Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷിക്കാഗോ ഗീതാമണ്ഡലം വിപുലമായി അഷ്ടമിരോഹിണി ആഘോഷിച്ചു

ഷിക്കാഗോ ഗീതാമണ്ഡലം വിപുലമായി അഷ്ടമിരോഹിണി ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: കോവിഡ് മഹാമാരിയുടെ പഞ്ചാത്തലത്തിൽ ബാലഗോകുലത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ഷിക്കാഗോ ഗീതാമണ്ഡലം, വിശ്വശാന്തിക്കായി അഷ്ടമിരോഹിണി നാളിൽ ഓരോ വീടും ഗോകുലമാക്കി തീർത്തു. ഇതുവഴി ഗീതാമണ്ഡലം കുടുംബാംഗങ്ങളുടെ വീടുകളിലെ ഉണ്ണിക്കണ്ണന്മാരെയും രാധമാരെയും കാണുവാൻ ലോകം മുഴുവനുള്ള സത്ജനങ്ങൾക്ക് ലഭിച്ച അവസരം, ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു വിസ്മയം ആയി മാറി. കൂടാതെ ഗീതാമണ്ഡലം, കുടുംബാംഗങ്ങൾക്കായി സമർപ്പിച്ച ഭഗവാന്റെ ആദ്യ ലീലയായ പൂതനാമോക്ഷം കഥകളി, ഭക്തിയുടെ മറ്റൊരു തലത്തിൽ ശ്രീകൃഷ്ണ ഭക്തരെ എത്തിച്ചു.

ആനന്ദ് പ്രഭാകറിന്റെ നേതൃത്വത്തിൽ, ഗീതാമണ്ഡലം പുരോഹിതൻ കൃഷ്ണൻ ജിയാണ് ഈ വർഷത്തെ അഷ്ടമിരോഹിണി പൂജകൾ നടത്തിയത്. ശ്രീമഹാഗണപതി, ശ്രീകൃഷ്ണപൂജകളോടെയാണ് ഈ വർഷത്തെ അഷ്ടമി രോഹിണി ഉത്സവം ആരംഭിച്ചത്. ശേഷം ശ്രീകൃഷ്ണ ബാലലീല പ്രഭാഷണവും, ശ്രീമദ് ഭാഗവത പാരായണവും, ഭജനയും, നൈവേദ്യ സമർപ്പണവും, ദീപാരാധനയും നടത്തി. തുടർന്ന് പ്രശസ്ത കഥകളി കലാകാരൻ ശ്രീ തൃപ്പൂണിത്തറ രഞ്ജിത്ത് അവതരിപ്പിച്ച പൂതനാമോക്ഷം കഥകളി, അക്ഷരാർത്ഥത്തിൽ ഭക്തജനങ്ങളെ, അമ്പാടിയിൽ എത്തിച്ചു. തൃപ്പൂണിത്തുറ രഞ്ജിത്ത് അവതരിപ്പിച്ച 'പൂതനാമോക്ഷം' കഥകളി എല്ലാവരുടെയും മുക്തകണ്ഠമായ പ്രശംസ നേടി. വര്ഷങ്ങൾക്കു ശേഷം അമേരിക്കൻ മലയാളികൾക്ക് കഥകളി കാണാൻ സാധിച്ചത് ഒരു സൗഭാഗ്യമായി കരുതുന്നു

ഒരേ സമയം ഏറ്റവും സങ്കീർണ്ണമായ വേദപ്പൊരുളും, അതേസമയം ഏറ്റവും നിഷ്‌കളങ്കവും സരളവുമായ ഉത്തരവുമാണ് ഭഗവൻ ശ്രീകൃഷ്ണന്റെ ജീവിതം എന്നും. ദിവ്യമായ മുരളീരവത്തിലൂടെ സത്തുക്കൾക്ക് ആത്മീയ നിർവൃതി പകരുകയും അസത്തുക്കൾക്ക് സുദർശന ചക്രത്തിലൂടെ ധർമ്മബോധ സാക്ഷാത്കാരം നൽകുകയും ചെയ്യുന്ന ഭാരത തത്വചിന്തയുടെ മൂലാധരമാണ് ഭഗവാൻ ശ്രീകൃഷ്ണൻ എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രൻ അഭിപ്രായപ്പെട്ടു.

പൂതനാമോക്ഷം കഥകളി അവതരിപ്പിച്ച രഞ്ജിത് തൃപ്പൂണിത്തറക്കും, പൂജകൾക്ക് നേതൃത്വം നൽകിയ കൃഷ്ണൻ ജിക്കും, ഭാഗവത പാരായണം നടത്തിയ വിജയാ രവീന്ദ്രനും, പ്രോഗ്രാം കോർഡിനേറ്റ് ചെയ്തആനന്ദ് പ്രഭാകറിനും, അഷ്ടമി രോഹിണി ഉത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും ഗീതാമണ്ഡലം അഷ്ടമി രോഹിണി ഉത്സവത്തിൽ പങ്കെടുത്ത എല്ലാ കുടുബാംഗങ്ങൾക്കും, ഗീതാമണ്ഡലം ജനറൽ സെക്രട്ടറി ബൈജു മേനോൻ നന്ദി പ്രകാശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP