Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോട്ടറോളയുടെ ഗൃഹോപകരണങ്ങൾ ആദ്യമായി ഫ്‌ളിപ്കാർട്ടിലൂടെ

സ്വന്തം ലേഖകൻ

കൊച്ചി: സ്മാർട്ട് ഹോം അപ്ലയൻസസ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി മോട്ടറോള ഫ്‌ളിപ്കാർട്ടുമായി പങ്കാളിത്തം ശക്തമാക്കുന്നു. വാഷിങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, എയർ കണ്ടീഷണറുകൾ എന്നിവയുൾപ്പെടെയുള്ള മോട്ടറോളയുടെ ആദ്യ സ്മാർട് ഗൃഹോപകരണങ്ങൾ ഫ്‌ളിപ്കാർട്ടു വഴി വാങ്ങാൻ സാധിക്കും.സ്മാർട് ഗാർഹിക ഉപകരണങ്ങളിൽ അരങ്ങേറ്റം കുറിക്കുന്നതിനു പുറമേ മോട്ടറോള, ഫ്‌ളിപ്കാർട്ടുമായി സഹകരിച്ച് മോട്ടറോളയുടെ സ്മാർട് ടിവികളുടെ ശ്രേണിയും അടുത്തിടെ ആരംഭിച്ച ഹോം ഓഡിയോ ശ്രേണിയും വിപുലീകരിക്കും.

നൂറുവർഷത്തിലേറെ നീണ്ട പാരമ്പര്യമുള്ള മോട്ടറോള ഫ്‌ളിപ്കാർട്ടിനൊപ്പം ഇന്ത്യയിലെ ആദ്യ സ്മാർട് ഗാർഹിക ഉപകരണ ശ്രേണി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. ഈ പ്രഖ്യാപനം ഫ്‌ളിപ്കാർട്ടുമായുള്ള ഞങ്ങളുടെ വർധിച്ചുവരുന്ന പങ്കാളിത്തത്തെ അടയാളപ്പെടുത്തുന്നവെന്ന് മോട്ടറോള മൊബിലിറ്റി കൺട്രി ഹെഡും മാനേജിങ് ഡയറക്ടറുമായ പ്രശാന്ത് മണി പറഞ്ഞു.

മോട്ടറോളയിൽ നിന്ന് വരാനിരിക്കുന്ന ടോപ്പ്-ഓഫ്-ലൈൻ സ്മാർട് ഗാർഹിക ഉപകരണങ്ങളിലൂടെ ഉപഭോക്താക്കൾക്ക് താമസസ്ഥലം കൂടുതൽ സ്മാർടായി പരിവർത്തനം ചെയ്യാൻ കഴിയും. ഈ പങ്കാളിത്തം ഞങ്ങളുടെ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചതും ഏറ്റവും പുതിയതുമായ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുമെന്നു ഫ്‌ളിപ്കാർട്ട് പ്രൈവറ്റ് ബ്രാൻഡ്‌സ് വൈസ് പ്രസിഡന്റ് ദേവ് അയ്യർ പറഞ്ഞു.

വേഗത്തിലുള്ള സാങ്കേതിക സ്വീകാര്യതയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു വിപണിയിൽ ഉപഭോക്തൃ ദൃഢതയുള്ള ബ്രാൻഡ് പോർട്ട്ഫോളിയോ നിർമ്മിക്കാൻ ഫ്‌ളിപ്കാർട്ടും മോട്ടറോളയും കഴിഞ്ഞ ഒരു വർഷമായി ഒരുമിച്ച് പ്രവർത്തിക്കുന്നു. ഉപഭോക്തൃ അഭിപ്രായവും സ്ഥിതിവിവരക്കണക്കുകളും ഉപയോഗിച്ച് വർധിച്ചുവരുന്ന ഉപഭോക്താക്കൾക്ക് പ്രസക്തവും മികച്ചതുമായ ഉൽപ്പന്ന അനുഭവങ്ങൾ ലഭ്യമാക്കുന്നതിൽ ഫ്‌ളിപ്കാർടിന് ശക്തമായ ട്രാക്ക് റെക്കോർഡുണ്ട്. ഉപയോക്താക്കളുടെ സൗകര്യത്തിനായി രൂപകൽപ്പന ചെയ്ത നൂതനവും പ്രീമിയവുമായ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനുള്ള മോട്ടറോളയുടെ ധാർമ്മികതയോടു ചേർന്നുനിൽക്കുന്നതാണ് രണ്ട് കമ്പനികളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP