Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരന്റെ ശരീരത്തിലൂടെ കാർ കയറി ഇറങ്ങി; ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വിട്ട് എഎൻഐ

വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരന്റെ ശരീരത്തിലൂടെ കാർ കയറി ഇറങ്ങി; ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വിട്ട് എഎൻഐ

സ്വന്തം ലേഖകൻ

മുംബൈ: വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. മഹാരാഷ്ട്രയിലെ മൽവാനിയിൽ വെള്ളിയാഴ്ചയാണു സംഭവം നടന്നത്. കുട്ടിയുടെ മുകളിലൂടെ കാർ കയറി ഇറങ്ങുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ പുറത്തുവന്നു. വാർത്താ ഏജൻസിയായ എഎൻഐയാണ് വിഡിയോ പുറത്തുവിട്ടത്.

ഗുരുതരമായി പരുക്കേറ്റ കുട്ടി ആരോഗ്യനില വീണ്ടെടുത്ത് ആശുപത്രി വിട്ടു. കാർ ഓടിച്ചിരുന്നയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ വിഡിയോ ഇന്നലെയാണ് വാർത്താ എജൻസിപുറത്തുവിട്ടത്. വീടിനു മുന്നിലെ റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ശരീരത്തിൽ കാർ കയറുന്നതാണ് ദൃശ്യങ്ങൾ. വാഹനം വരുന്നതു കണ്ട കുട്ടിക്ക് ഓടിമാറാനുള്ള അവസരം കിട്ടിയില്ല. അതിനു മുൻപ് തന്നെ കാറിടിച്ചു വീഴ്‌ത്തുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP