Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇത് താൻടാ പൊലീസ് എന്ന ഭാവത്തിൽ പാഞ്ഞുകയറിയത് പ്ലക്കാർഡ് പിടിച്ച് ശാന്തരായി നിന്ന രക്ഷിതാക്കൾക്കിടയിലേക്ക്; അറസ്റ്റിനെ ചോദ്യം ചെയ്തവരെ ജീപ്പിൽ തള്ളിക്കയറ്റാൻ ഉന്തും വലിയും; കൂട്ടത്തിൽ തർക്കിച്ച ഒരാളെ ഷർട്ടിന് കുത്തിപ്പിടിച്ച് ആഞ്ഞാഞ്ഞ് കരണത്തടി; പിടിവലിക്കിലിടെ തലകറങ്ങി വീണ് സ്ത്രീകൾ; എളമക്കര എസ്‌ഐയുടെ പരാക്രമം ഇടപ്പള്ളി അൽഅമീൻ സെൻട്രൽ സ്‌കൂളിലെ ഓൺലൈൻ പഠനഫീസിൽ ഇളവ് തേടി നിൽപ്പ് സമരം നടത്തിയ രക്ഷിതാക്കളോട്; നരനായാട്ടിനെതിരെ വൻപ്രതിഷേധം

ഇത് താൻടാ പൊലീസ് എന്ന ഭാവത്തിൽ പാഞ്ഞുകയറിയത് പ്ലക്കാർഡ് പിടിച്ച് ശാന്തരായി നിന്ന രക്ഷിതാക്കൾക്കിടയിലേക്ക്; അറസ്റ്റിനെ ചോദ്യം ചെയ്തവരെ ജീപ്പിൽ തള്ളിക്കയറ്റാൻ ഉന്തും വലിയും; കൂട്ടത്തിൽ തർക്കിച്ച ഒരാളെ ഷർട്ടിന് കുത്തിപ്പിടിച്ച് ആഞ്ഞാഞ്ഞ് കരണത്തടി; പിടിവലിക്കിലിടെ തലകറങ്ങി വീണ് സ്ത്രീകൾ; എളമക്കര എസ്‌ഐയുടെ പരാക്രമം ഇടപ്പള്ളി അൽഅമീൻ സെൻട്രൽ സ്‌കൂളിലെ ഓൺലൈൻ പഠനഫീസിൽ ഇളവ് തേടി നിൽപ്പ് സമരം നടത്തിയ രക്ഷിതാക്കളോട്; നരനായാട്ടിനെതിരെ വൻപ്രതിഷേധം

ആർ പീയൂഷ്

 കൊച്ചി: സമാധാനപരമായി നടന്ന സമരത്തിന് നേരെ പൊലീസ് അതിക്രമം. ഇടപ്പള്ളി അൽ അമീൻ സെൻട്രൽ സ്‌ക്കൂളിന് മുന്നിൽ കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തിന് കുട്ടികളിൽ നിന്നും വാങ്ങുന്ന ഫീസ് 50 ശതമാനമായി കുറയ്ക്കണണെന്ന ആവശ്യവുമായി സമരം ചെയ്ത മാതാപിതാക്കളുടെ നേരെയാണ് പൊലീസ് അതിക്രമം. എളമക്കര എസ്‌ഐ വിബിന്റെ നേതൃത്വത്തിലാണ് അക്രമം അഴിച്ചു വിട്ടത്. സമാധാന പരമായി പ്രതിഷേധ സമരം നടത്തിയവർക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ പൊലീസ് മർദ്ദിക്കുകയായിരുന്നു. എളമക്കര പൊലീസ് സ്റ്റേഷനിലെ എസ്‌ഐ വിബിനാണ് അക്രമം അഴിച്ചു വിട്ടത്. സമരം ചെയ്ത പ്രവർത്തകരിൽ ഒരാളുടെ കവിളത്ത് ആഞ്ഞടിക്കുകയും നിരവധിപേരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

പൊലീസ് ആക്രമണത്തിനിടെ പരുക്കേറ്റ ഒരു വനിതയെ ഉൾപ്പടെ രണ്ടു പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടപ്പള്ളിയിലെ സ്‌കൂളിനു മുന്നിൽ പൊതുവഴിയിൽ നിന്ന് സമാധാനപരമായി സമരം നടത്തിയ രക്ഷിതാക്കളെ സ്ഥലത്തെത്തിയ പൊലീസ് ക്രൂരമായി കൈകാര്യം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. പൊലീസ് പിടിവലിയിൽ നെഞ്ചിന് പരുക്കേറ്റ വനിത തലകറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂൾ ഫീസ് പകുതിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷകർതൃ സമിതി ഇവിടെ സമരം തുടങ്ങിയിട്ട് 17 ദിവസമായി. ഇതിനിടെ ഇന്ന് രാവിലെ, മുകളിൽ നിന്ന് ഓർഡറുണ്ട് എന്നു പറഞ്ഞ് എളമക്കര സ്റ്റേഷൻ എസ്ഐ വിപിനും സംഘവും സ്ഥലത്തെത്തി സമരക്കാരെ വാഹനത്തിൽ കയറ്റാായി ശ്രമം. ഇത് ചെറുക്കാൻ ശ്രമിച്ചവർക്കു നേരെയായിരുന്നു എസ്ഐയുടെ കയ്യാങ്കളി. ഇതിനിടെ ഒരാളെ ക്രൂരമായി മുഖത്തടിക്കുന്നതും വിഡിയോയിലുണ്ട്. സംഭവത്തിൽ പൊലീസിനെ മർദിച്ചെന്ന് ആരോപിച്ച് മൂന്നു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഓൺലൈൻ ക്ലാസുകളുടെ പേരിൽ മാതാപിതാക്കൾക്ക് കമ്പ്യൂട്ടറിനും ഫോണിനുമെല്ലാമായി വൻ ചെലവ് വന്നിട്ടുണ്ട്. ഇതിനു പുറമെ പല രക്ഷിതാക്കൾക്കും ലോക്ഡൗണിനെ തുടർന്ന് വരുമാനം ഇല്ലാത്ത സാഹചര്യവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഫീസ് പകുതിയായി കുറയ്ക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടത്. ഇതിനിടെ സ്‌കൂൾ ഫീസ് പിരിക്കുന്നതിന് ഹൈക്കോടതി അനുമതിയുണ്ടെന്ന് കാണിച്ചാണ് സ്വകാര്യ സ്‌കൂളുകൾ ഫീസ് പിരിക്കുന്നത്. ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ കയറാൻ അനുവദിക്കാതിരുന്ന സംഭവവും കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തിരുന്നു.

കോവിഡ് കാലത്തെ ഓൺ പഠനത്തിന് കുട്ടികളിൽ നിന്നും വാങ്ങുന്ന ഫീസ് 50 ശതമാനത്തോളം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഇടപ്പള്ളി അൽ അമീൻ സ്‌ക്കൂളിന് മുന്നിൽ കഴിഞ്ഞ 17 ദിവസമായി മാതാപിതാക്കളുടെ നിൽപ്പു സമരം നടന്നു വരികയായിരുന്നു. കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് ഒരു കൂട്ടം മാതാപിതാക്കൾ സമരം ചെയ്തു കൊണ്ടിരുന്നത്. ഇന്ന് ഉച്ചയോടെ സ്‌ക്കൂളിന് മുന്നിലേക്കെത്തിയ എസ്‌ഐയും സംഘവും യാതൊരു പ്രകോപനവുമില്ലാതെ സമരക്കാരുടെ മേൽ അക്രമം അഴിച്ചു വിടുകയായിരുന്നു. സി.ബി.എസ്.ഇ എറണാകുളം പേരന്റ് കൂട്ടായ്മ പ്രസിഡന്റ് അഡ്വ ടി.എ മുജീബ് റഹ്മാൻ, റസൽ കക്കാട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്യായമായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊച്ചിയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.

സ്‌ക്കൂളിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു എന്നാരോപിച്ചാണ് എസ്‌ഐ സമരക്കാർക്ക് എതിരെ മർദ്ദനം അഴിച്ചു വിട്ടത്. ഏറെ നേരം വാക്കുതർക്കമുണ്ടാവുകയും പിന്നീട് സമരത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മാനേജ്മെന്റിന്റെ ഇടപെടലാണ് പൊലീസിന്റെ അതിക്രമത്തിന് കാരണമെന്നാണ് രക്ഷകർത്താക്കൾ പറയുന്നത്. സ്‌കൂൾ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ കേവലം ഓൺലൈൻ ക്ലാസ്സിന് മുഴുവൻ ഫീസ് കൊടുക്കാൻ കഴിയില്ല എന്ന രക്ഷകർത്താക്കളുടെ ആവശ്യം ന്യായമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ രക്ഷകർത്താക്കളുടെ പ്രയാസങ്ങൾ മനസ്സിലാക്കി ഫീസ് ഇളവ് അനുവദിക്കാൻ തയാറാകണമെന്ന് രക്ഷകർത്താക്കൾ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.

എന്നാൽ മാനേജ്മെന്റ് ഇതിന് തയ്യാറാകാതിരുന്നതോടെ ഇവർ സമരത്തിനിറങ്ങുകയായിരുന്നു. രാവിലെ മുതൽ വൈകുന്നരം വരെ നിൽപ്പു സമരമാണ് നടത്തിവന്നത്. കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് സമരം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് ഉച്ചയോടെ എസ്‌ഐ വിബിൻ രക്ഷാകർത്താക്കളുടെ ഇടയിലേക്ക് പാഞ്ഞെത്തി മർദ്ദനവും കയ്യേറ്റവും നടത്തിയത്. പൊലീസിന്റെ കയ്യാങ്കളിയിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിന്റെ നരനായാട്ടിനെതിരെ നാളെ അൽഅമീൻ സ്‌ക്കൂളിന് മുന്നിൽ വൻ പ്രതിഷേധം നടത്താനുള്ള തീരുമാനത്തിലാണ് രക്ഷകർത്താക്കൾ.

വീഡിയോ കാണാം:

https://business.facebook.com/marunadan/videos/642502979743906/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP