Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടൽ പ്രക്ഷുബ്ധമായതിനാൽ ബീച്ചിലേക്ക് ആരേയും പൊലീസ് കടത്തി വിട്ടില്ല; ആരും കാണാതെ പടിഞ്ഞാറു ഭാഗത്തു കൂടി കടൽ കരയിലെത്തി; അമ്മയ്‌ക്കൊപ്പെ ആലപ്പുഴ ബീച്ചിൽ സെൽഫി എടുക്കുമ്പോൾ കൂറ്റൻ തിരമാലകളെത്തി; രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവിൽ ആദികൃഷ്ണയുടെ മൃതദേഹം കണ്ടെത്തി

കടൽ പ്രക്ഷുബ്ധമായതിനാൽ ബീച്ചിലേക്ക് ആരേയും പൊലീസ് കടത്തി വിട്ടില്ല; ആരും കാണാതെ പടിഞ്ഞാറു ഭാഗത്തു കൂടി കടൽ കരയിലെത്തി; അമ്മയ്‌ക്കൊപ്പെ ആലപ്പുഴ ബീച്ചിൽ സെൽഫി എടുക്കുമ്പോൾ കൂറ്റൻ തിരമാലകളെത്തി; രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവിൽ ആദികൃഷ്ണയുടെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ

ആലപ്പുഴ: സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടി. പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്റെയും അനിതയുടെയും മകൻ ആദികൃഷ്ണയുടെ മൃതദേഹമാണ് കിട്ടിയത്. ഞായറാഴ്ച ആലപ്പുഴ ഇ.എസ്‌ഐ. ആശുപത്രിക്കു സമീപത്തുള്ള ബീച്ചിലാണ് അപകടമുണ്ടായത്.

സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ അടുത്തുനിന്ന കുട്ടി തിരയിൽ പെടുകയായിരുന്നു. രണ്ടു ദിവസമായി നടന്ന തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂരിൽ ഒരു കല്യാണത്തിൽ പങ്കെടുത്തശേഷം അനിത, രണ്ടു മക്കളും സഹോദരന്റെ മകനുമായി ആലപ്പുഴയിലെത്തിയതാണ്. രണ്ടുദിവസമായി ആലപ്പുഴ ഇന്ദിരാ ജങ്ഷനിൽ വാടകയ്ക്കു താമസിക്കുന്ന ബന്ധുവായ ബിനുവിന്റെ വീട്ടിലുണ്ടായിരുന്നു.

ഞായറാഴ്ച മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. പോകുന്നതിനു മുൻപാണ് ബിനുവുമൊത്ത് കടൽ കാണാൻ എത്തിയത്. കുട്ടികളും അനിതയും സെൽഫിയെടുക്കുകയായിരുന്നു. വാഹനം റോഡിൽനിന്ന് മാറ്റിയിടാൻപോയ ബിനു തിരികെവരുമ്പോൾ കണ്ടത് അനിതയും കുട്ടികളും കൂറ്റൻ തിരയിലകപ്പെട്ടതായിരുന്നു. ബിനു അനിതയെയും ആദികൃഷ്ണയുടെ സഹോദരനെയും അനിതയുടെ സഹോദരന്റെ മകനെയും രക്ഷിച്ചു. ആദികൃഷ്ണ കൈവിട്ടുപോകുകയായിരുന്നു.

ദിവസങ്ങളായി കടൽ പ്രക്ഷുബ്ധമായതിനാൽ ബീച്ചിലേക്ക് ആരെയും പൊലീസ് കടത്തിവിട്ടിരുന്നില്ല. അതുകൊണ്ട് ഇവർ ഇ.എസ്‌ഐ. ആശുപത്രിയുടെ പടിഞ്ഞാറുഭാഗത്തുകൂടിയാണ് ബീച്ചിലേക്കെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP