Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാതാളത്ത് താമസിച്ച് ലക്ഷ്യമിട്ടതു കൊച്ചിയേയും ഗുരുവായൂരിനേയും ശബരിമലയേയും? ഭീകര പ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കുന്നതിനും പെരുമ്പാവൂരിൽ തങ്ങി നേതൃത്വം നൽകി; സ്വർണ്ണ കടത്തിലെ ചർച്ചകൾ പുരോഗമിക്കുമ്പോൾ മൂന്ന് അൽഖൈയ്ദ തീവ്രവാദികളെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്ത് എൻഐഎ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ഒരുക്കുന്നതിനിടെ; കുടുങ്ങിയത് ബംഗാളികൾ; മൂർഷിദാബാദിൽ ആറു പേരും പിടിയിൽ; കേരളത്തെ ഞെട്ടിച്ച് ഭീകരർ അറസ്റ്റിൽ

പാതാളത്ത് താമസിച്ച് ലക്ഷ്യമിട്ടതു കൊച്ചിയേയും ഗുരുവായൂരിനേയും ശബരിമലയേയും? ഭീകര പ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കുന്നതിനും പെരുമ്പാവൂരിൽ തങ്ങി നേതൃത്വം നൽകി; സ്വർണ്ണ കടത്തിലെ ചർച്ചകൾ പുരോഗമിക്കുമ്പോൾ മൂന്ന് അൽഖൈയ്ദ തീവ്രവാദികളെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്ത് എൻഐഎ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ഒരുക്കുന്നതിനിടെ; കുടുങ്ങിയത് ബംഗാളികൾ; മൂർഷിദാബാദിൽ ആറു പേരും പിടിയിൽ; കേരളത്തെ ഞെട്ടിച്ച് ഭീകരർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എറണാകുളത്ത് നിന്നും മൂന്ന് അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഇന്ന് പുലർച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇവർ പിടിയിലായതെന്നാണ് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ആകെ ഒൻപത് പേരെയാണ് പിടികൂടിയത് ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.

രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എൻഐഎ പറയുന്നു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തിയ ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ. ഇവർ ബംഗാൾ സ്വദേശികളാണ് എന്നാണ് സൂചന. ആരും മലയാളികൾ ഇല്ല.

ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐ വ്യക്തമാക്കുന്നു. പെരുമ്പാവൂരിന് അടുത്ത് പാതാളത്ത് നിന്നാണ് രണ്ട് പേർ പാതളത്ത് നിന്നാണ് പിടിയിലായത്. ഇവർ ഗുരുവായൂരും ശബരിമലയും അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. അതിഥി തൊഴിലാളികളായെത്തി ആൽഖ്വയ്ദയ്ക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു ഇവർ. സ്വർണ്ണ കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്നതിന് ഇടെയാണ് കൊച്ചിയിലെ അറസ്റ്റ്.

നിർമ്മാണ തൊഴിലാളികളായാണ് ഇവർ കേരളത്തിൽ ജോലി ചെയ്തിരുന്നത്. ആർക്കും സംശയമില്ലാതെ താമസിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകുകയായിരുന്നു ഇവർ. പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച തീവ്രവാദികളാണ് ഇവർ. ഭീകര ആക്രമണത്തിന് ഫണ്ട് ശേഖരിക്കാനാണ് ഇവർ കേരളത്തിൽ തങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP