Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർണാടക ഉപമുഖ്യമന്ത്രിക്കും കോവിഡ് ബാധ; താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം മുൻകരുതലുകൾ എടുക്കണമെന്ന് അശ്വത് നാരായൺ

കർണാടക ഉപമുഖ്യമന്ത്രിക്കും കോവിഡ് ബാധ; താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം മുൻകരുതലുകൾ എടുക്കണമെന്ന് അശ്വത് നാരായൺ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: കർണാടക ഉപ മുഖ്യമന്ത്രിക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രി അശ്വത് നാരായൺ തന്റെ പരിശോധനാ ഫലം പോസിറ്റീവായ കാര്യം തന്റെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായതെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. താൻ വീട്ടിൽ നിരീക്ഷണത്തിലാണെന്നും ഈ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നേരത്തെ കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ, ഭക്ഷ്യ മന്ത്രി കെ ഗോപാലയ്യ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപ മുഖ്യമന്ത്രിക്കും ഇപ്പോൾ രോഗം കണ്ടെത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP