Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

78 ശതമാനം കുട്ടികളും ഓൺലൈൻ പഠനം ആസ്വദിക്കുന്നതായി ഗോദ്‌റെജ് ഇന്റീരിയോയുടെ പഠനം വെളിപ്പെടുത്തുന്നു

സ്വന്തം ലേഖകൻ

കൊച്ചി: ഓൺലൈൻ പഠനം 78 ശതമാനം വിദ്യാർത്ഥികളും ആസ്വദിക്കുന്നതായി പുതിയ പഠന രീതികളുമായി ബന്ധപ്പെട്ട് ഗോദ്‌റെജ് ഇന്റീരിയോ നടത്തിയ റീ തിങ്കിങ് ലേണിങ് സ്‌പെയ്‌സസ് എന്ന പഠനത്തിന്റെ ഫലങ്ങൾ വെളിപ്പെടുത്തുന്നു. വീട്ടിലിരുന്നു പഠിക്കാനാവുന്നതിലും അവർ സന്തോഷവാന്മാരാണ്. ഓൺലൈൻ ക്ലാസുകളിലൂടെ തങ്ങൾക്കു കൂടുതലായി ആശയ വിനിമയം നടത്താനാവുന്നു എന്നാണ് 75 ശതമാനം വിദ്യാർത്ഥികൾ അഭിപ്രായപ്പെടുന്നത്.

ഓൺലൈനിലൂടെയുള്ള പഠന ആശയങ്ങൾ കൂടുതൽ വ്യക്തമാകാൻ സഹായിക്കുന്നു എന്നാണ് 85 ശതമാനം വിദ്യാർത്ഥികളുടെ അനുഭവം. വീടുകളിൽ കുട്ടികളുടെ ശ്രദ്ധയെ ബാധിക്കുന്ന കാര്യങ്ങളുണ്ടെന്നാണ് 50 ശതമാനം മാതാപിതാക്കളും ചൂണ്ടിക്കാട്ടിയത്. ഓൺലൈൻ ക്ലാസുകളിൽ സാങ്കേതിക പ്രശ്‌നങ്ങൾ തടസമുണ്ടാക്കുന്നതായാണ് 62 ശതമാനം പേരുടെ അനുഭവം. 22 ശതമാനം കുട്ടികൾ കിടന്നു കൊണ്ട് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുമ്പോൾ 14 ശതമാനം പേർ നിലത്തിരുന്നാണ് ക്ലാസിൽ പങ്കെടുക്കുന്നത്. കോവിഡ് 19 ഈ വർഷത്തെ ക്ലാസുകളേയും പരീക്ഷകളേയും ബാധിച്ച പശ്ചാത്തലത്തിലായിരുന്നു ഗോദ്‌റെജ് ഇന്റീരിയോയുടെ പഠനം. മൂന്നിനും 15-നും മധ്യേ പ്രായമുള്ള രാജ്യവ്യാപകമായ 350 സ്‌ക്കൂൾ കുട്ടികളുടെ മാതാപിതാക്കളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. ഇതിനു പുറമെ അദ്ധ്യാപകരിൽ നിന്നും പ്രിൻസിപ്പാൾമാരിൽ നിന്നും പ്രതികരണങ്ങൾ തേടി.

വിദ്യാഭ്യാസ സംവിധാനം അതിരുകൾ കടന്നു വികസിക്കുമ്പോൾ അദ്ധ്യാപകരുടേയും മാതാപിതാക്കളുടേയും ഉത്തരവാദിത്തങ്ങൾ കൂടിയാണു വർധിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്‌റെജ് ഇന്റീരിയോ ചീഫ് ഓപറേറ്റിങ് ഓഫിസർ അനിൽ മാത്തൂർ ചൂണ്ടിക്കാട്ടി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഠന മേഖലകൾ പുനർരൂപകൽപന ചെയ്യുന്നതിനുള്ള മാർഗരേഖ തങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP