Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന യുവമോർച്ചാ മാർച്ചിൽ പൊലീസ് നരനായാട്ട്; ബാരിക്കേഡിൽ കാൽ കുടുങ്ങിയ പ്രവർത്തകനെ തല്ലിച്ചതച്ച് പൊലീസ്; വണ്ടിയിൽ കയറ്റിയും മർദനം; ജലപീരങ്കി വച്ച് നേരിട്ടതായും ആരോപണം; നിരവധി യുമോർച്ച പ്രവർത്തകർക്ക് പരിക്ക്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: എൻ.ഐ.എ ഓഫിസിൽ മന്ത്രി കെ.ടി.ജലീൽ ചോദ്യംചെയ്യലിനെ നേരിടവെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് കോട്ടയത്ത് കലക്ട്രേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പരുക്കേറ്റ യുവമോർച്ച നേതാക്കളുടെ നില ഗുരുതരമാണ്. വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ലാൽകൃഷ്ണ, വിനീത് എന്നിവർക്കാണ് പരുക്കേറ്റത്. ബാരിക്കേഡിൽ കാൽ കുടുങ്ങിയയാളെ തുടർച്ചയായി ജലപീരങ്കി വച്ച് നേരിട്ടു. അഖിലിനെ ജീപ്പിലും മർദിച്ചെന്നാണ് ആരോപണം.

ഇവരെ മെഡിക്കൽ കോളജിലേക്കു മാറ്റി. പാലക്കാട്ട് യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെ ലാത്തിച്ചാർജിൽ വി.ടി.ബലറാം എംഎൽഎ, പി.സരിൻ എന്നിവർക്കു പരുക്കേറ്റു. 20 പേർക്ക് ലാത്തിച്ചാർജിൽ പരുക്കേറ്റു. ബൽറാമിന്റെ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലെത്തിയത്. കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാത്ത പ്രവർത്തകർ നിരവധി തവണ പൊലീസുമായി ഏറ്റുമുട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP