Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൈക്കോടിച്ചത് ലൈസൻസ് ഇല്ലാതെ; സൈലൻസറിന് രൂപമാറ്റം വരുത്തി; നമ്പർ പ്ലേറ്റിനു പകരം ഇംഗ്ലിഷിൽ രേഖപ്പെടുത്തിയിരുന്നതു അശ്ലീല വാക്ക്; ഹെൽമറ്റ് വെയ്ക്കാത്തതിന് പൊലീസിന്റെ പിടിവീണപ്പോൾ കൂട്ടുകാരന്റെ ബൈക്കുമായി കറങ്ങാനിറങ്ങിയ യുവാവ് പുലിവാല് പിടിച്ചത് ഇങ്ങനെ

ബൈക്കോടിച്ചത് ലൈസൻസ് ഇല്ലാതെ; സൈലൻസറിന് രൂപമാറ്റം വരുത്തി; നമ്പർ പ്ലേറ്റിനു പകരം ഇംഗ്ലിഷിൽ രേഖപ്പെടുത്തിയിരുന്നതു അശ്ലീല വാക്ക്; ഹെൽമറ്റ് വെയ്ക്കാത്തതിന് പൊലീസിന്റെ പിടിവീണപ്പോൾ കൂട്ടുകാരന്റെ ബൈക്കുമായി കറങ്ങാനിറങ്ങിയ യുവാവ് പുലിവാല് പിടിച്ചത് ഇങ്ങനെ

സ്വന്തം ലേഖകൻ

കാക്കനാട്: കൂട്ടുകാരന്റെ ചെത്തു ബൈക്കമായി ചുമ്മാ കറങ്ങാനിറങ്ങിയ യുവാവിന് മോട്ടോർ വാഹന വകുപ്പിന്റെ പിടിവീണപ്പോൾ കണ്ടെത്തിയത് ഏഴ് നിയമ ലംഘനങ്ങൾ. ചുമത്തിയ പിഴ 18,750 രൂപ. ബൈക്ക് കസ്റ്റഡിയിലെടുത്തു പൊലീസിനു കൈമാറുകയും ചെയ്തു. ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതും ലൈസൻസ് ഇല്ലാത്തതും അടക്കം ഗുരുതര കുറ്റങ്ങൾക്കാണ് യുവാവിന് പിടീവീണത്.

ഹെൽമെറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ച യുവാവിനെ കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനു സമീപം ഇന്നലെ രാവിലെയാണ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ സി.ഡി.അരുൺ തടഞ്ഞത്. ഹെൽമറ്റ് വയ്ക്കാതിരുന്നതിനാലാണ് തടഞ്ഞതെങ്കിലും പരിശോധനയിൽ നിയമ ലംഘനത്തിന്റെ പരമ്പര തന്നെ കണ്ടെത്തി. യുവാവിന് ലൈസൻസ് ഉണ്ടായിരുന്നില്ല. ബൈക്കിന്റെ പിൻഭാഗത്തു നമ്പർ പ്ലേറ്റിനു പകരം ഇംഗ്ലിഷിൽ രേഖപ്പെടുത്തിയിരുന്നതു അശ്ലീല വാക്ക്. തൃക്കാക്കര പൊലീസ് സ്റ്റേഷനു സമീപത്തെ വില്ലയിൽ താമസക്കാരനാണ് യുവാവ്.

ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു 5,000 രൂപ,  നമ്പർ പ്ലേറ്റ് ഇല്ലാതിരുന്നതിനു 3,000 രൂപ, സൈലൻസർ രൂപമാറ്റം വരുത്തിയതിനു 5,000 രൂപ, ലൈസൻസ് ഇല്ലാത്ത വ്യക്തിക്കു ബൈക്ക് കൊടുത്തതിനു ഉടമയ്ക്ക് പിഴ 5,000 രൂപ, ഹെൽമറ്റ് ധരിക്കാതിരുന്നതിനു 500 രൂപ, ബൈക്കിൽ കണ്ണാടി ഇല്ലാതിരുന്നതിനു 250 രൂപ എന്നിങ്ങനെ പിഴ ചുമത്തിയാണ് കുറ്റപത്രം. മൂവാറ്റുപുഴക്കാരനായ സുഹൃത്തിന്റേതാണ് ബൈക്ക് എന്ന് യുവാവ് വെളിപ്പെടുത്തി.

ബൈക്കിനു പിന്നിൽ അശ്ലീല വാക്ക് എഴുതി വച്ചതിനു പിഴയില്ലെങ്കിലും രക്ഷിതാക്കളോടു ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ബൈക്കുകളിൽ പലവിധ കലാവിരുതുകൾ പ്രദർശിപ്പിക്കുന്നതു കണ്ടിട്ടുണ്ടൈങ്കിലും അശ്ലീല പദം എഴുതി ചുറ്റാനിറങ്ങുന്നതു അപൂർവ സംഭവമാണെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ നിയമ വിരുദ്ധമായി രൂപമാറ്റം നടത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP