Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടെന്നിസി സ്‌കൂൾ ഡിസ്ട്രിക്ടിൽ നടത്തി വന്നിരുന്ന പ്രാർത്ഥന അവസാനിപ്പിക്കാൻ ധാരണ

ടെന്നിസി സ്‌കൂൾ ഡിസ്ട്രിക്ടിൽ നടത്തി വന്നിരുന്ന പ്രാർത്ഥന അവസാനിപ്പിക്കാൻ ധാരണ

പി പി ചെറിയാൻ

നാഷ്വില്ല (ടെന്നിസി): ടെന്നിസി സ്‌കൂൾ വിദ്യാഭ്യാസ ജില്ലയിൽ തുടർന്നു വന്നിരുന്ന ക്രിസ്ത്യൻ മത പ്രാർത്ഥനയും ബൈബിൾ വിതരണവും അവസാനിപ്പിക്കുന്നതിന് അധികൃതർ ധാരണയിലെത്തി. സ്‌കൂൾ ഹാളിൽ എഴുതിവച്ചിരുന്ന ബൈബിൾ വാക്യങ്ങളും നീക്കം ചെയ്യും. ഇതു സംബന്ധിച്ചു, യുക്തിവാദികളായ രണ്ടു കുടുംബങ്ങൾ നൽകിയ പരാതിയിലാണ് ഫെഡറൽ കോർട്ട് ധാരണയിലെത്താൻ സ്‌കൂൾ അധികൃതർക്ക് അവസരം നൽകിയത്.

ഒരു പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്നതു ഫസ്റ്റ് അമന്റ്‌മെന്റിന്റെ ലംഘനമാണെന്നാണു പരാതിക്കാർ വാദിച്ചത്. അമേരിക്കൻ സിവിൽ ലിബർട്ടീസാണ് ഈ രണ്ടു കുടംബങ്ങൾക്കുവേണ്ടി ഫെഡറൽ കോടതിയിൽ ഹാജരായത്.

ധാരണയനുസരിച്ചു ഇനി മുതൽ സ്‌കൂളിന്റെ പരിപാടികളിൽ പ്രാർത്ഥന നടത്തുന്നതിന് വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയോ, മതപരമായ വിശ്വാസങ്ങൾ പ്രചരിപ്പിക്കുവാൻ ശ്രമിക്കുകയോ ചെയ്യുന്നതല്ലെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ടെന്നിസി) പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ക്ലാസുകളിൽ വച്ചിരുന്ന ബൈബിളും നീക്കം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP