Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിൽ പ്രതിസന്ധി നേരിടുന്ന രാജ്യം ഈ ദിനം തൊഴിലില്ലായ്മ ദിനമായി ആചരിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്നതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ

തൊഴിൽ പ്രതിസന്ധി നേരിടുന്ന രാജ്യം ഈ ദിനം തൊഴിലില്ലായ്മ ദിനമായി ആചരിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്നതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനമാണ് ഇന്ന്. അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി നിരവധി പേർ രംഗത്തുവന്നിരുന്നു. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പതിവുപോലെ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു. പിന്നാലെ രാഹുൽ ഒരു കുത്തും കൂടി കൊടുത്തു. രാജ്യത്തെ യുവാക്കൾ ഇന്നേ ദിവസം തൊഴിലില്ലായ്മ ദിനമായി കണക്കാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രസ്താവിച്ചു.

'വർധിച്ച് വരുന്ന തൊഴിലില്ലായ്മ നിരക്ക് രാജ്യത്തെ യുവാക്കളെ ഈ ദിവസം ദേശീയ തൊഴിലില്ലായ്മ ദിനമായി കണക്കാക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നു. തൊഴിൽ ഒരു അന്തസ്സാണ്. എത്രകാലം സർക്കാരിന് അത് അവഗണിച്ച് കൊണ്ട് മുന്നോട്ട് പോകാൻ കഴിയും?,' രാഹുൽ ഗാന്ധി ട്വീറ്റു ചെയ്തു.

തൊഴിലില്ലായ്മയെ സംബന്ധിച്ച് ഹിന്ദിയിലിലുള്ള വാർത്താ റിപ്പോർട്ടും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചു. രാജ്യത്ത് ഒരു കോടിയിലേറെ ഇന്ത്യക്കാർ ജോലി തേടുമ്പോൾ 1.77 ലക്ഷം ജോലി മാത്രമാണ് ശേഷിക്കുന്നതെന്നാണ് റിപ്പോർട്ട് പറഞ്ഞ് വെക്കുന്നത്. തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി നിരന്തരം വിമർശനങ്ങളുന്നയിക്കാറുണ്ട്. കോവിഡ് ആസൂത്രണത്തിലും തൊഴിലില്ലായ്മ നിരക്ക് വർധിച്ചതിലും രാഹുൽ നിരന്തരമായി കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

മോദിയുടെ പിറന്നാൾ ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ട്വിറ്ററിലും ഹാഷ്ടാഗ് ക്യാംപയിനിങ് നടക്കുന്നുണ്ട്. മോദിയുടെ പിറന്നാൾ ദിനം നാഷണൽ അൺഎംപ്ലോയ്‌മെന്റ് എന്ന പേരിലാണ് ട്വിറ്ററിൽ ട്രെൻഡിംഗാവുന്നത്. ഈ ഹാഷ്ടാഗിൽ 14 ലക്ഷത്തിലേറെ ട്വീറ്റുകളാണ് ഇതുവരെ വന്നിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിക്ക് പിറന്നാളാംശസകൾ അറിയിച്ച് കൊണ്ട് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. നരേന്ദ്ര മോദിക്ക് പിറന്നാളാശംസകൾ നേരുന്നു എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP