Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭയിൽ 50 വർഷം; ഉമ്മൻ ചാണ്ടിക്ക് ആശംസകളുമായി താരങ്ങളായ പൃഥ്വിരാജും ഉണ്ണിമുകുന്ദനും

നിയമസഭയിൽ 50 വർഷം; ഉമ്മൻ ചാണ്ടിക്ക് ആശംസകളുമായി താരങ്ങളായ പൃഥ്വിരാജും ഉണ്ണിമുകുന്ദനും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭയിൽ 50 വർഷം പൂർത്തിയാക്കുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നാടിന്റെ വിവിധ കോണുകളിൽ നിന്നും ആശംസാ പ്രവാഹമാണ്. പ്രവർത്തകർ വലിയ തോതിൽ ആഘോഷമാക്കുകയാണ് ഇത്. 1970 മുതൽ 11 തിരഞ്ഞെടുപ്പുകളിൽ പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റാരും കേരള നിയമസഭയിലെത്തിയിട്ടില്ല. രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം രാഷ്ട്രീയ ഭേദമില്ലാതെ ഉമ്മൻ ചാണ്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ മേഖലയിലെ പ്രമുഖരും ഉമ്മൻ ചാണ്ടിക്ക് ആശംസയുമായി രംഗത്തെത്തി.

യുവതാരങ്ങളായ പൃഥ്വിരാജും ഉണ്ണിമുകുന്ദനും വീഡിയോ സന്ദേശത്തിലൂടെയാണ് ഉമ്മൻ ചാണ്ടിക്ക് ആശംസകൾ നേർന്നത്. ''നിയമസഭയിൽ 50 വർഷങ്ങൾ പൂർത്തീകരിക്കുന്ന ഉമ്മൻ ചാണ്ടി സാറിന് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും''- പൃഥ്വിരാജ് പറഞ്ഞു. ''അൻപതുവർഷം നിയമസഭയിൽ പൂർത്തിയാക്കുന്ന ശ്രീ ഉമ്മൻ ചാണ്ടി സാറിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. ''- ഉണ്ണി മുകുന്ദൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

കേരളത്തിൽ ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് അരനൂറ്റാണ്ടിലേറെ എംഎൽഎയായത് പാലായുടെ സ്വന്തം കെഎം മാണി മാത്രമാണ്. കെ എം മാണി 18,728 ദിവസമാണ് പാലായുടെ എംഎൽഎയായിരുന്നു. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയുടെ എംഎൽഎയായിട്ട് (ഇന്നുവരെ) 18,044 ദിവസമായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP