Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ വൈറസിന്റെ മാരകത്വം ട്രമ്പ് മറച്ചുവെച്ചുവെന്ന് റിപ്പോർട്ട്

കൊറോണ വൈറസിന്റെ മാരകത്വം ട്രമ്പ് മറച്ചുവെച്ചുവെന്ന് റിപ്പോർട്ട്

ജോയിച്ചൻ പുതുക്കുളം

വാഷിങ്ടൺ ഡി.സി.: കൊറോണ വൈറസ് ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണെന്ന് ട്രമ്പിന് ഫെബ്രുവരിയിൽ തന്നെ അറിയാമായിരുന്നെന്ന് റിപ്പോർട്ട്. വാട്ടർഗേറ്റ് സംഭവങ്ങൾ പോലുള്ള പ്രമാദമായ രാഷ്ട്രീയാപവാദങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്ത പ്രശസ്ത പത്രപ്രവർത്തകൻ ബോബ് വുഡ്ഫവേഡ് തന്റെ പുതിയ പുസ്തകമായ 'റേജ്' ആണ് ഈ വിവരം വെളിപ്പെടുത്തിയിട്ടുള്ളത്. ട്രമ്പുമായുള്ള ആ സംഭാഷണത്തിന്റെ റെക്കോഡും അദ്ദേഹത്തിന്റെ കൈവശം ഉണ്ട്.

പരസ്യമായി കൊറോണ മഹാമാരിയുടെ ഗൗരവം കുറച്ചുകാണിക്കാനാണ് ട്രമ്പ് ആദ്യം മുതലേ ശ്രമിച്ചത്. അമേരിക്ക അതിനെ നേരിട്ടതിൽ പൊതുവേ പരാജയപ്പെട്ടു എന്നാണ് അമേരിക്കയ്ക്ക് അകത്തും പുറത്തും ഉള്ള സമവായം. മാസ്‌ക് ധരിക്കുന്നതുവരെയുള്ള പ്രാഥമിക മുൻകരുതലുകൾ എടുക്കുന്നതിൽ നിന്ന് അനുയായികളെ ട്രമ്പ് നിരുത്സാഹപ്പെടുത്തിയിരുന്നു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പ്രാദേശിക അധികാരികളുടെ വിലക്കുകൾ മറികടന്ന് ട്രമ്പ് തിരഞ്ഞെടുപ്പു റാലികൾ സംഘടിപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP