Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളം തുറന്ന് കാട്ടാൻ കൂറ്റൻ കാർട്ടൂണുകൾ കാഴ്ചക്കെത്തുന്നു

കള്ളം തുറന്ന് കാട്ടാൻ കൂറ്റൻ കാർട്ടൂണുകൾ കാഴ്ചക്കെത്തുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്: കോവിഡിന്റെ മറവിലും ഇന്ത്യയിൽ ന്യൂനപക്ഷവേട്ട മുഖ്യ അജണ്ടയായി സ്വീകരിച്ച സഘപരിവാർ അതിക്രമങ്ങളെ അതിസൂക്ഷമമായി അനാവരണം ചെയ്ത് ശക്തമായ തൂലികയിലൂടെ ഗിന്നസ് ദിലീഫ് ഒരുക്കുന്ന ലോകത്തെ ഏറ്റവും വലിയ പൊളിറ്റിക്കൽ കാർട്ടൂൺ (400 മീറ്റർ) പ്രദർശനത്തിനൊരുങ്ങുന്നു.

മോദി, അമിത് ഷാ, യോഗി ത്രയങ്ങളുടെ ദുഷ്ചെയ്തികളുടെ കാഠിന്യം കൈക്കരുത്തോടെ ക്യാൻവാസിലേക്ക് കോറിയിട്ടാണ് ഗിന്നസ് ദിലീഫ് കാർട്ടൂണുകൾ ഒരുക്കിയത്. ലോക കാർട്ടൂൺ ദിനമായ സെപ്റ്റംബർ 18 ന് കാലത്ത് 10 മണി മുതൽ 1 മണി വരെ കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട് യാർഡ് ഓഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച് പ്രദർശിപ്പിക്കും.

ചിരിയും ചിന്തയും സാമൂഹ്യ ബോധവും ജ്വലിപ്പിക്കുമാറുള്ള കൂറ്റൻ കാർട്ടൂണുകൾ അനീതിക്കെതിരെ മാനവലോകത്തിന്റെ ശ്രദ്ധക്ഷണിക്കൽ ലക്ഷ്യമിട്ടാണ് തയ്യാറാക്കിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ സകല നന്മകളെയും നശിപ്പിച്ച് വെറുപ്പിന്റെയും വിഭജനത്തിന്റെയും വിഷവിത്തുകൾ വിതച്ച വിനാശകാരികൾക്കെതിരായ ധൈഷണിക ചെറുത്തുനിൽപ്പാണ് I can't breath കൂറ്റൻ കാർട്ടൂണുകൾ. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് ലക്ഷ്യമിട്ടൊരുക്കുന്ന കൂറ്റൻ പൊളിറ്റിക്കൽ കാർട്ടൂണുകൾ നവംബർ മാസത്തിൽ ഷാർജാ രാജ്യാന്തര പുസ്തകോത്സവത്തിലും വിവിധ വിദേശ രാജ്യങ്ങളിലും പ്രദർശിപ്പിക്കും. വർഗീയതയും കോർപറേറ്റ് പ്രീണനവും പൗരാവകാശ ധ്വംസനവും പരിസ്ഥിതി ചൂഷണവും കൈമുതലാക്കിയ ഫാഷിസ്റ്റ് ഭരണകൂട നെറികേടുകൾക്കെതിരായ ധീരമായ ചെറുത്തുനിൽപ്പിന്റെ വിരൽ ചൂണ്ടലുകളാണ് കൂറ്റൻ കാർട്ടൂണുകൾ. ഇതിന്റെ സ്‌ക്രിപ്റ്റ് നിർവഹിച്ചത് ഷാഹിദ ബീഗം, ഒ.സി മുഹമ്മദ് എന്നിവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP