Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പേടിഎമ്മിനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി; ഇനി മുതൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് പേടിഎം ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കില്ല; ഫാന്റസി ഗെയിമിങ്ങുകൾ ഓഫർ ചെയ്യുന്നതു കൊണ്ടുള്ള നടപടിയെന്ന് ഗൂഗിൾ

പേടിഎമ്മിനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി; ഇനി മുതൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് പേടിഎം ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കില്ല; ഫാന്റസി ഗെയിമിങ്ങുകൾ ഓഫർ ചെയ്യുന്നതു കൊണ്ടുള്ള നടപടിയെന്ന് ഗൂഗിൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ പണം ഇടപാട് ആപ്പായ പേടിഎമ്മിനെ ഗൂഗിൾ പ്ലേസ്‌റ്റോറിൽ നിന്നും നീക്കി. ഫാന്റസി ഗെയിമുകളെ പ്രോത്സാഹിപ്പിച്ചു എന്നതിനെ തുടർന്നാണ് ഗൂഗിളിന്റെ നടപടി. ഇനിമുതൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് പേടിഎം ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കില്ല.

ഓൺലൈൻ ചൂതാട്ടങ്ങളുമായി ബന്ധപ്പെട്ട് പ്ലേ സ്റ്റോറിന്റെ നിലപാട് വ്യക്തമാക്കുന്ന ഗൂഗിൾ ഇന്ത്യയുടെ ബ്ലോഗിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. പേടിഎമ്മിനെ പേരെടുത്ത് പരാമർശിക്കുന്നില്ലെങ്കിലും ഓൺലൈൻ ചൂതാട്ടങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് ബ്ലോഗിലെ പോസ്റ്റ് വ്യക്തമാക്കുന്നു. അനധികൃത ഓൺലൈൻ ചൂതാട്ടങ്ങൾ അനുവദിക്കില്ല. പണം വച്ചുള്ള വാതുവെയ്പിന് പ്രോത്സാഹനം നൽകുന്ന ആപ്പുകളെയും ഒഴിവാക്കും. പെയ്ഡ് ടൂർണമെന്റുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന വെബ്സൈറ്റുകളിലേക്ക് വഴി ഒരുക്കുന്ന ആപ്പുകളും കമ്പനിയുടെ നയങ്ങൾക്ക് എതിരാണെന്നും ഗൂഗിളിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അത്തരം ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യും. പേടിഎമ്മിൽ നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്. കമ്പനിയുടെ പോളിസി പാലിക്കാൻ അവർ തയ്യാറായാൽ പേടിഎമ്മിനെ വീണ്ടും പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്തുമെന്നും ഗൂഗിൾ വിശദീകരിച്ചു. പ്ലേ സ്റ്റോറിൽ നിന്ന് ഇതിനോടകം പേടിഎം ആപ്പ് ഡൗൺലോഡ് ചെയ്തവർക്ക് സർവീസ് തുടർന്നും ലഭിക്കും. നിലവിൽ സർവീസ് മുടങ്ങിയതായുള്ള റിപ്പോർട്ടുകൾ ഒന്നും പുറത്തുവന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP