Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ എം സി സി ലീഗൽ വെബിനാർ സെപ്റ്റംബർ 18 ന്

കെ എം സി സി ലീഗൽ വെബിനാർ സെപ്റ്റംബർ 18 ന്

സ്വന്തം ലേഖകൻ

ദുബൈ: കോവിഡ് 19 പശ്ചാത്തലത്തിൽ, യു എ ഇ യിൽ വിസ നിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ചും, തൊഴിൽ നിയമങ്ങളിൽ വന്ന ഭേദഗതികളെക്കുറിച്ചു0, ബിസിനസ് സംബന്ധമായ നിയമങ്ങളെ സംബന്ധിച്ചും, പ്രതിസന്ധിയിലായ പ്രവാസികൾക്ക്, സംവദിക്കാനായി ദുബായ് കെ എം സി സി ലീഗൽ സെൽ ആഭിമുഖ്യത്തിൽ 2020 സെപ്റ്റംബർ 18 വെള്ളിയാഴ്ച ഉച്ചക്ക് 1.30 മുതൽ 4.30 വരെ 'ലീഗൽ വെബ്ബിനാർ' സംഘടിപ്പിക്കുന്നു.

ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ അനുമതിയോടെ നടത്തുന്ന വെബ്ബിനാറിലൂടെ പ്രവാസികൾക്ക് തൊഴിൽ, വിസ, യാത്ര, മറ്റു നിയമ പ്രശ്‌നങ്ങൾ എന്നിവ യു എ ഇ യിൽ നിയമ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ അഭിഭാഷകരുമായി മുഖാമുഖം സംസാരിച്ചു നിയമോപദേശം തേടാം.

വെബ്ബിനറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ റജിസ്‌ട്രേഷന് വേണ്ടി കെ എം സി സി ലീഗൽ സെൽ ചെയർമാൻ അഡ്വ. ഇബ്രാഹിം ഖലീൽ (0558703836) ജന.കൺവീനർ അഡ്വ.മുഹമ്മദ് സാജിദ് (0509465503) എന്നിവരുമായി ബന്ധപ്പെടുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP