Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു; ഇന്ന് മാത്രം 82,376 വൈറസ് ബാധിതർ; രാജ്യത്ത് ഇതുവരെ രോ​ഗബാധ സ്ഥിരീകരിച്ച 50,09,290 പേരിൽ 39,33,455 പേർ രോ​ഗമുക്തരായി; രാജ്യത്തെ കോവിഡ് മരണസംഖ്യ 82,045ൽ എത്തി; ചികിത്സയിൽ കഴിയുന്ന 9,93,790 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു; ഇന്ന് മാത്രം 82,376 വൈറസ് ബാധിതർ; രാജ്യത്ത് ഇതുവരെ രോ​ഗബാധ സ്ഥിരീകരിച്ച 50,09,290 പേരിൽ 39,33,455 പേർ രോ​ഗമുക്തരായി; രാജ്യത്തെ കോവിഡ് മരണസംഖ്യ 82,045ൽ എത്തി; ചികിത്സയിൽ കഴിയുന്ന 9,93,790 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോ​ഗികൾ 50 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 82,376 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 50,09,290 ആയി. ഇന്ന് 1,237 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 82,045ൽ എത്തി. രാജ്യത്തെ ആകെ വൈറസ് ബാധിതരിൽ 39,33,455 പേരും ഇതിനകം രോ​ഗമുക്തി നേടി. നിലവിൽ 9,93,790 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 20,482 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് ബാധിതർ 10,97,856 ആയി ഉയർന്നു. ഈ സമയത്ത് 515 പേർക്ക് ജീവൻ നഷ്ടമായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിന രോഗികൾക്ക് സമാനമായി രോഗമുക്തരുടെ എണ്ണവും ഉയരുന്നത് പ്രതീക്ഷ നൽകുന്നുണ്ട്. 24 മണിക്കൂറിനിടെ 19,423 പേരാണ് രോഗമുക്തി നേടിയത്. മരണം 30000 കടന്നു. 30,409 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

7,75, 273 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 2,91,797 പേർ ചികിത്സയിൽ കഴിയുന്നതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. മുംബൈയിൽ പുതുതായി 1585 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 49 പേർക്ക് മരണം സംഭവിച്ചതായും മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,73,534 ആയി ഉയർന്നു. ഇതിൽ 30,879 പേർ ചികിത്സയിൽ കഴിയുകയാണ്.

കർണാടകയിൽ 7,576 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,75,265 ആയി. ഇന്ന് 97 പേർ മരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 7481 ആയി. ഇന്ന് 7,406 പേർ കോവിഡ് മുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 3,69,229 ആയി. 98536 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്.

തമിഴ്‌നാട്ടിൽ 5697 പേർക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. ഇതോടെ ആകെ കോവിഡ് ബാധിതർ 5,14, 208 ആയി ഉയർന്നു. കോവിഡ് ബാധിതർക്ക് സമാനമായി പ്രതിദിനം രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ആശ്വാസം നൽകുന്നുണ്ട്. 24 മണിക്കൂറിനിടെ 5735 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,58,900 ആയി ഉയർന്നു. 46,806 പേരാണ് ചികിത്സയിൽ കഴിയുന്നത്. ചെന്നൈയിൽ കോവിഡ് ബാധിതർ കുറയുന്നതും ആശ്വാസം നൽകുന്നുണ്ട്. പുതുതായി 989 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 68 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 8502 ആയെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഡൽഹിയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,25,796 ആയി. ഇന്ന് 4,263 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 36 പേർ മരിച്ചു. 4,806 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 1,91,203 പേർ ഇതുവരെ രോഗമുക്തരായി. 29,787 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP