Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇറാനിൽ നിന്നുള്ള ഭീഷണി നേരിടാൻ സൗദി അറേബ്യയും അണുവായുധ രാജ്യമാകും; അണുബോംബ് നിർമ്മിക്കാനാവശ്യമായ യുറേനിയം സൗദി ശേഖരിച്ചു കഴിഞ്ഞുവെന്ന് റിപ്പോർട്ട്; ഗൾഫിലെ രാജാവാകാനുള്ള മത്സരത്തിൽ സൗദി ഒരുപടികൂടി മുൻപോട്ട് പോകുമ്പോൾ

ഇറാനിൽ നിന്നുള്ള ഭീഷണി നേരിടാൻ സൗദി അറേബ്യയും അണുവായുധ രാജ്യമാകും; അണുബോംബ് നിർമ്മിക്കാനാവശ്യമായ യുറേനിയം സൗദി ശേഖരിച്ചു കഴിഞ്ഞുവെന്ന് റിപ്പോർട്ട്; ഗൾഫിലെ രാജാവാകാനുള്ള മത്സരത്തിൽ സൗദി ഒരുപടികൂടി മുൻപോട്ട് പോകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

സൗദി അറേബ്യയിൽ യുറേനിയത്തിന്റെനിക്ഷേപം ഉണ്ടായേക്കാം എന്ന സൂചനകൾ പുറത്തുവന്നു. സൗദിയിലെ യുറേനിയം നിക്ഷേപങ്ങൾ കണ്ടെത്താനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. ആണവ സഹകരണ കരാറിന്റെ ഭാഗമായി സൗദി അറേബ്യയെ ഇക്കാര്യത്തിൽ സഹായിക്കുന്നത് ചൈനീസ് ജിയോളജിസ്റ്റുകളാണ്. ഇവരുടെ രഹസ്യ റിപ്പോർട്ടിലെ ചില വിവരങ്ങൾ ചോർന്നപ്പോൽ സൗദി അറേബ്യ ആണവായുധ നിർമ്മാണവുമായി മുന്നോട്ട് പോവുകയാണെന്ന സംശയത്തിന് ശക്തിവർദ്ധിച്ചു.

മരുഭൂമിയിൽ കടുത്ത വേനൽചൂടുപോലും അവഗണിച്ച് ചൈനയിൽ നിന്നുള്ള ജിയോളനിസ്റ്റുകൾ യുറേനിയം ശേഖരങ്ങൾ കണ്ടുപിടിക്കാൻ കഠിനമായി യത്നിക്കുകയയിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്തിന്റെ മദ്ധ്യഭാഗത്തും വടക്ക് പടിഞ്ഞാറൻ മേഖലയിലും ഉള്ള മൂന്ന് പ്രധാന നിക്ഷേപങ്ങളിൽ നിന്നും 90,000 ടൺ യുറേനിയം വരെ ഉദ്പാദിപ്പിക്കാനാവുമെന്ന് അവർ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപങ്ങളേ കുറിച്ചും, അത് ഖനനം ചെയ്യുന്നതിന്റെ സാമ്പത്തിക ലാഭത്തേ കുറിച്ചും അറിയുവാൻ കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ആണവായുധം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു എന്നും അതിനുള്ള യുറേനിയം അഭ്യന്തര തലത്തിൽ കണ്ടെത്തുമെന്നും സൗദി അറേബ്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആണവ ഇന്ധനത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നേടുന്നതിനെ കുറിച്ച് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അതിന്റെ ഊർജ്ജസ്രോതസ്സ് വർദ്ധിപ്പിക്കുവാൻ യുറേനിയം ഉപയോഗിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ സമ്പന്നമായ സ്രോതസ്സുകൾ ഉള്ളപ്പോൾ യുറേനിയം സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിച്ചേക്കാം.

ആണവായുധ നിർമ്മാണത്തിന് ഉദ്ദേശിക്കുന്നു എങ്കിൽ ആഭ്യന്തര തലത്തിൽ യൂറേനിയം ഉദ്പാദിപ്പിക്കുന്നതാണ് നല്ലതെന്നാണ് ഒരു മുതിർന്ന ആണവോർജ്ജ നയ രൂപീകരണ വിദഗ്ദൻ പറഞ്ഞത്. വിദേശങ്ങളിൽ നിന്നും ശേഖരിക്കുവാൻ ശ്രമിച്ചാൽ അത് സമാധാന പരമായ ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കൂ എന്ന കരാറിൽ ഒപ്പിടേണ്ടി വന്നേക്കും. ചില ആണവ റിയാക്ടറുകൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചാലും അധികം വരുന്നത്ര നിക്ഷേപം സൗദിയിൽ ഉണ്ടെന്നാണ് ചൈനീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

മേഖലയിലെ ഷിയാ മുസ്ലിം രാജ്യമായ ഇറാൻ ആണവായുധം കരസ്ഥമാക്കിയ നിലയിൽ സുന്നി മുസ്ലിം രാഷ്ട്രമായ സൗദിക്കും ആണവായുധമുണ്ടെങ്കിലെ മേഖലയിൽ സന്തുലനാവസ്ഥയുണ്ടാകൂ എന്ന് 2018 - സൗദി കിരീടാവകാശി എം ബി എസ് അമേരിക്കൻ സന്ദർശന വേളയിൽ പറഞ്ഞിരുന്നു. ആണവായുധ കരാറിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധാത്തെ ഏറ്റവുമധികം പിന്തുണച്ച രാഷ്ട്രമാണ് സൗദി അറേബ്യ.

എന്നാൽ, ഇന്റർനാഷണൽ അറ്റോമിക് എനെർജി ഏജൻസിയുമായി 2005 ൽ ഉണ്ടാക്കിയ കരാറനുസരിച്ച് പരിശോധനകൾ ഒഴിവാക്കാമെന്നിരിക്കെ, സൗദിയുടെ ആണവ പദ്ധതിക്ക് സുതാര്യത ഉണ്ടാകില്ലെന്നൊരു ന്യുനതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP