Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി ശൃംഖലയായ ജിഗാനെറ്റ് അവതരിപ്പിച്ച് വി

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ടെലികോം ബ്രാൻഡുകളായ വോഡഫോണും ഐഡിയയും സംയോജിപ്പിച്ച പുതിയ ബ്രാൻഡായ വി ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി ശൃംഖലയായ ജിഗാനെറ്റ് അവതരിപ്പിച്ചു. എല്ലാ കാര്യങ്ങളിലും തൽസമയം കണക്ടഡ് ആയി മുന്നോട്ടു പോകാൻ ഉപഭോക്താക്കളെ സഹായിക്കുന്നതാണിത്. രാജ്യത്തെ മുൻനിര ടെലികോം സേവനദാതാവായ വോഡഫോൺ ഐഡിയ വൻ ശേഷിയും ഏറ്റവും ഉയർന്ന സ്പെക്ട്രവുമായി 5ജി തത്വങ്ങളുടെ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്ത ലോകോത്തര ശൃംഖലയാണ് ഈ അനുഭവം നൽകാൻ സഹായകമായത്.

ലോകത്തിൽ തന്നെ ആദ്യമായി ഏറ്റവും വലിയ ശൃംഖലകളുടെ സംയോജനം റെക്കോർഡ് സമയത്തിൽ പൂർത്തിയാക്കിയതിന്റെ ഫലമാണ് ജിഗാനെറ്റ്. ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മിത ബുദ്ധി അധിഷ്ഠിത എംഎ-എംഐഎംഒ സൈറ്റുകളോടെ ഏറ്റവും വലിയ യൂണിവേഴ്സൽ ക്ലൗഡ് വിന്യസിക്കുന്നതിലൂടെ ജിഗാനെറ്റ് ഇക്കാലത്തെ ഏറ്റവും ശക്തവും ഭാവിക്ക് അനുയോജ്യവുമായ ശൃംഖലയായി മാറിയിരിക്കുകയാണ്. കോവിഡിനു ശേഷം ലോകം കാണുന്ന വൻ തോതിലുള്ള ഡാറ്റാ ഉപയോഗം സാധ്യമാക്കാൻ ഇതു പര്യാപ്തമാണ്.

കോളുകൾ വിളിക്കുന്നതിലോ നെറ്റ് സർഫിങിലോ ഒതുങ്ങുതല്ല ഇപ്പോൾ ടെലികോം ശൃംഖലകളുടെ പങ്കെന്ന് ജിഗാനെറ്റ് അവതരിപ്പിക്കുന്നതു പ്രഖ്യാപിക്കവെ ഐഡിയ വോഡഫോൺ ചീഫ് ടെക്നോളജി ഓഫിസർ വിഷാന്ത് വോറ ചൂണ്ടിക്കാട്ടി. കൂടുതലായി കണക്ടിവിറ്റിയെ ഡിജിറ്റൽ സമൂഹത്തിന്റെ അടിത്തറയാക്കി മാറ്റാനുള്ള വിയുടെ ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ ഡൗൺലോഡുകളും അപ് ലോഡുകളും തൽസമയം സാധ്യമാക്കാൻ ഇതിലൂടെ കഴിയും. വ്യക്തിഗത സ്മാർട്ട്ഫോൺ ഉപഭോക്തക്കൾക്കും വൻകിട കോർപറേറ്റുകൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമെല്ലാം ആവശ്യമായ കണക്ടിവിറ്റി ലഭ്യമാക്കാൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂറു കോടിയോളം ഇന്ത്യക്കാർക്കാണ് വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ 4ജി കവറേജ് ഇപ്പോൾ ലഭ്യമാകുന്നത്. കവറേജും ശേഷിയും വർധിപ്പിക്കാനായി കമ്പനി തുടർച്ചയായി നിക്ഷേപിച്ചു വരുന്നുമുണ്ട്. മെട്രോകൾ ഉൾപ്പെടെ പല വിപണികളിലും ഏറ്റവും വേഗതയേറിയ 4ജി നൽകുന്നതും കമ്പനിയാണ്. വി ഉപഭോക്താക്കൾക്ക് ഇപ്പോൾ ഉയർന്ന ശേഷിയുള്ള സംയോജിത ശൃംഖലയുടെ നേട്ടം അനുഭവവേദ്യമാകുകയാണ്.

കണക്ടിവിറ്റി ആവശ്യങ്ങൾ വലിയ തോതിൽ മാറിക്കൊണ്ടിരിക്കുകയാണെന്ന് വോഡഫോൺ ഐഡിയ ചീഫ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് ബ്രാൻഡ് ഓഫിസർ കവിതാ നായർ പറഞ്ഞു. വോഡഫോണിന്റേയും ഐഡിയയുടേയും ശക്തി സംയോജിപ്പിച്ചാണ് വിയിൽ നിന്നും ജിഗാനെറ്റ് എത്തിയിരിക്കുന്നത്. ജിഗാനെറ്റ് ഓരോ നിമിഷവും നിങ്ങളോടൊപ്പമുള്ളതും ഓരോ നിമിഷത്തിലും കൂടുതൽ ചെയ്യാൻ സഹായിക്കുന്നതുമാണ് കവിതാ നായർ ചൂണ്ടിക്കാട്ടി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP