Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വൈദ്യൂതി പോസ്റ്റിൽ കയറി ലൈൻ മാറ്റുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു; വൈദ്യുതി കമ്പിക്കിടയിൽ കുരുങ്ങി കിടന്ന മൃതദേഹം താഴെയിറക്കിയത് നാട്ടുകാരും തൊഴിലാളികളും ചേർന്ന്

വൈദ്യൂതി പോസ്റ്റിൽ കയറി ലൈൻ മാറ്റുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു; വൈദ്യുതി കമ്പിക്കിടയിൽ കുരുങ്ങി കിടന്ന മൃതദേഹം താഴെയിറക്കിയത്  നാട്ടുകാരും തൊഴിലാളികളും ചേർന്ന്

ജംഷാദ് മലപ്പുറം

മലപ്പുറം: വൈദ്യൂതി ലൈൻ മാറ്റി സ്ഥാപിക്കാനായി പോസ്റ്റിൽ കയറി ലൈൻ മാറ്റുന്നതിനെ ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. വൈദ്യുതി കമ്പിക്കിടയിൽ കുരുങ്ങി കിടന്ന മൃതദേഹം താഴെയിറക്കിയത് നാട്ടുകാരും തൊഴിലാളികളും. വൈദ്യുതി തൂണിന് മുകളിൽ കയറി ലൈനിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന മഞ്ചേരി പാണ്ടിക്കാട് ചെമ്പ്രശേരി കൊടശേരി മരാട്ടപ്പടിയിലെ എറിയാടൻ കുഞ്ഞാറയുടെ മകൻ അബ്ദുൽ മുനീർ(40) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ദേശീയപാത മലപ്പുറം ഐക്കരപ്പടി കുറിയോടം ഐസ് പ്ലാന്റിന് സമീപം വൈദ്യുതി ലൈനിലെ പ്രവൃത്തിക്കിടെയാണ് അപകടം.

ദിവസങ്ങളായി പ്രദേശത്ത് വൈദ്യുത ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ നടന്നുവരികയാണ്. വൈദ്യുതി തൂണിന് മുകളിൽ നിന്ന് ജോലി ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റത്. ഇതോടെ മുനീർ വൈദ്യുതി കമ്പിക്കിടയിൽ കുരുങ്ങി കുടുങ്ങി വീണി. ഓടിക്കൂടിയ നാട്ടുകാരും മറ്റു തൊഴിലാളികളും ചേർന്ന് ഏറെ താഴെ ഇറക്കി ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷബ്‌ന. മക്കൾ:അജ്വിദ്, അജ്‌ന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP