Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മർദ്ദിച്ച് 2 .5 കിലോ സ്വർണം കവർന്ന കേസ്: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണ കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാനി ഷാനിദ് പിടിയിൽ; ഇതുവരെ കേസിൽ അറസ്റ്റിലായത് എട്ടുപേർ

കാർ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മർദ്ദിച്ച് 2 .5 കിലോ  സ്വർണം കവർന്ന കേസ്: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണ കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാനി ഷാനിദ് പിടിയിൽ; ഇതുവരെ കേസിൽ അറസ്റ്റിലായത് എട്ടുപേർ

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ യാത്രക്കാരനെ വഴിയിൽ വെച്ച് കാർ ഇടിപ്പിച്ച് ആക്രമിച്ച് 2.5 കിലോ സ്വർണം കവർച്ച ചെയ്ത കേസിലെ മുഖ്യപ്രതി ഒന്നര വർഷത്തിന് ശേഷം പിടിയിലായി. കരിപ്പൂർ വിമാനത്തവളം വഴി സ്വർണം കടത്തിവന്ന ആൾ വീട്ടിലേക്ക് പോകുന്ന വഴി കാറിൽ വന്ന കവർച്ചാ സംഘം മുണ്ടക്കുളം ഭാഗത്ത് വച്ച് കാർ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മർദ്ദിച്ച് 2 .5 കിലോ സ്വർണം കവർച്ച ചെയ്ത സംഭവത്തിലാണ് മുഖ്യ പ്രതി പന്തീരങ്കാവ് സ്വദേശി അച്ചി തൊടി പറമ്പ് ഷാനിദി നെ (31) കൊണ്ടോട്ടി സി ഐ ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘം അറസ്റ്റു ചെയ്തത്.

2019 മാർച്ച് 3നാണ് സംഭവം. ഇതോടെ ഈ കേസിൽ അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം 8 ആയി. ഇയാളുടെ കൂട്ടാളികളെ പിടികൂടിയതറിഞ്ഞ് ഇയാൾ ചൈനയിലേക്ക് കടക്കുകയായിരുന്നു. ചൈനയിൽ കോവിഡ് പരന്നതോടെ ഇയാൾ തിരിച്ച് നാട്ടിൽ എത്തുകയായിരുന്നു.ഇനിയും ഈ കേസിൽ സ്വർണം വില്പന നടത്തിയ പ്രതികളെ പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വോഷണം ഊർജ്ജിതമാക്കി.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീ ന്റെ നിർദ്ദേശ പ്രകാരം മലപ്പുറം ഡി വൈ എസ് പി ഹരിദാസൻ കൊണ്ടോട്ടി ഇൻസ്പക്ടർ ബിജു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP