Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹി പൊലീസിന്റെ വേട്ടക്കെതിരെ ഫ്രറ്റേണിറ്റിയുടെ പ്രതിഷേധ സംഗമം

ഡൽഹി പൊലീസിന്റെ വേട്ടക്കെതിരെ ഫ്രറ്റേണിറ്റിയുടെ പ്രതിഷേധ സംഗമം

സ്വന്തം ലേഖകൻ

മങ്കട: പൗരത്വസമരക്കാരെ ജയിലിലടക്കുമ്പോൾ മൗനികളാകാനാവില്ല എന്ന തലക്കെട്ടിൽ ഡൽഹി പൊലീസിന്റെ വേട്ടക്കെതിരിൽ ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പൗരത്വ പ്രക്ഷോഭ സമരത്തിന്റെ മുൻ നിര പോരാളി ഉമർ ഖാലിദിന്റെ അറസ്റ്റിനെ തുടർന്നാണ് ഈ പ്രതിഷേധം.ഹൈദരബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാർത്ഥി സി. യഹ് യ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. NRC-CAA വിരുദ്ധ പോരാട്ടത്തിന്റെ നേതാക്കളെ അറസ്റ്റു ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹബീബ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അഫ്‌സൽ ഹുസൈൻ സ്വാഗതവും ഹൈദരബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി റിൻഷാദ് സമാപനവും നടത്തി.മുർഷിദ്, നബീൽ അമീൻ, തസ്‌നീം, അമീൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP