Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിരുദ പ്രവേശനം; ട്രയൽ അലോട്ട്‌മെന്റ് 18ന് അഞ്ച് മണി മുതൽ

ബിരുദ പ്രവേശനം; ട്രയൽ അലോട്ട്‌മെന്റ് 18ന് അഞ്ച് മണി മുതൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിരുദപ്രവേശന ട്രയൽ അലോട്ട്‌മെന്റ് 18-ന് അഞ്ച് മണി മുതൽ വെബ്‌സൈറ്റിൽ ലഭ്യമാകും. ട്രയൽ അലോട്ട്‌മെന്റിന് ശേഷം നേരത്തേ സമർപ്പിച്ച കോളേജ്, കോഴ്‌സ് ഓപ്ഷനുകൾ 21 വരെ പുനഃക്രമീകരിക്കാം. ഇതിനായി വിദ്യാർത്ഥിയുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻചെയ്ത് കോളേജ് കോഴ്‌സ് ഓപ്ഷൻ ഡ്രാഗ് ആൻഡ് ഡ്രോപ് സൗകര്യം ഉപയോഗിച്ച് പുനഃക്രമീകരിക്കാം. പുതിയ കോളേജോ കോഴ്‌സുകളോ ഈ അവസരത്തിൽ കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ കഴിയില്ല. ഒന്നാം അലോട്ട്‌മെന്റ് 24-നും രണ്ടാം അലോട്ട്‌മെന്റ് ഒക്ടോബർ ആറിനും പ്രസിദ്ധീകരിക്കും.

ബി.ആർക്. കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

2020-21 വർഷത്തിൽ ബി.ആർക് കോളേജ് മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്ത കോളേജുകൾക്ക് ഇടയിലാണ് മാറ്റത്തിന് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകർ ബി.ആർക്. ഒന്നും രണ്ടും സെമസ്റ്റർ പൂർത്തിയാക്കി പരീക്ഷ എഴുതിയവരും മൂന്നാം സെമസ്റ്ററിലേക്ക് സ്ഥാനക്കയറ്റത്തിന് അർഹത നേടിയവരുമായിരിക്കണം.

നിർദ്ദിഷ്ട ഫോമിൽ പൂരിപ്പിച്ച അപേക്ഷ കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ അറ്റസ്റ്റഡ് കോപ്പി, ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷയുടെ രജിസ്‌ട്രേഷൻ വിശദാംശങ്ങൾ, 335 രൂപയുടെ ചലാൻ എന്നിവ സഹിതം രജിസ്ട്രാർക്ക് 25-നകം സമർപ്പിക്കണം. എസ്.സി./എസ്.ടി. വിദ്യാർത്ഥികൾ കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ അസൽ സമർപ്പിക്കണം. മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയവർക്ക്

മാത്രമാണ് അവസരം. അത് തെളിയിക്കുന്ന രേഖ അപേക്ഷയോടൊപ്പം അയയ്ക്കണം. പഠിച്ചുകൊണ്ടിരിക്കുന്ന കോളേജിന്റെ പ്രിൻസിപ്പൽ മുഖേനയല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

പുനർമൂല്യനിർണയ ഫലം

അഞ്ചാം സെമസ്റ്റർ ബി.എ./ബി.എ. അഫ്‌സൽ-ഉൽ-ഉലമ/ബി.എസ്.ഡബ്ല്യൂ. (സി.യു.സി.ബി.സി.എസ്.എസ്.) നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP