Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉച്ചയ്ക്ക് ചോറില്ല; രാവിലെ പാൽകഞ്ഞി; കിട്ടുന്നത് കഞ്ഞിയും പയറും എണ്ണയില്ലാത്ത ആഹാരങ്ങളും മാത്രം; കിഴിയും ചവിട്ടും ധാരയും പിന്നെ കഠിന വ്രതവും; അഞ്ചു നാൾ കൂടി കഴിഞ്ഞാൽ ലാലേട്ടൻ കൂടുതൽ ഊഷാറാകും; ചിട്ടയോടെ ചികിൽസ പൂർത്തിയാക്കി പിന്നെ ദൃശ്യം രണ്ടിലെ ജോർജ്ജു കുട്ടിയാകും; കോവിഡു കാലത്ത് രോഗ പ്രതിരോധ ശേഷി കൂട്ടാൻ ഭാര്യയും സുഹൃത്തുമൊത്ത് ആയുർവേദ ചികൽസ; പെരിങ്ങോട്ടെ ചികിൽസയിൽ മോഹൻലാൽ തുടരുന്നത് കർക്കിടകാല ചര്യകൾ

ഉച്ചയ്ക്ക് ചോറില്ല; രാവിലെ പാൽകഞ്ഞി; കിട്ടുന്നത് കഞ്ഞിയും പയറും എണ്ണയില്ലാത്ത ആഹാരങ്ങളും മാത്രം; കിഴിയും ചവിട്ടും ധാരയും പിന്നെ കഠിന വ്രതവും; അഞ്ചു നാൾ കൂടി കഴിഞ്ഞാൽ ലാലേട്ടൻ കൂടുതൽ ഊഷാറാകും; ചിട്ടയോടെ ചികിൽസ പൂർത്തിയാക്കി പിന്നെ ദൃശ്യം രണ്ടിലെ ജോർജ്ജു കുട്ടിയാകും; കോവിഡു കാലത്ത് രോഗ പ്രതിരോധ ശേഷി കൂട്ടാൻ ഭാര്യയും സുഹൃത്തുമൊത്ത് ആയുർവേദ ചികൽസ; പെരിങ്ങോട്ടെ ചികിൽസയിൽ മോഹൻലാൽ തുടരുന്നത് കർക്കിടകാല ചര്യകൾ

ആർ പീയൂഷ്

പാലക്കാട്: കഞ്ഞിയും പയറും എണ്ണയില്ലാത്ത ആഹാരങ്ങൾ.... ഉച്ചയ്ക്ക് ചോറില്ല, രാവിലെ പാൽക്കഞ്ഞി, വൈകിട്ട് ജ്യൂസ്. ഇങ്ങനെ പോകുന്നു പെരിങ്ങോട് ഗുരുകൃപയിൽ ചികിത്സയിൽ കഴിയുന്ന മോഹൻലാലിന്റെ ഭക്ഷണ ക്രമങ്ങൾ. കിഴിയും ചവിട്ടും ധാരയും പിന്നെ കഠിന വ്രതവുമാണ് ഇവിടെ അദ്ദേഹത്തിന്റെ ദിനചര്യ. അഞ്ചുനാൾകൂടി ചിട്ടയോടെ ചികിത്സ പൂർത്തിയാക്കുമ്പോൾ എട്ടുമാസം വീട്ടിൽ കന്നെ കഴിച്ചു കൂട്ടിയതിന്റെ ശാരീരിക വിഷമതകളെല്ലാം മാറി നേരെ ദൃശ്യം 2 ന്റെ ചിത്രീകരണത്തിനായി മോഹൻലാൽ പോകും.

രണ്ട് ദിവസം മുൻപാണ് മലയാളത്തിന്റെ മഹാ നടന്റെ ചില ചിത്രങ്ങൾ പുറത്ത് വന്നത്. പെരിങ്ങോട് ഗുരുകൃപ ഹെറിറ്റേജ് ആയുർവേദിക് സെന്ററിൽ ചികിത്സയുടെ ഭാഗമായി എത്തിയപ്പോൾ എടുത്ത ചിത്രമായിരുന്നു. ലാലിന്റെ പുതിയ ലുക്കിലുള്ള ചിത്രം ആരാധകർ കൗതുകത്തോടെയാണ് കണ്ടത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ജീവിതചര്യയുടെ ഭാഗമായി നടത്തുന്ന സുഖ ചികിത്സയാണ് നടക്കുന്നതെന്ന് വിശദീകരണമുണ്ടായി. ഭാര്യയും അടുത്ത സുഹൃത്തായ സമീർ ഹംസയുമാണ് ഒപ്പമുള്ളത്. വൈദ്യൻ ഉണ്ണിക്കൃഷ്ണനാണ് ചികിത്സ നിശ്ചയിക്കുന്നത്. കോവിഡ് കാലത്തെ രോഗപ്രതിരോധ ശേഷി കൈവരിക്കുന്നതോടൊപ്പം മറ്റ് ചികിത്സകളും നൽകുന്നുണ്ട്. ഗുരുകൃപയുടെ മാനേജിങ് ഡയറക്ടർ കൃഷ്ണദാസാണ് ചികിത്സകൾക്ക് മേൽനോട്ടം വഹിക്കുന്നത്.

കാലങ്ങളായി മോഹൻലാൽ ഇവിടെയാണ് സുഖ ചികിത്സ നടത്തുന്നത്. കർക്കിടക മാസത്തിൽ നടത്തേണ്ടിയിരുന്ന ചികിത്സ കോവിഡായതിനാൽ നീണ്ടു പോകുകയായിരുന്നു. ചികിത്സ 20 ന് പൂർത്തിയാകുന്നതോടെ തൊട്ടടുത്ത ദിവസം തന്നെ ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ന്റ ചിത്രീകരണത്തിനായി പോകും. ഭാര്യയും മോഹൻലാലിനൊപ്പം ആയുർവേദ ചികിൽസാ കേന്ദ്രത്തിലുണ്ട്. കൂടായതെ സുഹൃത്തായ സമീർ ഹംസയും. കോവിഡുകാലമായിതനാൽ ചികിൽസയ്ക്കിടെ സന്ദർശകർക്ക് പൂർണ്ണ വിലക്കാണ്. കർക്കിടക സമയത്ത് ചെയ്യാനാവാത്ത ചികിൽസയാണ് ഇപ്പോൾ നടക്കുന്നത്.

ജീവിതചര്യയുടെ ഭാഗമായ ആയുർവേദ ചികിത്സയിൽ ആണ് ഇപ്പോൾ ഉള്ളത്. ഗുരുകൃപ മോഹൻലാലിന് അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ്. ഇവിടെ ഒരുപാട് കാലമായി ചികിത്സ തേടി ലാൽ എത്തുന്നു. ശരീരത്തിന്റെ സ്വാസ്ഥ്യം തേടുന്നതിനോടൊപ്പം തന്നെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് മാനസികമായ സ്വസ്ഥതയും അദ്ദേഹം കൈകൊള്ളുന്നു. ചിട്ടയായ ഭക്ഷണക്രമീകരണവും ഗുരുകൃപയിൽ തന്നെ തയ്യാറാക്കുന്ന മരുന്നുകളും പുതിയ ഉണർവ്വ് നൽകുന്നു. പുതിയ സിനിമകളുടെ ചിത്രീകരണ തിരക്കുകളിലേക്ക് നീങ്ങുന്നതിന് മുൻപേ പൂർണ്ണ ആരോഗ്യത്തോടെ സ്വയം സജ്ജനാവുകയാണ് മലയാളത്തിന്റെ അഭിമാനതാരമെന്ന് ആശുപത്രി വിശദീകരിക്കുന്നു.

കഴിഞ്ഞ എട്ടുമാസമായി ചെന്നൈയിലായിരുന്ന മോഹൻലാൽ കഴിഞ്ഞമാസം 23 ന് റോഡുമാർഗ്ഗമാണ് കൊച്ചിയിലെത്തിയത്. ചെന്നൈയിൽ സന്തതസഹചാരിയായ ഡ്രൈവറുമൊത്തായിരുന്നു യാത്ര. മോഹൻലാലിന്റെ വരവറിഞ്ഞ് രണ്ട് ദിവസം മുൻപ് തന്നെ രണ്ട് സഹായികൾ ഹോട്ടലിൽ തങ്ങി ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കി. പൊലീസിലും ആരോഗ്യവകുപ്പിലും മുൻകൂട്ടി തന്നെ വിവരമറിയിച്ചിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ക്വാറന്റൈനിലേക്ക് പ്രവേശിച്ചത്. ഹോട്ടൽ ട്രാവൻകൂർ കോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 14 ദിവസത്തെ സ്വയം നിരീക്ഷണത്തിലായിരുന്നു. 7 ന് നീരീക്ഷണ കാലാവധി പൂർത്തിയാക്കിയതോടെ അടുത്ത ദിവസം ഏഷ്യാനെറ്റിന്റെ ഓണം പ്രത്യേക പരിപാടിയിലേക്ക് പോയി.

ഇതിന് ശേഷം ചിങ്ങം 2 ന് ഷൂട്ടിങിനായി പോകുമെന്നാണ് അറിയിച്ചതെങ്കിലും ചില സാങ്കേതിക തടസങ്ങൾ മൂലം ഷൂട്ടിങ് നീണ്ടു പോകുകയായിരുന്നു. ഷൂട്ടിങ്ങിനായി ഇനിയും ദിവസങ്ങൾ ഉള്ളതിനാൽ സുഖ ചികിത്സ നടത്താൻ തീരുമാനിക്കുകയായിരുന്നു. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിൽ വച്ചാണ് ചിത്രീകരണം നടക്കുക. കൊച്ചിയിലെ പതിനാലു ദിവസത്തെ ചിത്രീകരണത്തിന് ശേഷമായിരിക്കും സംഘം തൊടുപുഴയിലേയ്ക്ക് എത്തുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം2 നിർമ്മിക്കുന്നത്. മീന ഉൾപ്പെടെ ദൃശ്യത്തിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ദൃശ്യം 2വിലുമുണ്ടാകും. തൊടുപുഴയും എറണാകുളവുമാണ് പ്രധാന ലൊക്കേഷനുകൾ.

മോഹൻലാൽ തന്റെ അറുപതാം പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം സംഭവിച്ചില്ലെങ്കിൽ ഓഗസ്റ്റ് 17ന് തന്നെ മോഹൻലാൽ ഷൂട്ടിങ്ങിനെത്തും. ദൃശ്യം രണ്ടിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ്. തൊടുപുഴയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കോവിഡ് 19 സാഹചര്യത്തിൽ സർക്കാരിന്റെ കർശന നിർദ്ദേശങ്ങളോടു കൂടിയാകും ചിത്രം ആരംഭിക്കുക. ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം രണ്ടും സംവിധാനം ചെയ്യുന്നത്. 2013ലെ ചിത്രത്തിന്റെ തുടർച്ചായാകും ചിത്രം. ക്രൈം ത്രില്ലർ തന്നെയാകും ചിത്രമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ.

കേബിൾ ടിവി ഓപ്പറേറ്ററായ ജോർജുകുട്ടിയുടെ കഥയായിരുന്നു ദൃശ്യം പറഞ്ഞത്. ചതിക്കാൻ ശ്രമിക്കുന്ന, അപമാനിക്കാൻ ശ്രമിക്കുന്ന യുവാവിനെ ജോർജുകുട്ടിയുടെ മകൾ അഞ്ജു കൊല്ലുന്നു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവിനെ അഞ്ജു കൊല്ലുന്നത്. തന്റെ കുടുംബത്തിന് നേരെ വന്ന ശത്രുവിനെ കൊന്ന കാര്യം ജോർജുകുട്ടി മറ്റാരും അറിയാതിരിക്കാൻ ശ്രമിക്കുന്നു. ബുദ്ധിമാനായ ജോർജുകുട്ടി അതിൽ വിജയിക്കുകയും ചെയ്യുന്നു. ഒരു ഫാമിലി ത്രില്ലർ ചിത്രമായി എത്തിയ ദൃശ്യം തിയറ്ററുകളിൽ സൂപ്പർഹിറ്റായി. മോഹൻലാൽ നായകനായപ്പോൾ മീന നായികയായി. അൻസിബയും എസ്തറും മക്കളായി. ആശാ ശരത്, സിദ്ദിഖ് എന്നിവരും മികച്ച കഥാപാത്രങ്ങളുമായി. 2013ൽ പ്രദർശനത്തിന് എത്തിയ ചിത്രം ആദ്യമായി അമ്പത് കോടിയിലധികം കളക്ഷൻ നേടിയ മലയാള ചിത്രവുമായി. ജീത്തു ജോസഫ് ഏറ്റവും ശ്രദ്ധ നേടിയ സംവിധായകനുമായി. സിനിമ വീണ്ടും വരുമ്പോൾ പ്രേക്ഷകർ വലിയ ആകാംക്ഷയിലുമാണ്.

മലയാളത്തിൽ കോടി ക്ലബിൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ദൃശ്യം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. കമൽഹാസനും വെങ്കടേഷുമൊക്കെ ഓരോ ഭാഷകളിൽ നായകരായി. കന്നഡയിലേക്ക് ദൃശ്യ എന്ന പേരിൽ ആയിരുന്നു ചിത്രം റീമേക്ക് ആയി എത്തിയത്. പി വാസുവായിരുന്നു സംവിധാനം ചെയ്തത്. വി രവിചന്ദ്രൻ നായകനായപ്പോൾ നവ്യ നായർ നായികയായി. ആശാ ശരത് കന്നഡയിലും അഭിനയിച്ചു. ഇളയരാജയായിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. ചിത്രം കന്നഡയിലും വൻ ഹിറ്റായി. 2014 ജൂൺ 20ന് റിലീസ് ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് രവിചന്ദ്രനും നവ്യ നായർക്കും വലിയ അഭിനന്ദനം ലഭിച്ചു. 100 ദിവസത്തിലധികം ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP