Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടിമത്ത മനോഭാവത്തിന്റെ അടയാളങ്ങൾക്ക് ഉത്തർ പ്രദേശിൽ സ്ഥാനമില്ല; മുഗൾ മ്യൂസിയത്തിന്റെ പേര് ഛത്രപതി ശിവജി മ്യൂസിയം എന്നാക്കി യോഗി ആദിത്യനാഥ് സർക്കാർ

അടിമത്ത മനോഭാവത്തിന്റെ അടയാളങ്ങൾക്ക് ഉത്തർ പ്രദേശിൽ സ്ഥാനമില്ല; മുഗൾ മ്യൂസിയത്തിന്റെ പേര് ഛത്രപതി ശിവജി മ്യൂസിയം എന്നാക്കി യോഗി ആദിത്യനാഥ് സർക്കാർ

സ്വന്തം ലേഖകൻ

ലക്നൗ: ആഗ്രയിൽ നിർമ്മാണത്തിലിരിക്കുന്ന മുഗൾ മ്യൂസിയത്തിന്റെ പേര് മാറ്റി യോഗി ആദിത്യനാഥ് സർക്കാർ. ഛത്രപതി ശിവജി മ്യൂസിയം എന്നാണ് പുതിയ പേര്. ആഗ്രയിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ തിങ്കളാഴ്ച ചേർന്ന ഓൺലൈൻ യോഗത്തിലാണ് മ്യൂസിയത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്.

അടിമത്ത മാനസികാവസ്ഥ വെച്ചുപുലർത്തുന്ന ഒന്നിനും ഉത്തർപ്രദേശിൽ സ്ഥാനമില്ലെന്നും മുഗളന്മാർ എങ്ങനെ നമ്മുടെ നായകന്മാരാകുമെന്ന് യോഗത്തിൽ ആദിത്യനാഥ് ചോദിച്ചു. ആഗ്രയിൽ നിർമ്മാണത്തിലിരിക്കുന്ന മ്യൂസിയം ഛത്രപതി ശിവജി മഹാരാജാവിന്റെ പേരിൽ അറിയപ്പെടും. പുതിയ ഉത്തർപ്രദേശിൽ അടിമത്ത മനോഭാവത്തിന്റെ അടയാളങ്ങൾ വെച്ചുപുലർത്തുന്ന ഒന്നിനും ഇടമില്ല. ശിവജി മഹാരാജാണ് നമ്മുടെ നായകനെന്നും ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

2015ൽ അഖിലേഷ് യാദവ് സർക്കാരാണ് മുഗൾ മ്യൂസിയം നിർമ്മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നത്. താജ്മഹലിനോട് ചേർന്ന് ആറ് എക്കർ ഭൂമിയിലാണ് മ്യൂസിയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. മുഗൾ സംസ്‌കാരം, മുഗൾ കാലഘട്ടത്തിലെ പുരാവസ്തുക്കൾ, പെയ്ന്റിങ്, വസ്ത്രരീതി, ആയുധം തുടങ്ങിയവ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.

അധികാരത്തിലേറിയതു മുതൽ ഉത്തർപ്രദേശിലെ നിരവധി സ്ഥലങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പേരുകൾ യോഗി സർക്കാർ മാറ്റിയിരുന്നു. ഇതിനെതിരേ വ്യാപക വിമർശനങ്ങളും പ്രതിപക്ഷം ഉയർത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP