Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലെ മന്ത്രിയെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നത് ഇതാദ്യം; ജലീലിന് കുരുക്കാകാൻ പന്താവൂർ ഇർഷാദ് കോളേജ് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് മൗലവിയുടെ വെളിപ്പെടുത്തൽ; ഖുറാൻ വിതരണത്തിൽ എൻഐഎയ്ക്കുള്ളത് നിരവധി സംശയങ്ങൾ; പ്രോട്ടോകോൾ ചട്ടങ്ങൾക്ക് അപ്പുറമുള്ള ചോദ്യങ്ങൾക്ക് ജലീലിന് മറുപടി നൽകേണ്ടി വരും; മന്ത്രിക്കെതിരെ നിർണ്ണായക സൂചനകൾ കേന്ദ്ര ഏജൻസിക്ക് കിട്ടിയെന്ന് റിപ്പോർട്ട്; ജലീലിന്റെ മറുപടികൾ അതിനിർണ്ണായകം

കേരളത്തിലെ മന്ത്രിയെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നത് ഇതാദ്യം; ജലീലിന് കുരുക്കാകാൻ പന്താവൂർ ഇർഷാദ് കോളേജ് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് മൗലവിയുടെ വെളിപ്പെടുത്തൽ; ഖുറാൻ വിതരണത്തിൽ എൻഐഎയ്ക്കുള്ളത് നിരവധി സംശയങ്ങൾ; പ്രോട്ടോകോൾ ചട്ടങ്ങൾക്ക് അപ്പുറമുള്ള ചോദ്യങ്ങൾക്ക് ജലീലിന് മറുപടി നൽകേണ്ടി വരും; മന്ത്രിക്കെതിരെ നിർണ്ണായക സൂചനകൾ കേന്ദ്ര ഏജൻസിക്ക് കിട്ടിയെന്ന് റിപ്പോർട്ട്; ജലീലിന്റെ മറുപടികൾ അതിനിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിനെ എൻ ഐ എയും ചോദ്യം ചെയ്യുമ്പോൾ അത് പുതിയ ചരിത്രമാകുന്നു. ഇന്നു രാവിലെ ആറുമണിക്ക് എൻ ഐ എ കൊച്ചി ആഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ. മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളെ കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസിയും മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യം.

സ്വകാര്യ വാഹനത്തിലാണ് എത്തിയത്. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരായ നിർണ്ണായക തെളിവുകൾ ലഭിച്ചതിനാലാണ് ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചു എന്നാണ് വിവരം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു. അതിന്റെ വിവരങ്ങൾ വച്ചാണ് എൻ ഐ എ ചോദ്യം ചെയ്യുന്നത്. ഖുറാന്റെ പേരിൽ വന്ന ബാഗുകളിൽ ക്ള്ളക്കടത്ത് സാധനങ്ങൾ അയിരുന്നുവെന്ന ജലീലിന് അറിയാമായിരുന്നോ എന്നതാണ് എൻഐഎ ചികയുന്നത്

പ്രൊട്ടോക്കോൾ ഓഫീസറിൽ നിന്നടക്കം എൻ.ഐ.എ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഇത്തരം നയതന്ത്ര ബാഗേജുകൾക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് പ്രൊട്ടൊക്കോൾ ഓഫീസർ വ്യക്തമാക്കിയത്.കൂടുതൽ രേഖകൾ പ്രൊട്ടോക്കോൾ ഓഫീസറിൽ നിന്ന് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു. മന്ത്രി കെ.ടി. ജലീലിന്റെ നിർദ്ദേശ പ്രകാരമാണ് ഖുർ ആൻ സ്വീകരിച്ചതെന്ന് മലപ്പുറം കോളേജ് അധികൃതർ വിശദീകരിച്ചിരുന്നു. സ്ഥാപനം മന്ത്രിയോട് ഖുർആൻ ആവശ്യപ്പെട്ടിരുന്നില്ല. മന്ത്രി ആവശ്യപ്പെട്ടത് പ്രകാരം സ്വീകരിക്കുകയായിരുന്നെന്ന് പന്താവൂർ ഇർഷാദ് കോളേജ് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് മൗലവി അറിയിച്ചു.

ഖുർആൻ നൽകിയാൽ വിതരണം ചെയ്യാനാകുമോ എന്ന് മന്ത്രി തന്നെ ഫോണിൽ വിളിച്ച് അന്വേഷിച്ചു. കോളേജ് അധികൃതർ ആവശ്യപ്പെട്ടിട്ടില്ല. ആ സമയത്ത് പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് ഖുർ ആൻ സ്വീകരിച്ചത്. എന്നാൽ പിന്നീട് മന്ത്രി വിളിച്ച് അക്കാര്യം അന്വേഷിച്ചു. ഇപ്പോൾ വിതരണം ചെയ്യേണ്ടെന്നും നിർദ്ദേശിച്ചു. വിതരണത്തിനുള്ള തയ്യാറെടുപ്പ് നടന്ന് വരികയാണ്. അതിൽ നിന്നും ഒരു സാംപിൾ മാത്രം പൊട്ടിച്ചു നോക്കിയതേയുള്ളൂവെന്ന് മന്ത്രിയെ അറിയിച്ചതോടെയാണ് ഖുർ ആൻ ഇപ്പോൾ വിതരണം ചേയ്യേണ്ട. പിന്നീട് താൻ അറിയിക്കാമെന്നും മന്ത്രി അറിയിക്കുകയായിരുന്നെന്നും സിദ്ദിഖ് മൗലവി പറഞ്ഞു. ഈ മൊഴിയിൽ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിന് തെളിവുണ്ടെന്ന് എൻഐഎ കരുതുന്നു.

യുഎഇ കോൺസുലേറ്റിന്റെ മറവിലെ സ്വർണക്കടത്തിൽ മന്ത്രി കെ.ടി.ജലീലിനു പിന്നാലെ പിണറായി മന്ത്രിസഭയിലെ മറ്റൊരു അംഗം കൂടി കുടുങ്ങുന്നുവെന്നും സൂചനയുണ്ട്. ഇതുവരെയുള്ള ചോദ്യംചെയ്യലിൽ ഒന്നും ഈ മന്ത്രിയുടെ പേര് പ്രതി സ്വപ്ന സുരേഷോ മറ്റു പ്രതികളോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, സ്വപ്നയുടെ ഒന്നിലധികം ഫോണുകൾ പൂർണമായി പരിശോധച്ചപ്പോഴാണ് മറ്റൊരു മന്ത്രിയുമായി സ്വപ്ന നിരന്തരം ബന്ധപ്പെട്ടതിന്റെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്. ഇതേത്തുടർന്ന് സ്വപ്നയേയും റമീസിനേയും വീണ്ടും ചോദ്യം ചെയ്യും. ചോദ്യംചെയ്യലിൽ കൂടുതൽ തെളിവുകൾ ലഭിച്ചാൽ ഈ മന്ത്രിയേയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

മൊബൈൽ ഫോണിൽ നിന്ന് സ്വപ്ന പല രേഖകളും ചിത്രങ്ങളും നശിപ്പിച്ചിരുന്നു. എന്നാൽ, സൈബർ സംഘത്തിന്റേയും ഫോറൻസിക് വിദഗ്ധരുടേയും സഹായത്തോടെ അവ പൂർണായി തിരികെ ലഭിച്ചിച്ചുണ്ട്. ഇങ്ങനെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മറ്റൊരു മന്ത്രി കൂടി സംശയ നിഴലിലാകുന്നത്. സ്വപ്നയുമായി ഈ മന്ത്രിക്ക് എന്ത് തരം ബന്ധമാണുണ്ടായിരുന്നതെന്നതിനെ കുറിച്ചാണ് അന്വേഷണം. ഈ മന്ത്രിയുമായുള്ള നിരന്തര ആശയവിനിമയത്തിന്റെ വിവരങ്ങൾ ലഭ്യമായതായാണു സൂചന.ലൈഫ് പദ്ധതി കമ്മിഷൻ ഇടപാടിൽ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള സ്വപ്നയുടെ സമ്പർക്ക വിവരങ്ങളും കിട്ടിയിട്ടുണ്ട്.

ഇടതു സർക്കാരിലെ പല പ്രമുഖരുമായും സ്വപ്നാ സുരേഷിന് അടുത്ത ബന്ധമുണ്ടെന്നാണ് എൻഐഎ കണ്ടെത്തുന്നത്. ഇത് അന്വേഷണത്തിൽ പുതിയ വഴിത്തിരിവാകും.സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. പലതും വാട്‌സാപ്പിലൂടെയുള്ള ആശയ വിനിമയമായിരുന്നു. ഫോട്ടോകൾ പലതും തിരിച്ചു പിടിച്ചു. ഇതെല്ലാം നിർണ്ണായക വിവരങ്ങളായി മാറുകയാണ്.

സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഹാർഡ് ഡിസ്‌ക് എന്നിവയിൽ നിന്ന് 2000 ജിബി ഡേറ്റ കണ്ടെടുത്തു. മറ്റു ചില പ്രതികളുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നു വേറെ ഡേറ്റയും ശേഖരിച്ചിട്ടുണ്ട്. പ്രതികൾ നശിപ്പിച്ച സന്ദേശങ്ങളും വീണ്ടെടുത്തു. ഇതോടെ കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങുമെന്ന് വ്യക്തമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP