Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെടുങ്കുന്നത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം ലോട്ടറിക്കച്ചവടക്കാരനെ ആക്രമിച്ച ശേഷം പണവും ടിക്കറ്റുകളും തട്ടിയെടുത്തു; സംഘം കവർന്നത് 8000 രൂപയുടെ ടിക്കറ്റുകളും 1500 രൂപയും: സിസിടിവി ദൃശ്യം ശേഖരിച്ച പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം തുടങ്ങി

നെടുങ്കുന്നത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം ലോട്ടറിക്കച്ചവടക്കാരനെ ആക്രമിച്ച ശേഷം പണവും ടിക്കറ്റുകളും തട്ടിയെടുത്തു; സംഘം കവർന്നത് 8000 രൂപയുടെ ടിക്കറ്റുകളും 1500 രൂപയും: സിസിടിവി ദൃശ്യം ശേഖരിച്ച പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ

നെടുംകുന്നം: ലോട്ടറിക്കച്ചവടക്കാരനെ ആക്രമിച്ച ശേഷം പണവും ടിക്കറ്റുകളും തട്ടിയെടുത്തു. ബൈക്കിലെത്തിയ രണ്ടംഗ സംഘം നെടുംകുന്നം മോജിൻ ഭവനിൽ ടി.മോഹന(50)നെയാണു ആക്രമിച്ചത്. ബാഗിൽ ഉണ്ടായിരുന്ന 1500 രൂപയും 8000 രൂപയുടെ ടിക്കറ്റുകളും സംഘം കവർന്നു. കൈകാലുകൾക്കു പരുക്കേറ്റ മോഹനൻ നെടുംകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ കറുകച്ചാൽ-മണിമല റോഡിൽ നെടുംകുന്നം ഗവ. ഹൈസ്‌കൂളിനു സമീപമാണു മോഹനൻ ആക്രമിക്കപ്പെട്ടത്. ലോട്ടറി വിൽപന നടത്തി പള്ളിപ്പടിയിൽ നിന്നു നെടുംകുന്നം ഭാഗത്തേക്കു നടന്നുപോയ മോഹനന്റെ സമീപം ബൈക്ക് നിർത്തിയ ശേഷം 'എന്റെ പെങ്ങളോട് എന്താടാ നീ പറഞ്ഞത്' എന്നു ചോദിച്ച ശേഷം മോഹനന്റെ ബാഗ് കൈക്കലാക്കി. തുടർന്നു മോഹനനെ റോഡരികിലേക്കു തള്ളിയിട്ട ശേഷം ബൈക്കുകാർ കടന്നു കളയുകയായിരുന്നു. നെടുംകുന്നം ഭാഗത്തേക്കാണ് ഇവർ പോയതെന്നു മോഹനൻ പറയുന്നു.

സംഭവത്തെക്കുറിച്ചു മോഹനൻ കറുകച്ചാൽ പൊലീസിൽ പരാതി നൽകി. 40 വയസ്സു തോന്നിക്കുന്നയാളാണു ബൈക്ക് ഓടിച്ചിരുന്നതെന്നും പിന്നിലിരുന്നയാൾക്ക് 25 വയസ്സു തോന്നുമെന്നും മോഹനൻ പറഞ്ഞു. ബാഗിനുള്ളിൽ 300 രൂപയുടെ 10 ബംപർ ടിക്കറ്റുകളും ഇന്നു നറുക്കെടുക്കുന്ന അക്ഷയ ഭാഗ്യക്കുറിയുടെ 40 രൂപ വിലവരുന്ന 125 ടിക്കറ്റുകളും 1500 രൂപയും ഉണ്ടായിരുന്നു. നേരത്തെയും മോഹനൻ സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ഒരു വർഷം മുൻപു മോഹനന്റെ പണം അടങ്ങിയ ബാഗും ടിക്കറ്റുകളും കറുകച്ചാൽ ബവ്‌റിജസ് ഔട്ലെറ്റിനു സമീപം സമാനരീതിയിൽ കാറിലെത്തിയ സംഘം തട്ടിപ്പറിച്ചു കടന്നുകളഞ്ഞിരുന്നു. മാമ്മൂട് സ്വദേശികളായ ഇവരെ പിന്നീട് പൊലീസ് പിടികൂടി. അതേ സമയം, നെടുംകുന്നം ഭാഗത്തേക്കു ബൈക്കിൽ പോയ അക്രമി സംഘങ്ങളുടെ ദൃശ്യം കവലയിലെ സിസിടിവിയിൽ നിന്നു പൊലീസ് ശേഖരിച്ചു. ബൈക്കിന്റെ നമ്പറും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാകുമെന്നാണു സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP