Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ.യുടെ ഫോമാ ഇലക്ഷൻ സൂം ഡിബേറ്റ് തിങ്കളാഴ്ച വൈകുന്നേരം എട്ടു മണിക്ക്

കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ.യുടെ ഫോമാ ഇലക്ഷൻ സൂം ഡിബേറ്റ് തിങ്കളാഴ്ച വൈകുന്നേരം എട്ടു മണിക്ക്

എ.സി.ജോർജ്

ഹ്യൂസ്റ്റൺ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (FOMAA) പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന നടക്കുന്ന ഈ അവസരത്തിൽ താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കായി കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ ഒരു സൂം ഡിബേറ്റ് (തിരഞ്ഞെടുപ്പു സംവാദം) സെപ്റ്റംബർ 21, തിങ്കൾ വൈകുന്നേരം 8 മണി (EST-ന്യൂ യോർക്ക് ടൈം) സംഘടിപ്പിക്കുന്നു. എല്ലാ സ്ഥാനാർത്ഥികളേയും, പൊതു ജനങ്ങളേയും കേരളാ ഡിബേറ്റ് ഫോറം ആദരപൂർവം സ്വാഗതം ചെയ്യുകയാണ്. എല്ലാ സ്ഥാനാർത്ഥികൾക്കും പങ്കെടുക്കാൻ വേണ്ടിയുള്ള ഒരു ക്ഷണക്കത്തായി കൂടെ ഈ പ്രസ് റിലീസിനെ കണക്കാക്കുമെന്നു പ്രതീക്ഷിക്കുന്നു.

മുഖ്യമായി ഡിബേറ്റ് നടക്കുക President, Vice President, Secretary,Treasurer, Joint Secretary, Joint Treasurer എന്നീ തസ്തികകളിലേക്കായിരിക്കും. മറ്റു പൊസിഷനുകളിലേക്കുള്ള സ്ഥാനാത്ഥികളുടെ സെൽഫ് ഇൻട്രൊഡക്ഷൻ പറ്റുമെങ്കിൽ അവസാനം സമയം പോലെ മാത്രം നടത്തുന്നതായിരിക്കും. ധാരാളം തസ്തികകളും, സ്ഥാനാർത്ഥി ബാഹുല്യവുമുള്ള ഇത്തരം സൂം ഡിബേറ്റ്, ഓപ്പൺ ഫോറം പരമാവധി നിഷ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുകയാണ് കേരളാ ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാലങ്ങളിൽ കേരളാ, ഇന്ത്യൻ, അമേരിക്കൻ, ഫോമയടക്കം മറ്റു സംഘടനാ ഇലെക്ഷൻ ഡിബേറ്റുകൾ കേരളാ ഡിബേറ്റ് ഫോറം യു എസ് എ, എന്ന ഈ സ്വതന്ത്ര ഫോറം നടത്തിയിട്ടുണ്ട്. അനേകർ ശ്രദ്ധിക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന ഈ സൂം ഡിബേറ്റിൽ പ്രവർത്തക സമിതിയിലേക്കു തെരഞ്ഞടുക്കപെടുവാനുള്ള തങ്ങളുടെ യോഗ്യത, ഇവിടുത്തെ മലയാളികൾക്കു ഉന്നമനത്തിനായി എന്തെന്തു പ്ലാനുകൾ, പദ്ധതികൾ, പതിവിൻ പടിയുള്ള പരിപാടികൾക്ക് പുറമെ എന്തെല്ലാം പുതു പുത്തൻ ആശയങ്ങളും പദ്ധതികളുമാണു ലക്ഷ്യമിടുന്നത് തുടങ്ങിയ വിഷയങ്ങളെപ്പറ്റി സജീവ ചർച്ചക്കും, സംവാദങ്ങൾക്കും, ആരോഗ്യ ദായകമായ വാദ പ്രതിവാദങ്ങൾക്കും അവസരമുണ്ടായിരിക്കും. ഡിബേറ്റ് വഴിയായതിനാൽ പങ്കെടുക്കുന്നവർ അവരവരുടെ കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, ഫോൺ തുടങ്ങിയ ഡിവൈസുകൾ നല്ല ശബ്ദവും വെളിച്ചവും കിട്ടത്തക്ക വിധം സെറ്റു ചെയ്യേണ്ടതാണു. അതുപോലെ മോഡറേറ്ററുടെ നിർദേശങ്ങൾ പാലിക്കേണ്ടതാണ്. നാടിന്റെ നാനാഭാഗത്തുനിന്നും ഒരു വലിയ ജനാവലി പങ്കെടുക്കുന്ന ഈ ഡിബേറ്റ് പരിപാടിയിൽ സംഭവിച്ചേക്കാവുന്ന ചെറിയ സാങ്കേതിക കുറവുകളും മറ്റും പങ്കെടുക്കുന്നവർ മനസിലാക്കി പ്രവൃത്തിക്കുമെന്നു സംഘാടകർക്കു ശുഭ പ്രതീക്ഷയുണ്ട്. കൂടുതൽ വിവരങ്ങൾക്കു വിളിക്കുക: 281 741 9465, 813 401 4178, 713 679 9950, 914 409 5772

അവരവരുടെ സ്റ്റേറ്റ് സമയം, ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈംവുമായി വ്യത്യസം കണക്കിലെടുത്തു താഴെ കൊടുത്തിരിക്കുന്ന ലിങ്കു വഴിയോ, മീറ്റിങ് ഐഡി- പാസ്സ്വേർഡ് വഴിയോ മീറ്റിംഗിൽ /ഡിബേറ്റിൽ കയറുക. പങ്കെടുക്കുക.

Kerala Debate Forum USA is inviting you to a scheduled Zoom meeting/FOMAA Debate
Topic: FOMAA (Federation of Malayalee Association in Americas) Election Debate
Time: Sep 21, 2020 08:00 PM Eastern Time (US and Canada)-New York Time
Join Zoom Meeting (Just click or press under or copy and paste under & Enter the meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice
One tap mobile
പ്ലസ് വൺ3462487799,,2234740207#,,,,,,0#,,8284801# US (Houston)
പ്ലസ് വൺ6699006833,,2234740207#,,,,,,0#,,8284801# US (San Jose)
Dial by your location
പ്ലസ് വൺ 346 248 7799 US (Houston)
പ്ലസ് വൺ 669 900 6833 US (San Jose)
പ്ലസ് വൺ 253 215 8782 US (Tacoma)
പ്ലസ് വൺ 929 436 2866 US (New York)
പ്ലസ് വൺ 301 715 8592 US (Germantown)
പ്ലസ് വൺ 312 626 6799 US (Chicago)
Meeting ID: 223 474 0207
Passcode: 8284801
Find your local number: https://us02web.zoom.us/u/kbqo7D7R0Q

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP