Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചിയിൽ വനിത മുഖ്യപ്രതിയായ കഞ്ചാവ് കേസിലെ പ്രതികൾ തമ്മിലുള്ള ഏറ്റമുട്ടലിൽ 19കാരൻ വെട്ടേറ്റ് മരിച്ചു; ചേരി തിരിഞ്ഞുള്ള സംഘർഷം അരങ്ങേറിയത് നെട്ടൂർ പാലത്തിന് സമീപമുള്ള സ്ഥലത്ത്; കൊല്ലപ്പെട്ടത് പോളി ടെക്കനിക്ക് വിദ്യാർത്ഥി; സി.സി ക്യാമറ ദൃശ്യങ്ങളുമായി അന്വേഷണം ഊർജിതമാക്കി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നെട്ടൂരിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ വെട്ടേറ്റ യുവാവ് മരിച്ചു. നെട്ടൂർ ഓൾഡ് മാർക്കറ്റ് റോഡിലെ വെളിപ്പറമ്പ് വീട്ടിൽ ഫഹദ് ഹുസൈൻ (19) ആണ് കൊല്ലപ്പെട്ടത്. ഫഹദ് പോളിടെക്‌നിക് വിദ്യാർത്ഥിയാണ്. ലഹരി സംഘങ്ങളുടെ കേന്ദ്രമായ ദേശീയ പാതയിൽ നെട്ടൂർ പാലത്തിനോട് ചേർന്നുള്ള പ്രദേശത്താണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടൽ.

നേരത്തെ ഉണ്ടായ പൊലീസ് കേസിന്റെ പേരിലായിരുന്നു കഴിഞ്ഞ ഞായറാഴ്ച രാത്രി സംഘർഷം ഉടലെടുത്തത്. ഇതിൽ ഇടപെട്ട് ഒരാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴായിരുന്നു ഫഹദിനെ വടിവാൾ ഉപയോഗിച്ച് കൂട്ടത്തിൽ മറ്റൊരാൾ വെട്ടിയത്.

കൈത്തണ്ടയിൽ വെട്ടേറ്റ ഫഹദ് ദേശിയ പാത മുറിച്ചു കടന്ന് ഓടിയെങ്കിലും പാതിവഴിയിൽ തളർന്നു വീഴുകയായിരുന്നു. ഫഹദിനെ ആശുപത്രിയിൽ എത്തിക്കാനും വൈകി. 20 മണിക്കൂറോളം വെന്റിലേറ്ററിൽ കഴിഞ്ഞു. ഒടുവിൽ മരണം സ്ഥിരീകരിച്ചു.
നെട്ടൂർ പാലത്തിന്റെ പരിസരപ്രദേശങ്ങൾ ഇരുട്ടുവീണാൽ ലഹരിസംഘങ്ങളുടെ കേന്ദ്രമാണെന് പൊലീസ് പറയുന്നു.

നേരത്തെ ഒരു വനിത മുഖ്യപ്രതിയായ കഞ്ചാവ് കേസ് പനങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. അതിൽ ഉൾപ്പെട്ടവർ തന്നെയാണ് കഴിഞ്ഞദിവസവും ഏറ്റുമുട്ടിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഫൊറൻസിക് വിഭാഗമെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP