Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വളമിടീലിനെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെന്ററിൽ വിളിക്കാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റബ്ബറിന്റെ ശാസ്ത്രീയ വളപ്രയോഗ ശുപാർശകൾ, ഓൺലൈൻ വളപ്രയോഗ ശുപാർശ എന്നിവയെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. മേഴ്‌സിക്കുട്ടി ജോസഫ് സെപ്റ്റംബർ 18-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ മറുപടി നൽകുന്നതാണ്. കോൾസെന്റർ നമ്പർ 0481-2576622.

പൊതുശുപാർശ അനുസരിച്ചോ, മണ്ണും ഇലയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ശുപാർശപ്രകാരമോ റബ്ബറിന് വളമിടാം. മണ്ണും ഇലയും പരിശോധിക്കാൻ കഴിയാത്തവർക്ക് ഓൺലൈൻ വളപ്രയോഗ ശുപാർശയും ഇപ്പോൾ ലഭ്യമാണ്.

റബ്ബർ ബോർഡിന്റെ വിവിധപദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ബോർഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന കോൾസെന്ററിൽനിന്ന് ലഭിക്കും. സെന്ററിന്റെ പ്രവർത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP