Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെയ്‌ മാസത്തിനു ശേഷം ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായത് ഇന്നലെ; 4000 ത്തോളംകേസുകൾ ഒരുദിവസം മാത്രം റിപ്പോർട്ട് ചെയ്തതോടെ രോഗ്യവ്യാപനത്തെ കുരിച്ച് വീണ്ടും ആശങ്ക; ബ്രിട്ടണിൽ രണ്ടാം ലോക്ക്ഡൗൺ സാധ്യത തള്ളിക്കളയാതെ ബോറിസ് ജോൺസൺ

മെയ്‌ മാസത്തിനു ശേഷം ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായത് ഇന്നലെ; 4000 ത്തോളംകേസുകൾ ഒരുദിവസം മാത്രം റിപ്പോർട്ട് ചെയ്തതോടെ രോഗ്യവ്യാപനത്തെ കുരിച്ച് വീണ്ടും ആശങ്ക; ബ്രിട്ടണിൽ രണ്ടാം ലോക്ക്ഡൗൺ സാധ്യത തള്ളിക്കളയാതെ ബോറിസ് ജോൺസൺ

സ്വന്തം ലേഖകൻ

മെയ്‌ മാസത്തിനു ശേഷം ഏറ്റവുമധികം രോഗബാധ സ്ഥിരീകരിച്ച ഇന്നലെ 4000 ത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാത്രമല്ല, കോവിഡ് മൂലം ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും കൂടി വരികയാണ്. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ആശങ്ക ഇതോടെ ഉയർന്നു. ഒരഴ്‌ച്ച കൊണ്ട് രോഗവ്യാപനം വർദ്ധിച്ചത് 40 ശതമാനമാണ്. രോഗവ്യാപനത്തിന്റെപ്രതിവാര ശരാശരി കഴിഞ്ഞ ബുധനാഴ്‌ച്ച 2,358 ആയിരുന്നെങ്കിൽ ഇന്നലെ അത് 3,286 ആയി ഉയർന്നു. മെയ്‌ മാസത്തിനു ശേഷം ഇന്നലെവരെ പ്രതിദിനം 4000 കേസുകൾ ബ്രിട്ടനിൽ റെക്കോർഡ് ചെയ്തിട്ടുമില്ല.

രോഗവ്യാപനം അതിന്റെ മൂർദ്ധന്യ ഘട്ടത്തിലായിരുന്ന ഏപ്രിലിലെ ഇരുണ്ടനാളുകളിൽ പ്രതിദിനം 6000 പുതിയ കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, അക്കാലത്ത് കേവലം 15,000 പേർ മാത്രമായിരുന്നു പ്രതിദിനം കോവിഡ് പരിശോധനക്ക് വിധേയരായിരുന്നത്. മത്രമല്ല, ഗുരുതര രോഗമുള്ളവരെ മാത്രമാണ് അന്ന് സ്വാബിന് വിധേയരാക്കിയിരുന്നതും. എന്നാൽ, ഇന്ന് അതല്ല സാഹചര്യം.ഏകദേശം 2,00,000 സ്വാബുകളാണ് ഒരു ദിവസം നടത്തുന്നത്.

അത്യധികം സംഭ്രാമജനകമായ വാർത്തകളാണ് വരുന്നതെങ്കിലും ഏപ്രിൽ -മെയ്‌ മാസങ്ങളിലെ ഇരുണ്ടനാളുകളിലേക്ക് തിരിച്ചു പോകാൻ സാധ്യതയില്ലെന്നണ് ഈ രംഗത്തെ വിദഗ്ദരുടെ കണക്കുകൂട്ടൽ. ജൂലായ് ആരംഭത്തിലെ സൂപ്പർ സാറ്റർഡേയിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോകാൻ തുടങ്ങിയത്. ജോലിക്കർ തൊഴിലിടങ്ങളിലേക്കും വിദ്യാർത്ഥികളും അദ്ധ്യാപകരും വിദ്യാലയങ്ങളിലേക്കും എത്താൻ തുടങ്ങിയതോടെ രോഗവ്യാപനം വീണ്ടും കുതിച്ചുയരാൻ തുടങ്ങി.

ഇന്നലെ ബ്രിട്ടനിൽ 20 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. അംഗരാജ്യങ്ങളിൽ അയർലൻഡിൽ മാത്രമാണ് ഇന്നലെ മരണം രേഖപ്പെടുത്താതിരുന്നത്. അതേസമയം കൊറോണയുടെ രണ്ടാം വരവ്, ബ്രിട്ടനിലെങ്കിലും ആദ്യ വരവിനേപ്പോലെ ഭീകരമായിരിക്കില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അവകാശപ്പെടുന്നത്. എന്തെന്നാൽ, പ്രാദേശിക ലോക്ക്ഡൗണുകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയുമെല്ലാം വൈറസ് വ്യാപനം തടയുന്നതിൽ രാഷ്ട്രം ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. മാത്രമല്ല, വൈറസിനെ കുറിച്ച് കൂടുതൽ അറിവ് ലഭിച്ചത്, കൂടുതൽ ഫലപ്രദമായ ചികിത്സ നൽകി മരണനിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും അവർ പറയുന്നു.

അതേസമയം സർക്കാരിന്റെ കൊറോണ വൈറസ് ടെസ്റ്റിങ് സിസ്റ്റം അത്ര കാര്യക്ഷമമല്ലെന്ന് സമ്മതിച്ച ബോറിസ് ജോൺസൺ പക്ഷെ ഒരു രണ്ടാം ലോക്ക്ഡൗണിനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. പഴയ ലോക്ക്ഡൗൺ കാലത്തേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുപോകാതിരിക്കാൻ താൻ തനിക്ക് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അത്തരത്തിലൊരു ലോക്ക്ഡൗൺ വരാനുള്ള സാധ്യതയില്ല എന്ന് അദ്ദേഹം അസനിഗ്ദമായി പറഞ്ഞതുമില്ല.

അപര്യാപ്തമായ പരിശോധനാ സംവിധാനങ്ങൾ ബ്രിട്ടനെ വീണ്ടും ലോക്ക്ഡൗണിലേക്ക് തള്ളിവിടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സ്‌കൂളുകൾ മിക്കതും അടച്ചുപൂട്ടാൻ നിർബന്ധിതമായേക്കും. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,27 075 പരിശോധനകൾ നടത്തി എന്നാണ് സർക്കാർ രേഖകൾ സൂചിപ്പിക്കുന്നത്. ആന്റിബോഡി പരിശോധനകൾ ഉൾപ്പടെയാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP