Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രേംസൺ കായംകുളത്തിന് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം യാത്രയയപ്പ് നൽകി

പ്രേംസൺ കായംകുളത്തിന് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

മൂന്നര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസത്തിനായി നാട്ടിലേക്കുപോകുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പൊതുപ്രവർത്തന രംഗത്തെ നിറസാന്നിധ്യവുമായ പ്രേംസൺ കായംകുളത്തിന് യാത്രയയപ്പ് നൽകി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ യാത്രയയപ്പ് സാധ്യമല്ലാത്തതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ അദ്ദേഹത്തിന് ആദരവ് രേഖപ്പെടുത്തി അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് ബി എസ് പിള്ള കൈമാറി.

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) പ്രസിഡന്റ് ബി എസ് പിള്ളയുടെ അധ്യക്ഷതയിൽ മംഗഫിൽ കൂടിയ യോഗത്തിൽ സെക്രട്ടറിമാരായ ഷാജി പി ഐ, വിജോ പി തോമസ്, ഐഡിയൽ സലിം, വെൽഫെയർ വിങ് ചെയര്മാന് ഷംസു താമരക്കുളം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സിനിജിത് ദേവരാജ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ തന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് മറുപടി പ്രസംഗത്തിൽ പ്രേംസൺ കായംകുളം ഉറപ്പു നൽകി.

ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും ജോയിന്റ് ട്രഷറർ മനോജ് റോയ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP