Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരിയ ഇരട്ടക്കൊലയിലെ പ്രതികൾ സിപിഎമ്മുകാരെന്ന് സമ്മതിച്ച് മന്ത്രി എ.കെ. ബാലൻ; ഈ കേസിൽ സിബിഐ എന്ത് അന്വേഷിക്കുമെന്നും ചോദ്യം

പെരിയ ഇരട്ടക്കൊലയിലെ പ്രതികൾ സിപിഎമ്മുകാരെന്ന് സമ്മതിച്ച് മന്ത്രി എ.കെ. ബാലൻ; ഈ കേസിൽ സിബിഐ എന്ത് അന്വേഷിക്കുമെന്നും ചോദ്യം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ സിപിഎമ്മുകാരെന്ന് സമ്മതിച്ച് മന്ത്രി എ.കെ. ബാലൻ. നാദാപുരത്ത് മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രത്തിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ ഈ പരാമർശം. കേസിലെ പതിനാല് പ്രതികളിൽ ഭൂരിപക്ഷവും സിപിഎമ്മുമായി ബന്ധമുള്ളവരാണ്. കേസിൽ 90 ദിവസത്തിനകം ചാർജ് ഷീറ്റ് നൽകിയിട്ടുണ്ട്. വിചാരണ തടവുകാരായി ജാമ്യം കിട്ടാതിരുന്നത് സർക്കാറിന്റെ ശക്തമായ നിലപാടിന്റെ ഭാഗമാണ്. ക്രൈംബ്രാഞ്ച് അന്വേഷണം പരിപൂർണ്ണമായി ശരിയാണെന്നാണ് ഹൈക്കോടതി പറഞ്ഞ ബാലൻ ഈ കേസിൽ സിബിഐ എന്ത് അന്വേഷിക്കുമെന്നും ചോദിച്ചു. നിലവിൽ പ്രതികളെ ശിക്ഷിക്കാൻ പറ്റാവുന്ന രീതിയിലാണ് കേസിന്റെ ഘടനയെന്നും മന്ത്രി അവകാശപ്പെട്ടു.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത്ലാലിന്റെ വീട്ടിലേക്ക് ബൈക്കിൽ പോകവെയായിരുന്നു ആക്രമണം. കല്യോട്ട് കൂരാങ്കര റോഡിൽ അക്രമികൾ ബൈക്ക് തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത്ലാൽ ആശുപത്രിയിലേക്കുള്ള വഴിയിൽവെച്ചുമാണ് മരിച്ചത്.

പെരിയയിലെ കോൺഗ്രസ് പ്രവർത്തകരായ ശരത്തിന്റെയും കൃപേഷ് ലാലിന്റെയും മരണം ആദ്യം ലോക്കൽ പൊലീസ് അന്വേഷിക്കുകയും പിന്നീട് അത് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. പ്രാദേശിക സിപിഐഎം നേതാക്കളെ ഉൾപ്പെടെ പ്രതികളാക്കിക്കൊണ്ടായിരുന്നു കറ്റപത്രം. എന്നാൽ മുതിർന്ന നേതാക്കൾക്കടക്കം കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ വാദം. ക്രൈംബ്രാഞ്ച് അന്വേഷണം ഗൂഢാലോചനയിലേക്കും മുതിർന്ന നേതാക്കളിലേക്കും നീണ്ടില്ല എന്ന വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് കേസന്വേഷണം സിബിഐക്ക് വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP