Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ ടിക്ടോക്കിനും വിചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

അമേരിക്കയിൽ ടിക്ടോക്കിനും വിചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

പി.പി. ചെറിയാൻ

വാഷിങ്ടൺ: അമേരിക്കയിൽ ചൈനയുടെ ജനപ്രിയ ആപ്പായ ടിക്ടോകിനും വിചാറ്റിനും നിരോധനം. ഇന്ത്യ ഏതാണ്ട് നൂറോളം ചൈനീസ് ആപ്പുകൾ നിരോധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അമേരിക്ക ഈ നടപടി കൈക്കൊണ്ടത്. ഇതോടുകൂടെ ചൈനയ്ക്ക് ഇത് വൻ തിരിച്ചടിയാവുമെന്നാണ് അറിവ്. ഞായറാഴ്ച മുതൽ പ്ലേ സ്റ്റോറിൻ നിന്നും ഇവ രണ്ടും നീക്കം ചെയ്യും. വിചാറ്റിന്റെ പ്രവർത്തനം ഏതാണ്ട് പൂർണ്ണമായും ഇപ്പോൾ അമേരിക്കയുടെ നിയന്ത്രണത്തിലാണ്. ടിക്ടോകിന് നോട്ടീസ് അയച്ചുകഴിഞ്ഞു എന്ന് യു.എസ്. വാണിജ്യവകുപ്പ് പ്രസ്താവന പുറത്തിറക്കി. എന്നാൽ ഈ ആപ്പുകൾക്ക് വേണ്ടത്ര സുരക്ഷയില്ലെന്നാണ് യു.എസ് കണ്ടെത്തിയത്. എന്നാൽ വേണ്ടത്ര സുരക്ഷ ക്രമീകരിച്ചാൽ ആപ്പ് നിലനിർത്തുന്ന കാര്യത്തിൽ പരിഗണനയുണ്ടാവുമെന്നാണ് അറിവ്.

ഇതോടുകൂടി വിചാറ്റ് അപ്ലിക്കേഷൻ ഉപയോഗിച്ചുള്ള പണം കൈമാറ്റ രീതി നിർത്തലാവും. ഏതാണ്ട് രണ്ട് ആപ്പുകൾക്കും കൂടെ അമേരിക്കയിൽ പത്തുകോടിയിലധികം ഉപഭോക്താക്കൾ ഉണ്ടെന്നാണ് കണക്ക്. ദേശീയ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനും ചൈനയിൽ നിന്നുള്ള ഭീഷണിയിൽ നിന്നും മോചനത്തിനുമാണ് ഈ നടപടിയെന്നാണ് യു.എസ്. അധികൃതർ സൂചിപ്പിക്കുന്നത്. എന്നാൽ ടിക്ടോക്കിനെ ഏറ്റെടുക്കാൻ അമേരിക്കൻ കമ്പനിയായ ഒറാക്കിൾ ശ്രമം നടത്തുന്നുണ്ടെന്നും വിവരം പുറത്തു വന്നിട്ടുണ്ട്. എന്നാൽ മറ്റൊരു കമ്പനിയുമായും ധാരണക്ക് ടിക്ടോക് നിൽക്കുകയില്ലെന്നും എന്നാൽ ഒറാക്കിളുമായുള്ള ബന്ധത്തിന് സമ്മതമാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ പ്രസ്താവിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP