Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ച് മക്കളുണ്ടായിട്ടും പിതാവിനെ വൃദ്ധസദനത്തിലാക്കി; മനംനൊന്ത് റിട്ട: സർക്കാർ ഉദ്യോഗസ്ഥനായ 82-കാരൻ ആത്മഹത്യചെയ്തു

അഞ്ച് മക്കളുണ്ടായിട്ടും പിതാവിനെ വൃദ്ധസദനത്തിലാക്കി; മനംനൊന്ത് റിട്ട: സർക്കാർ ഉദ്യോഗസ്ഥനായ 82-കാരൻ ആത്മഹത്യചെയ്തു

സ്വന്തം ലേഖകൻ

ചെന്നൈ: അഞ്ചു മക്കളുണ്ടായിട്ടും വൃദ്ധസദനത്തിൽ ഉപേക്ഷിച്ചതിൽ മനംനൊന്ത് റിട്ട: സർക്കാർ ഉദ്യോഗസ്ഥനായ 82-കാരൻ ആത്മഹത്യചെയ്തു. ചെന്നൈയ്ക്കടുത്ത് ഗുഡുവാഞ്ചേരിയിലെ വൃദ്ധസദനത്തിൽ അന്തേവാസിയായ കൊടുങ്ങയ്യൂർ സ്വദേശി തണികാചലമാണ് മരിച്ചത്. വൃദ്ധസദനത്തിൽ വന്നതിന്റെ മൂന്നാംദിവസമാണ് ആത്മഹത്യ ചെയ്തത്. വൃദ്ധസദനത്തിൽ എത്തിയത് മുതൽ അദ്ദേഹം അതീവ ദുഃഖിതനായിരുന്നു.

ഒരുമകനും നാലു പെൺമക്കളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഭാര്യ നേരത്തേ മരിച്ചു. എല്ലാ മക്കളുടെയും വിവാഹം കഴിഞ്ഞു. വിവാഹശേഷം കുടുംബമായി മാറിത്താമസിക്കുന്ന ഇവരിൽ ആരും പ്രായമായ പിതാവിനെ ശുശ്രൂഷിക്കാൻ തയ്യാറായില്ല. തങ്ങളുടെയൊപ്പം താമസിക്കാനും മക്കൾ തണികാചലത്തെ അനുവദിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. മകൻ വെങ്കടേഷാണ് കഴിഞ്ഞ ദിവസം തണികാചലത്തെ ഗുഡുവാഞ്ചേരിയിലെ സ്വകാര്യ വൃദ്ധസദനത്തിലാക്കിയത്. അവിടെ പിതാവിനുമാത്രമായി പ്രത്യേക മുറിയും സൗകര്യവുമൊരുക്കുന്നതിന് മകൻ കൂടുതൽ പണമടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, മക്കൾ ഉപേക്ഷിച്ചതിൽ അത്യന്തം മനോവിഷമത്തിലായ തണികാചലം സദനത്തിലെത്തിയതുമുതൽ ആരോടും സംസാരിച്ചിരുന്നില്ല.

കഴിഞ്ഞദിവസം മുറിയിൽ കതകടച്ചിരുന്ന അദ്ദേഹത്തെ പകലെങ്ങും പുറത്തുകാണാതിരുന്നതോടെ സംശയം തോന്നി വാതിൽ തകർത്ത് നോക്കിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചെങ്കൽപ്പെട്ട് ഗവ. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തു. ഗുഡുവാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP