Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാപനത്തോതും സമ്പർക്കബാധിതരുടെ എണ്ണവും പലമടങ്ങ് വർദ്ധിച്ചു; കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് അതിരൂക്ഷമാകും: രാജ്യത്തു കോവിഡിന്റെ രണ്ടാംവരവ് ആദ്യത്തെക്കാൾ തീവ്രം

വ്യാപനത്തോതും സമ്പർക്കബാധിതരുടെ എണ്ണവും പലമടങ്ങ് വർദ്ധിച്ചു; കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് അതിരൂക്ഷമാകും: രാജ്യത്തു കോവിഡിന്റെ രണ്ടാംവരവ് ആദ്യത്തെക്കാൾ തീവ്രം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തു കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച് തുടങ്ങി. രണ്ടാംവരവ് ആദ്യത്തെക്കാൾ തീവ്രമാണെന്നാണ് റിപ്പോർട്ട്. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഡൽഹി മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെയാണ് കോവിഡ് അതീവ ഗുരുതരമായി ബാധിച്ചതെങ്കിൽ രണ്ടാം വരവിൽ കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളാണ് ഭയന്നു വിറയ്ക്കാൻ ഒരുങ്ങുന്നത്. നിലവിൽ കേരളത്തിലടക്കം വ്യാപനത്തോതും സമ്പർക്കബാധിതരുടെ വർധനയും പല മടങ്ങു വർധിച്ചു. ചികിത്സയിൽ തുടരുന്നതും പുതുതായി റിപ്പോർട്ട് ചെയ്യുന്നതുമായ കോവിഡ് ബാധിതരിൽ 29.69% കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലാണ്. കർണാടകയിലും (1.03 ലക്ഷം പേർ) ആന്ധ്രപ്രദേശിലുമാണ് (88,197) കൂടുതൽ.

ഡൽഹി ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും കേസുകൾ കാര്യമായി വർധിക്കുകയും പിന്നീടു കുറയുകയും ചെയ്തിരുന്നു. ഇവിടങ്ങളിൽ വ്യാപനം പരമാവധിയിലെത്തി കുറഞ്ഞെന്നു കരുതിയിരിക്കെയാണ് കോവിഡ് വ്യാരനം വീണ്ടും ശക്തമായിരിക്കുന്നത്. ഇതോടെയാണ് രണ്ടം വരവ് എന്ന നിഗമനത്തിൽ ആരോഗ്യ വിദഗ്ദർ എത്തിച്ചേർന്നത്. രണ്ട് മാസത്തിനിടയിലെ ഏറ്റവും വലിയ വർധനയാണു നിലവിൽ ഡൽഹിയിൽ. താരതമ്യേന കേസുകൾ കുറവായിരുന്ന കേരളമടക്കം സംസ്ഥാനങ്ങളിലും പുതിയ കേസുകൾ വർധിച്ചു. ഈ വർഷം രാജ്യം കോവിഡിൽ നിന്നും മോചനം നേടുകയില്ലെന്ന സൂചനയാണ് ഇത് നൽകുന്നത്.

വ്യാപനം പരമാവധിയിലെത്തുന്നതിന്റെ സൂചനയായി ഇതു കരുതാമെന്നു ചൂണ്ടിക്കാട്ടപ്പെട്ടെങ്കിലും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ ഇതു തള്ളി. രാജ്യം കോവിഡ് പിടിയിൽനിന്ന് ഉടൻ മോചിതമാകില്ലെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. ഇപ്പോഴത്തെ വ്യാപന തോത് പരിഗണിക്കുമ്പോൾ, അടുത്ത വർഷം ആദ്യപാദത്തിലും ക്രമാനുഗത വർധനയുണ്ടാകാം. ശേഷമേ കുറയുന്നതിന്റെ (ഫ്‌ളാറ്റൻ ദ് കർവ്) സാധ്യത കാണുന്നുള്ളൂവെന്നാണു ഗുലേറിയയുടെ വിലയിരുത്തൽ. നിയന്ത്രണങ്ങൾ കൂടുതൽ ഉദാരമാക്കുന്ന 'അൺലോക് 4' കൂടി നടപ്പാകുന്നതോടെ വ്യാപനത്തോത് ഇനിയും ഉയരാം.

ശാന്തമായിരുന്ന പലയിടങ്ങളിലും ഓഗസ്റ്റ് മൂന്നാം വാരം മുതലാണു കേസുകളിൽ വൻ വർധനയുണ്ടായത്; പ്രത്യേകിച്ചും മഹാരാഷ്ട്ര, യുപി, ബിഹാർ, ബംഗാൾ, തെലങ്കാന, ആന്ധ്ര, ഒഡീഷ, കേരളം എന്നിവിടങ്ങളിലെ ഗ്രാമീണ മേഖലകളിൽ കോവിഡ് പടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP