Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്രന്ഥശാലകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു

ഗ്രന്ഥശാലകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

ശാസ്താംകോട്ട: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കുന്നത്തൂർ താലൂക്കിലെ ഗ്രന്ഥശാലകൾക്ക് നല്കിയ ഫർണിച്ചറിന്റെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ബി.അരുണാമണി നിർവ്വഹിച്ചു.2019-2020 വർഷത്തെ പദ്ധതിയിൽ ഗ്രന്ഥശാലകളുടെ അടിസ്ഥാന വികസനം വർദ്ധിപ്പിക്കുന്നതിന് എട്ട് ലക്ഷം രൂപായുടെ പദ്ധതി സമർപ്പിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഓരോ ഡിവിഷനിലെയും ഒരു ഗ്രന്ഥശാലയ്ക്ക് വീതം അമ്പതിനായിരം രൂപ വില വരുന്ന ഫർണിച്ചറുകളാണ് വാങ്ങി നല്കിയത്. വൈസ്പ്രസിഡന്റ് കൃഷ്ണകുമാരി അദ്ധ്യക്ഷത.വഹിച്ചു. പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബിനീഷ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കലാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അക്കരയിൽ ഹുസൈൻ, എസ്.ശിവൻപിള്ള കാരയ്ക്കാട്ട് അനിൽ, രാജീവ്,അംബികാദേവി പിള്ള,ബി ഡി ഓ അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. പദ്ധതിയിൽ ഉൾപ്പെട്ട ചക്കുവള്ളി മിഴി ഗ്രന്ഥശാലയ്ക്ക് അനുവദിച്ച ഫർണിച്ചറുകൾ ഉദ്ഘാടന വേളയിൽ ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ ഏറ്റു വാങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP