Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടണം മോടിപിടിപ്പിക്കാൻ സ്ഥാപിച്ച മത്സ്യ പ്രതിമ കണ്ടാൽ തോന്നുക പുരുഷ ലൈംഗിക അവയവമെന്ന്; നാട്ടുകാർക്ക് നാണക്കേടായതോടെ പ്രതിമ പൊളിച്ചുമാറ്റി അധികൃതർ

പട്ടണം മോടിപിടിപ്പിക്കാൻ സ്ഥാപിച്ച മത്സ്യ പ്രതിമ കണ്ടാൽ തോന്നുക പുരുഷ ലൈംഗിക അവയവമെന്ന്; നാട്ടുകാർക്ക് നാണക്കേടായതോടെ പ്രതിമ പൊളിച്ചുമാറ്റി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

മെഹഡിയ: പട്ടണ മധ്യത്തിൽ സ്ഥാപിച്ച മത്സ്യ പ്രതിമകൾ കണ്ടാൽ പുരുഷ ലൈം​ഗിക അവയവമെന്നേ ഒറ്റ നോട്ടത്തിൽ തോന്നു. ഒടുവിൽ നാണക്കേട് സ​ഹിക്കാനാകാതെ രണ്ട് മത്സ്യ പ്രതികളും പെളിച്ചുമാറ്റി അധികൃതർ. മൊറോക്കോയിലെ മെഹഡിയ പട്ടണത്തിലെ പ്രതിമയാണ് നാട്ടുകാർക്ക് 'നാണക്കേടായതോടെ' അധികൃതർ പൊളിച്ചു മാറ്റിയത്.

മൊറോക്കോയിലെ കെനിട്ര പ്രവിശ്യയിലാണ് പ്രതിമ സ്ഥിതി ചെയ്യുന്ന മെഹഡിയ പട്ടണം, ഇവിടുത്തെ ജനങ്ങൾ ആവശ്യപ്പെട്ടത് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ഒരു നിർമ്മിതിയാണ്, പക്ഷെ അധികൃതർ തന്നതോ ഒരു പോണോഗ്രാഫിക് ശിൽപ്പം - ഇത് സംബന്ധിച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പറയുന്നു. ജനങ്ങളുടെ രോഷം ഈ വിഷയത്തിൽ ഉയർന്നതോടെയാണ് പ്രതിമ പൊളിച്ചുമാറ്റാൻ അധികൃതർ തയ്യാറായത്. ഇതും മൊറോക്കോയിലെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിട്ടുണ്ട്.

രണ്ട് മത്സ്യങ്ങളുടെ പ്രതിമകളാണ് ഇവിടുത്തെ ഒരു റൗണ്ടിൽ സ്ഥാപിച്ചിരുന്നത്. മത്സ്യങ്ങൾ ആകാശത്തേക്ക് കുതിക്കുന്ന രീതിയിലാണ് പ്രതിമയുടെ രൂപകൽപ്പന. എന്നാൽ ഇവയ്ക്ക് പുരുഷ ലൈംഗിക അവയവത്തിന്റെ രൂപമാണെന്നും, ഇത് അശ്ലീലമാണ് എന്നും നാട്ടുകാർ ആരോപിച്ചതോടെയാണ് അധികൃതരുടെ നടപടി. വ്യാഴാഴ്ചയാണ് അധികൃതർ ഈ മത്സ്യപ്രതിമകൾ അധികൃതർ പൊളിച്ചുമാറ്റാൻ തുടങ്ങിയത്. ഈ പ്രതിമയ്ക്ക് പരിസരത്തുള്ളവർക്ക് വലിയ അപമാനം ഈ പ്രതിമയുണ്ടാക്കുന്നു എന്നാണ് ചില പ്രദേശിക മാധ്യമങ്ങൾ പറയുന്നത്. ഇത്തരം അശ്ലീല പ്രതിമയ്ക്ക് വേണ്ടി ചെലവാക്കിയ തുക വേണമെങ്കിൽ മറ്റുള്ള കാര്യത്തിന് ചെലവാക്കാമായിരുന്നു എന്നാണ് മറ്റൊരു പരിസരവാസി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP