Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അശോക് ലേയ്ലൻഡ് 'ബഡാ ദോസ്ത്' പുറത്തിറക്കി

അശോക് ലേയ്ലൻഡ് 'ബഡാ ദോസ്ത്' പുറത്തിറക്കി

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിലെ മുൻനിര വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലേയ്ലൻഡ് ലൈറ്റ് വാണിജ്യ വാഹന ശ്രേണിയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കൊണ്ട് ബഡാ ദോസ്ത് പുറത്തിറക്കി. വിശ്വാസ്യതയ്ക്കും മൈലേജിനും സൗകര്യത്തിനും പേരു കേട്ട ദോസ്ത് ബ്രാൻഡിന്റെ ശക്തമായ അടിത്തറയിലാണിത് നിർമ്മിച്ചിരിക്കുന്നത്. ആഭ്യന്തര എൽസിവി വിപണിയിലെ തങ്ങളുടെ നില ഇതിലൂടെ കമ്പനി കൂടുതൽ മെച്ചപ്പെടുത്തുകയാണ്. സാങ്കേതിക വിദ്യയിലും ഡ്രൈവറുടെ സൗകര്യങ്ങളിലും ഉപഭോക്തൃ കേന്ദ്രീകൃത സവിശേഷതകളാണ് ബഡാ ദോസ്തിലൂടെ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ ബിഎസ് 6 എഞ്ചിനുമായി എത്തുന്ന ഇതിന് ഐ4, ഐ3 എന്നീ രണ്ടു വേരിയന്റുകളാണുള്ളത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച രീതിയിൽ 1860 കിലോഗ്രാം, 1405 കിലോഗ്രാം എന്നിങ്ങനെയുള്ള പേ ലോഡുകളാണ് ഇരു വേരിയന്റുകൾക്കുമുള്ളത്. തുടക്കത്തിൽ ഏഴു സംസ്ഥാനങ്ങളിൽ അവതരിപ്പിച്ച ബഡാ ദോസ്ത് മൂന്നു മാസത്തിൽ രാജ്യ വ്യാപകമായി ലഭ്യമാകും. സാധാരണ രീതിയിലും ഡിജിറ്റൽ സംവിധാനങ്ങളിലൂടേയും ഇതു ബുക്കു ചെയ്യാനും ഡെലിവറി എടുക്കാനും സാധിക്കും. ഐ3 എൽഎസ്, എൽഎക്സ് എന്നിവയ്ക്ക് 7.75 ലക്ഷം രൂപയും 7.95 ലക്ഷം രൂപയും ഐ4 എൽഎസ്, എൽഎക്സ് എന്നിവയ്ക്ക് 7.79 ലക്ഷം രൂപയും 7.99 ലക്ഷം രൂപയും വീതമാണ് മുംബൈയിലെ എക്സ് ഷോറൂം വില.

ലോകത്തിലെ ഏറ്റവും വലിയ പത്തു വാണിജ്യ വാഹന നിർമ്മാതാക്കളിൽ ഒന്നായി ഉയരുക എന്ന കാഴ്ചപ്പാടോടെ നീങ്ങുന്ന തങ്ങളെ സംബന്ധിച്ച് ഒരു നാഴികക്കല്ലാണ് ഈ ദിവസമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ അശോക് ലേയ്ലൻഡ് ചെയർമാർ ധീരജ് ഹിന്ദുജ പറഞ്ഞു. തങ്ങൾ വികസിപ്പിച്ചെടുത്ത പുതിയ സംവിധാനത്തിലൂടെ പുറത്തിറക്കിയ ബഡാ ദോസ്ത് ഐ3, ഐ4 എന്നിവ വാണിജ്യ വാഹന ശ്രേണിയിൽ തങ്ങൾക്കുണ്ടായിരുന്ന വിടവുകൾ ഇല്ലാതാക്കിയിരിക്കുകയാണ്. തങ്ങളുടെ ശ്രേണിയിൽ ഇപ്പോൾ വലതു വശത്തു നിന്നുള്ള ഡ്രൈവിങും ഇടതു വശത്തു നിന്നുള്ള ഡ്രൈവിങും ലഭ്യമാണ്. വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതികളും തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലൈറ്റ് വാണിജ്യ വാഹന വിഭാഗം തങ്ങൾക്കു വലിയ സാധ്യതകളാണു നൽകുന്നതെന്ന് അശോക് ലൈലാന്റ് മാനേജിങ് ഡയറക്ടറും സിഇഒയുമായ വിപിൻ സോന്ധി പറഞ്ഞു. ഗുണമേന്മയ്ക്കും ലാഭക്ഷമതയ്ക്കും വേണ്ടി കാത്തിരിക്കുന്ന ആഗോള വ്യാപകമായ ഉപഭോക്താക്കളെ ബഡാ ദോസ്ത് സഹായിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

അതാതു മേഖലകളിൽ ഏറ്റവും വിജയകരമായ വാഹനങ്ങളായിരുന്നു തങ്ങളുടെ ദോസ്ത് എൽസിവികൾ എന്ന് അശോക് ലൈലാന്റ് സിഒഒ നിതിൻ സേത്ത് ചൂണ്ടിക്കാട്ടി. ഒരു കാർ പോലെ ഡ്രൈവു ചെയ്യാവുന്നവയാണ് ദോസ്ത് വാഹനങ്ങൾ. ഹൊസൂരിലുള്ള തങ്ങളുടെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ക്യൂബിങ് ലൈനിലാണ് ഇത് തയ്യാറാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഡാ ദോസ്ത് 80 എച്ച്പി ബിഎസ് 6 എഞ്ചിനുമായാണ് എത്തുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ശക്തിയും മൈലേജും പേലോഡും ബോഡി നീളവും ഉള്ളത് ഉപഭോക്താക്കൾക്ക് കൂടുതൽ നേട്ടമുണ്ടാക്കാൻ സഹായിക്കും. കുറഞ്ഞ ടേണിങ് റേഡിയസ്, ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ഏതു മേഖലയിലും സൗകര്യപ്രദമാകും. പട്ടണങ്ങൾക്കുള്ളിലും പട്ടണങ്ങൾ തമ്മിലും ഉള്ള ഉപയോഗത്തിന് ഇതേറെ സൗകര്യപ്രദമാണ്. മൂന്നു സീറ്റുള്ള കാബിനും അതിലെ സൗകര്യങ്ങളുമാണ് മറ്റൊരു സവിശേഷത. യാത്രകൾക്കിടയിൽ മികച്ച രീതിയിൽ വിശ്രമിക്കാനും ഇതു സഹായകമാണ്. പ്രീമിയം കാർ ഡ്രൈവു ചെയ്യുന്ന പ്രതീതിയുമായി കൂടുതൽ മികച്ച സൗകര്യങ്ങളാണ് ഇതു ലഭ്യമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP