Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിദിന രോഗമുക്തിയിൽ ഇന്ത്യ പുതിയ നേട്ടത്തിൽ; കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രി വിട്ടത് 87,472 പേർ; 11 ദിവസമായി പ്രതിദിനം രോഗമുക്തരാകുന്നത് 70,000-ത്തിലധികംപേർ; ഉയർന്ന രോഗബാധയുള്ള അഞ്ചു സംസ്ഥാനങ്ങൾ രോഗമുക്തിയിലും മുന്നിൽ

പ്രതിദിന രോഗമുക്തിയിൽ ഇന്ത്യ പുതിയ നേട്ടത്തിൽ; കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രി വിട്ടത് 87,472 പേർ; 11 ദിവസമായി പ്രതിദിനം രോഗമുക്തരാകുന്നത് 70,000-ത്തിലധികംപേർ; ഉയർന്ന രോഗബാധയുള്ള അഞ്ചു സംസ്ഥാനങ്ങൾ രോഗമുക്തിയിലും മുന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രതിദിനരോഗമുക്തിയിൽ ഇന്ത്യ പുതിയ നേട്ടത്തിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,472 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. കഴിഞ്ഞ 11 ദിവസമായി പ്രതിദിനം 70,000-ത്തിലധികംപേരാണ് രോഗമുക്തരാകുന്നത്. കോവിഡ് രോഗമുക്തിനിരക്ക് 78.86 ശതമാനമായി ഉയർന്നു. ഇതുവരെ രോഗം ഭേദമായത് 41,12,551 പേർക്കാണ്. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ 4.04 ഇരട്ടിയാണ്. ചികിത്സയിലുള്ളവരേക്കാൾ 30,94,797 കൂടുതലാണ് രോഗമുക്തർ.

ഉയർന്ന രോഗബാധയുള്ള അഞ്ചു സംസ്ഥാനങ്ങളാണ് രോഗമുക്തിയിലും മുന്നിലുള്ളത്. രാജ്യത്തെ 59.8% കോവിഡ് രോഗബാധിതരും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടകം, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ്. രോഗമുക്തരുടെ 59.3 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.പുതുതായി രോഗമുക്തരായവരിൽ 90 ശതമാനവും 16 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നാണ്.

രോഗമുക്തരിൽ 22.31 ശതമാനം മഹാരാഷ്ട്ര(19,522)യിലാണ്. ആന്ധ്രാപ്രദേശ് (12.24%), കർണാടകം (8.3%), തമിഴ്‌നാട് (6.31%), ഛത്തീസ്‌ഗഢ് (6.0%) എന്നിവിടങ്ങളിലാണ് പുതുതായി രോഗമുക്തരായവരുടെ 32.8%. ഈ സംസ്ഥാനങ്ങളിലാണ് പുതുതായി രോഗമുക്തരായവരുടെ 55.1%.

കേന്ദ്ര ആരോഗ്യ മന്ത്രാലയം എയിംസുമായി സഹകരിച്ച് 'കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനായുള്ള ദേശീയ ഇ-ഐസിയു' പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനങ്ങൾക്കായി/കേന്ദ്രഭരണപ്രദേശങ്ങൾക്കായി ആഴ്ചയിൽ രണ്ടുതവണ നടത്തുന്ന പരിപാടി രാജ്യത്തെ രോഗമുക്തി നിരക്കു വർധിപ്പിക്കുന്നതിലും മരണനിരക്കു കുറയ്ക്കുന്നതിലും സഹായിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെയുള്ള 249 ആശുപത്രികളിലായി ഇത്തരത്തിൽ 19 തവണ ഇ-ഐസിയു പരിപാടി നടത്തിയിട്ടുണ്ട്.

റെംഡെസെവിർ, രോഗം ഭേദമായവരുടെ പ്ലാസ്മ, ടോസിലിസുമാബ് തുടങ്ങിയ 'ഇൻവെസ്റ്റിഗേഷൻ തെറാപ്പികളുടെ' യുക്തിസഹമായ ഉപയോഗത്തിനും രാജ്യം അനുമതി നൽകിയിട്ടുണ്ട്. രാജ്യത്ത് നിലവിൽ കോവിഡ് മരണനിരക്ക് (സിഎഫ്ആർ) 1.62 ശതമാനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP