Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ ടി ജലീൽ വിവാദത്തിലേക്ക് ഖുർആനെ വലിച്ചിഴയ്ക്കുന്നതിനെതിരെ മുസ്ലിം സമുദായ സംഘടനകൾ; ബിജെപിയുടെ കെണിയിൽ മുസ്ലിം ലീഗും യു.ഡി.എഫും വീണുവെന്നാണ് സമസ്ത; മുജാഹിദ് വിഭാഗമായ കെ.എൻ.എം മർക്കസ് ദു അവയും സർക്കുലർ പുറത്തിറക്കി

കെ ടി ജലീൽ വിവാദത്തിലേക്ക് ഖുർആനെ വലിച്ചിഴയ്ക്കുന്നതിനെതിരെ മുസ്ലിം സമുദായ സംഘടനകൾ; ബിജെപിയുടെ കെണിയിൽ മുസ്ലിം ലീഗും യു.ഡി.എഫും വീണുവെന്നാണ് സമസ്ത; മുജാഹിദ് വിഭാഗമായ കെ.എൻ.എം മർക്കസ് ദു അവയും സർക്കുലർ പുറത്തിറക്കി

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: മന്ത്രി കെ.ടി ജലീലിനെതിരായ രാഷ്ട്രീയ സമരത്തിന് ഖുർആൻ ആയുധമാക്കുന്നതിനെതിരെ എതിർപ്പുമായി കൂടുതൽ മലബാറിലെ മുസ്ലിം സംഘടനകൾ രംഗത്തെത്തി. ഖുർആൻ കൊണ്ടുവന്നത് പ്രധാന വിഷയമാക്കി ഉയർത്തുന്ന ബിജെപിയുടെ കെണിയിൽ മുസ്ലിം ലീഗും യു.ഡി.എഫും വീണുവെന്നാണ് സമസ്ത ഉൾപ്പെടെയുള്ള സമുദായ സംഘടനകളുടെ വിമർശനം. ഖുർആനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ മുസ്ലിംലീഗിലെ ഒരു വിഭാഗവും എതിർപ്പ് അറിയിച്ചിട്ടുണ്ട്.

കാന്തപുരം വിഭാഗത്തിൻെ്റ യുവജന സംഘടനയായ സുന്നി യുവജന സംഘമാണ് എതിർപ്പുമായി ആദ്യം രംഗത്ത് വന്നത്. അന്വേഷണം അതിൻെ്റ വഴിക്ക് നടക്കട്ടെയെന്നും ഖുർആനെ അതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സുന്നി യുവജന വിഭാഗം ആവശ്യപ്പെട്ടിരുന്നു. വർഗീയ വിഭജനത്തിനുള്ള നീക്കമാണ് നടക്കുന്നത്. ഇതിൽ നിന്ന് പാർട്ടികൾ വിട്ടുനിൽക്കണമെന്നും സുന്നി വിഭാഗം ആവശ്യപ്പെട്ടിരുന്നു.

മുജാഹിദ് വിഭാഗമായ കെ.എൻ.എം മർക്കസ് ദു അവയും സർക്കുലർ പുറത്തിറക്കി. മുസ്ലിം ലീഗിനോട് ചേർന്ന് നിൽക്കുന്ന സമസ്ത ഇ.കെ വിഭാഗവും ജലീലിനെ പിന്തുണച്ചു. സംസ്ഥാനത്ത് നടക്കുന്ന വിവാദം യു.എ.ഇയുമായുള്ള ബന്ധം തകർക്കുമെന്ന് സത്താർ പന്തല്ലൂർ മുന്നറിയിപ്പ് നൽകി. യു.എ.ഇയുമായി ബന്ധമുള്ള എല്ലാവരെയും സംശയത്തിൻെ്റ നിഴലിൽ നിർത്താൻ ഇടവരുത്തുമെന്നും സത്താർ പന്തല്ലൂർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ജലീലിനെ വേട്ടയാടുന്നുവെന്ന വിമർശനം സമുദായത്തിൽ തന്നെ ശക്തമായതോടെ മുസ്ലിംലീഗിൽ തന്നെ ഒരു വിഭാഗം എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ഖുർആൻ വിഷയം ഉന്നയിച്ചുള്ള പ്രതിരോധനത്തിന് സിപിഎമ്മും ശ്രമം തുടങ്ങി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിൽ വിഷയം ഉന്നയിച്ച് ലേഖനം എഴുതി. മുസ്ലിം ലീഗും കോൺഗ്രസും ആർ.എസ്.എസ് അജണ്ടയുടെ വക്താക്കളാതെന്ന് കോടിയേരി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP