Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവ ബഹുമുഖ പ്രതിഭ, പ്യൂട്ടിയ കേരള ബ്ലാസ്റ്റേഴ്‌സിൽ

യുവ ബഹുമുഖ പ്രതിഭ, പ്യൂട്ടിയ കേരള ബ്ലാസ്റ്റേഴ്‌സിൽ

സ്വന്തം ലേഖകൻ

കൊച്ചി: മിസോറം സ്വദേശിയും എതിരാളികളായ നോർത്ത് ഈസ്റ്റ് യുണൈറ്റ് എഫ്‌സി താരവുമായ ലാൽതങ്ക ഖോൾഹ്രിങ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ. വരുന്ന ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഈ യുവതാരം കളത്തിലിറങ്ങും.22 കാരനായ പ്യൂട്ടിയ എന്നറിയപ്പെടുന്ന താരം ഒരേ സമയം സെന്റർ മിഡ്ഫീൽഡിലും വിങ്‌സിലും പ്രാഗൽഭ്യം തെളിയിച്ച താരമാണ്. മിസോറം പ്രീമിയർ ലീഗിൽ ബെത്‌ലഹേം വെങ്ത്‌ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ഫുട്‌ബോൾ ജീവിതം തുടങ്ങുന്നത്. പിന്നീട് ഡിഎസ്‌കെ ശിവാജിയൻസ് യൂത്ത് ടീമിന് വേണ്ടി കളിച്ച ലാൽതങ്ക അതേ വർഷം സീനിയർ ടീമിലും കളിക്കാനിറങ്ങി. 2017-18 ഐ ലീഗ് സീസണിൽ ഐസ്വാൾ എഫ്‌സിക്ക് വേണ്ടി മൽസരിക്കാൻ കൈമാറുന്നതിനു മുൻപ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടി 4 മൽസരങ്ങളിലാണ് കളിച്ചത്. ഐ ലീഗിൽ അദ്ദേഹത്തിന്റെ അനുഭവ പരിചയം ഐഎസ്എല്ലിൽ മികച്ച ഒരു താരമായി പാകപ്പെടുത്തിയെടുക്കുന്നതിന് സഹായകരമായി. കഴിഞ്ഞ രണ്ട് സീസണുകളിലുമായി 29 തവണയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടി ലാൽതങ്ക കളത്തിലിറങ്ങിയത് മിഡ്ഫീൽഡിൽ വിവിധ പൊസിഷനുകളിൽ കളിക്കുകയും രണ്ട് അസിസ്റ്റുകൾ പുറത്തെടുക്കകയും ചെയ്ത അദ്ദേഹത്തിന്റെ വൈവിധ്യപൂർണമായ കഴിവുകൾ കളിക്കളത്തിൽ പ്രകടമായിരുന്നു. സാഹചര്യത്തോടൊത്തുള്ള പൊരുത്തപ്പെടലും സ്‌ഫോടനാൽമകമായ വേഗതയും കാരണം പ്യൂട്ടിയ ടീമിനൊരു മുതൽക്കൂട്ടാകും. മിഡ്ഫീൽഡിൽ വിശ്വസിച്ച് ചുമതല ഏൽപ്പിക്കാൻ സാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

''ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകവൃന്ദങ്ങളുള്ള ടീമിൽ കളിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ഇതും ഈ ടീമിൽ ചേരുന്നതിനു പിന്നിലെ ഒരു കാരണമായിരുന്നു. എന്നെപ്പോലെ തന്നെ ക്ലബ്ബും ആരാധകരും വിജയത്തിനായി കൊതിക്കുകയാണ് . ഞങ്ങളുടെ ടീം വർക്ക്, ദൈവത്തിന്റെ സ്വന്തം നാടിന്റെ പിന്തുണ, ദൈവകൃപ എന്നിവയാൽ, ഐഎസ്എൽ ട്രോഫി കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാൻ ഇവിടെയുള്ളത്! എന്റെ പുതിയ ടീമംഗങ്ങൾ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരോടൊപ്പം ചേരാനും സീസൺ തുടങ്ങുന്നതിനും വിജയം നേടാനും എനിക്ക് ഇനി കാത്തിരിക്കാനാവില്ല. ഇന്നി എന്നും യെല്ലോ, ഇന്നി എന്നും ബ്ലാസ്റ്റേഴ്‌സ്! ' ആവേശഭരിതനായി കൊണ്ട് പ്യൂട്ടിയ പറഞ്ഞു. '

''പ്യൂട്ടിയ ഇന്നത്തെ തലമുറ ഫുട്‌ബോൾ താരങ്ങളുടെ ഭാഗമാണ്. അവർക്ക് കാലുകളിൽ ഫുട്‌ബോളും വഹിച്ച് അനായാസമായി മുന്നോട്ട് കുതിക്കാനാകും. ഇടത് കാൽ കൊണ്ട് കളിക്കുന്ന പ്യൂട്ടിയ മിഡ്ഫീൽഡിൽ വിവിധ പൊസിഷനുകളിൽ, സെന്ററിലും ഔട്ട്‌വൈഡിലും തന്റെ കഴിവ് പുറത്തെടുക്കാനാകും. എല്ലാത്തിനുമുപരി കളിക്കളത്തിൽ വലിയ കാഴ്ചപ്പാടും സാങ്കേതികതയും ഉള്ള ആളാണ് പ്യൂട്ടിയ. അദ്ദേഹം ടീമിന് ഒരു മുതൽക്കൂട്ടാണെന്ന് മാത്രമല്ല ക്ലബിനൊപ്പം അദ്ദേഹത്തിനും മികച്ച ഭാവിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു''. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP