Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഗരസഭാ സെക്രട്ടറിയെ യുഡിവൈഎഫ് ഉപരോധിച്ചു

നഗരസഭാ സെക്രട്ടറിയെ യുഡിവൈഎഫ് ഉപരോധിച്ചു

സ്വന്തം ലേഖകൻ

ജനകീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും സമൂഹമാധ്യമങ്ങളിൽ അവഹേളിച്ച കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ എൽ.ഡി.ക്ലാർക്ക് വേണു പെറളത്തിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മുൻസിപ്പൽ സെക്രട്ടറിയെ ചേംബറിൽ കയറി യു.ഡി. വൈ. എഫ് പ്രവർത്തകർ ഒരു മണിക്കൂറോളം ഉപരോധിച്ചു.

ഹോസ്ദുർഗ്ഗ് സിഐ ഷൈനിന്റെ മധ്യസ്ഥതയിൽ നടപടിയെടുക്കാമെന്ന നഗരസഭാ സെക്രട്ടറിയുടെ ഉറപ്പിന്മേൽ സമരക്കാർ പിരിഞ്ഞു.

ഉപരോധത്തിൽ പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി, ഒ.ബി.സി. കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ബി.ബിനോയ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് നിധീഷ് കടയങ്ങൻ, യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡണ്ട് റമീസ് ആറങ്ങാടി, സെക്രട്ടറി ഇർഷാദ് കല്ലൂരാവി, ഷിഹാബ് കാർഗിൽ, റഷീദ് പുതിയകോട്ട, ബാസിത്ത് ചിത്താരി എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP