Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മദ്രാസ് സർവകലാശാലയിലെ അവസാന സെമസ്റ്റർ പരീക്ഷ 21 മുതൽ 30 വരെ; വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം

മദ്രാസ് സർവകലാശാലയിലെ അവസാന സെമസ്റ്റർ പരീക്ഷ 21 മുതൽ 30 വരെ; വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം

സ്വന്തം ലേഖകൻ

ചെന്നൈ: മദ്രാസ് സർവകലാശാലയിലെ അവസാന സെമസ്റ്റർ പരീക്ഷ 21 മുതൽ 30 വരെ നടക്കും. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം. അവസാനവർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും മുൻവർഷങ്ങളിൽ അവസാന സെമസ്റ്ററിൽ തോറ്റവർക്കുമാണ് പരീക്ഷ. ഒന്നരമണിക്കൂറാണ് സമയം. ഓൺലൈനായി ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എ4 കടലാസിലാണ് എഴുതേണ്ടത്. ഇത് സ്‌കാൻചെയ്ത് സർവകലാശാലാ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുകയോ സ്പീഡ് പോസ്റ്റായി അയക്കുകയോ ചെയ്യണമെന്ന് സർവകലാശാല അറിയിച്ചു.

ചോദ്യങ്ങൾ ലഭിക്കാനുള്ള ലിങ്ക് വിദ്യാർത്ഥികൾക്ക് എസ്.എം.എസ്. ആയി അയച്ചു നൽകും. അതത് പരീക്ഷത്തീയതിയിൽ സർവകലാശാല വെബ്സൈറ്റിലും ഇത് ലഭ്യമായിരിക്കും. രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകി അതിൽ ലോഗിൻ ചെയ്താൽ പരീക്ഷയ്ക്ക് അരമണിക്കൂർ മുമ്പുമുതൽ ചോദ്യപ്പേപ്പർ കാണാം. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെയുമാണ് ചോദ്യപ്പേപ്പർ ലഭ്യമാകുക. രാവിലെ 10 മുതൽ 11.30 വരെയും ഉച്ചകഴിഞ്ഞ് രണ്ടുമുതൽ 3.30 വരെയുമായിരിക്കും പരീക്ഷാസമയം. എ4 കടലാസിൽ മാത്രമേ ഉത്തരമെഴുതാവൂ. ഓരോ പേജിലും രജിസ്റ്റർനമ്പർ, സബ്ജക്ട് കോഡ്, പേജ് നമ്പർ, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. കറുപ്പ് അല്ലെങ്കിൽ നീല നിറത്തിലുള്ള പേന ഉപയോഗിച്ചുവേണം ഉത്തരമെഴുതാൻ. പരമാവധി 18 പേജുവരെയാകാം. ഉത്തരം ടൈപ്പ് ചെയ്തതാകാൻ പാടില്ല.

എഴുതിക്കഴിഞ്ഞാൽ വീണ്ടും സർവകലാശാലാ വെബ്സൈറ്റിൽ ലോഗിൻചെയ്ത് സ്‌കാൻ ചെയ്ത ഉത്തരക്കടലാസുകൾ അപ്ലോഡ് ചെയ്യണം. പരീക്ഷാസമയം കഴിഞ്ഞ് മൂന്നുമണിക്കൂറിനുള്ളിൽ ഇത് പൂർത്തിയാക്കണം. ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾ ഉത്തരക്കടലാസുകൾ ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന കോളേജിലേക്ക് സ്പീഡ് പോസ്റ്റായി അയച്ചുനൽകണം. രാവിലെ പരീക്ഷയെഴുതുന്നവർ അതേദിവസംതന്നെയും ഉച്ചകഴിഞ്ഞ് എഴുതുന്നവർ പിറ്റേന്ന് വൈകീട്ട് മൂന്നിന് മുമ്പായും അയക്കണം. പരീക്ഷാസംബന്ധിയായ സംശയങ്ങൾ ചോദിക്കുന്നതിന് നോഡൽ ഓഫീസറുടെ ഫോൺ നമ്പറും വിദ്യാർത്ഥികൾക്ക് അയച്ചുനൽകും.

ചോദ്യപ്പേപ്പർ ഡൗൺലോഡ് ചെയ്ത് പരീക്ഷ എഴുതുന്നതിനുമുമ്പും പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസ് അപ്ലോഡ് ചെയ്തതിന് ശേഷവും നോഡൽ ഓഫീസർക്ക് സന്ദേശമയയ്ക്കണം. ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾ നോഡൽ ഓഫീസറുമായും കോളേജുമായും നേരത്തേ ബന്ധപ്പെടണം. ഇവർ സ്പീഡ് പോസ്റ്റിന്റെ വിവരങ്ങളും നോഡൽ ഓഫീസർക്ക് അയച്ചുനൽകണം. വിദ്യാർത്ഥികൾക്ക് പരീക്ഷാരീതിയുമായി പരിചയിക്കുന്നതിന് വരുന്ന വെള്ളിയാഴ്ചയും ശനിയാഴ്ചയും മോക് ടെസ്റ്റ് നടത്തുമെന്നും സർവകലാശാല അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP