Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതഗ്രന്ഥമെന്ന പേരിൽ 250 പായ്ക്കറ്റുകളിലായി എത്തിയത് 4479 കിലോ കാർഗോ; കണക്കു പ്രകാരം മൊത്തം 7750 മതഗ്രന്ഥങ്ങൾ; സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്ത് എത്തിച്ചത് 992 മതഗ്രന്ഥങ്ങൾ മാത്രവും; ശേഷിച്ച 6758 എണ്ണം ആര് എവിടേക്ക് കൊണ്ടുപോയെന്നത് ദുരൂഹം; പ്രോട്ടോക്കോൾ ലംഘിച്ച് നേരിട്ട് കോൺസുലേറ്റുമായി മന്ത്രി ഇടപാടുകൾ നടത്തിയത് പിണറായിയുടെ സർക്കുലർ അവഗണിച്ചും; ജലീൽ സംശയ നിഴലിൽ തന്നെ; നയതന്ത്ര ചട്ട ലംഘനത്തിൽ കേസെടുക്കും

മതഗ്രന്ഥമെന്ന പേരിൽ 250 പായ്ക്കറ്റുകളിലായി എത്തിയത് 4479 കിലോ കാർഗോ; കണക്കു പ്രകാരം മൊത്തം 7750 മതഗ്രന്ഥങ്ങൾ; സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്ത് എത്തിച്ചത് 992 മതഗ്രന്ഥങ്ങൾ മാത്രവും; ശേഷിച്ച 6758 എണ്ണം ആര് എവിടേക്ക് കൊണ്ടുപോയെന്നത് ദുരൂഹം; പ്രോട്ടോക്കോൾ ലംഘിച്ച് നേരിട്ട് കോൺസുലേറ്റുമായി മന്ത്രി ഇടപാടുകൾ നടത്തിയത് പിണറായിയുടെ സർക്കുലർ അവഗണിച്ചും; ജലീൽ സംശയ നിഴലിൽ തന്നെ; നയതന്ത്ര ചട്ട ലംഘനത്തിൽ കേസെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രിയെന്ന നിലയിൽ കെ.ടി. ജലീൽ പ്രോട്ടോക്കോൾ ലംഘിച്ച് നേരിട്ട് കോൺസുലേറ്റുമായി ഇടപാടുകൾ നടത്തിയതിൽ ഗുരുതര ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തൽ. ഇക്കാര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തേക്കും. സ്വർണ്ണ കടത്തിന്റെ സാധ്യതകളും തേടും. നയതന്ത്ര പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് ഇഡി കണ്ടെത്തി കഴിഞ്ഞു. ഇതിലെ സ്വർണ്ണ കടത്തിന്റെ പങ്ക് കണ്ടെത്താൻ എൻഐഎ ശ്രമിക്കും. അതിന് ശേഷമാകും നയതന്ത്ര കടത്തിലെ കേസ് രജിസ്റ്റർ ചെയ്യുക. അഞ്ച് വർഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റം ജലീൽ ചെയ്തുവെന്നാണ് വിലയിരുത്തൽ.

യുഎഇ കോൺസുലേറ്റുമായി ചട്ടം ലംഘിച്ച് സാമ്പത്തിക ഇടപാട് നടത്തിയതിനാണ് ജലീലിനെതിരെ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. അഞ്ച് വർഷം വരെ തടവും പിഴവും ലഭിക്കാവുന്ന കുറ്റത്തിലാണ് ജലീലിനെതിരെ അന്വേഷണം നടക്കുന്നത്. അഞ്ച് ലക്ഷം രൂപ വാങ്ങിയെന്ന് മന്ത്രി തന്നെ നേരത്തെ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ചട്ടം പാലിച്ച് സുതാര്യമായി ചെയ്യാവുന്ന കാര്യത്തിൽ ചട്ടലംഘനം നടത്തി ഇടപാട് നടത്തിയ മന്ത്രിയുടെ നീക്കത്തിൽ ദുരൂഹതയുണ്ടെന്നാണ് കേന്ദ്ര ഏജൻസികൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഖുർആൻ വികാരമുയർത്തി കേസിൽ നിന്ന് രക്ഷപ്പെടാൻ മന്ത്രി നീക്കം നടത്തുന്നത്.

മതഗ്രന്ഥമെന്ന പേരിൽ 250 പായ്ക്കറ്റുകളിലായി എത്തിയത് 4479 കിലോ കാർഗോയായിരുന്നു കണക്കു പ്രകാരം മൊത്തം 7750 മതഗ്രന്ഥങ്ങൾ ഉണ്ട്. എന്നാൽ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്ത് എത്തിച്ചത് 992 മതഗ്രന്ഥങ്ങൾ മാത്രമാണ്. ശേഷിച്ച 6758 എണ്ണം ആര് എവിടേക്ക് കൊണ്ടുപോയെന്നത് അജ്ഞാതം ഈ സാഹചര്യമാണ് ജലീലിനേയും സംശയ നിഴലിൽ നിർത്തുന്നത്. ഇതിന് സ്വർണ്ണ കടത്തുമായി ബന്ധമുണ്ടെന്ന് തന്നെയാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം. ഈ സാഹചര്യത്തിലാണ് ജലീൽ മൗനം തുടരുന്നതും.

ഇതിനിടെയിലും ചോദ്യം ചെയ്യൽ മാത്രമല്ലേ ഉണ്ടായുള്ളൂവെന്ന വാദവുമായി സർക്കാർ ജലീലിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ ഇടപാട് മറയാക്കി കള്ളക്കടത്തു നടന്നിട്ടുണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണ ഏജൻസികൾ. കോൺസുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങൾ വിതരണം ചെയ്യാൻ മന്ത്രി ജലീൽ നടത്തിയ ഇടപെടലും സ്വപ്ന സുരേഷുമായും കോൺസൽ ജനറലുമായും നടത്തിയ ആശയവിനിമയവും പൊതുഭരണ വകുപ്പിന്റെ തന്നെ സർക്കുലറിനു വിരുദ്ധമാണ്. ഈ സർക്കുലർ ഉണ്ടായിട്ടും ജലീൽ തെറ്റു ചെയ്തുവെന്നതാണ് ഗൗരവതരം.

പൊതുഭരണ വകുപ്പ് പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ സർക്കുലറിൽ ഇത്തരം നേരിട്ടുള്ള ഇടപാടുകൾ പാടില്ലെന്നു മുന്നറിയിപ്പുണ്ട്. കോൺസുലേറ്റ് ജീവനക്കാരിയെന്ന നിലയിലാണ് സ്വപ്ന സുരേഷുമായി സംസാരിച്ചതെന്നാണു ജലീലിന്റെ ന്യായം. എന്നാൽ, കോൺസുലേറ്റ് വിട്ട് സംസ്ഥാന സർക്കാരിനു കീഴിലെ സ്‌പേസ് പാർക്കിൽ ജോലി ചെയ്യുകയായിരുന്നു സ്വപ്ന. അതിനാൽ എന്തു കാര്യത്തിനാണു സ്വപ്നയുമായി ഫോണിൽ സംസാരിച്ചതെന്നു മന്ത്രി വിശദീകരിക്കേണ്ടി വരും. സ്‌പേസ് പാർക്കിലെ ജോലിയെ കുറിച്ച് അറിയില്ലെന്ന ന്യായമാമ് ഇതിന് ജലീലിന് പറയാനുള്ളത്.

നയതന്ത്ര ചാനൽ വഴിയെത്തിയ മതഗ്രന്ഥങ്ങൾ സർക്കാർ സംവിധാനം ഉപയോഗിച്ച് വിതരണം ചെയ്യാൻ മന്ത്രി ഔദ്യോഗിക നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല. കള്ളക്കടത്തു സംഘം ഈ പാക്കേജിന്റെ കൂട്ടത്തിൽ തിരുവനന്തപുരത്ത് സ്വർണമെത്തിച്ച ശേഷം മറ്റു ജില്ലകളിൽ അവ എത്തിച്ചിട്ടുണ്ടോ എന്ന സംശയം സജീവമാണ്. ഇതിന്റെ ഭാഗമായാണു മന്ത്രിയെ ചോദ്യം ചെയ്തതും. മന്ത്രിയെന്ന നിലയിലല്ല ജലീലിനെ ചോദ്യം ചെയ്തതെന്നും അതിനാലാണു സ്വകാര്യ വാഹനം ഉപയോഗിച്ചതെന്നും സിപിഎം വാദിക്കുന്നുണ്ട്.

ചോദ്യം ചെയ്യൽ നോട്ടിസ് അദ്ദേഹത്തിന്റെ വളാഞ്ചേരിയിലെ വീട്ടിൽ എത്തിച്ചതിനു കാരണവും അതാണെന്നു സിപിഎം പറയുന്നു. എന്നാൽ മന്ത്രി തുടർച്ചയായി ക്വാറന്റീനിലായതിനാലാണ് അറിയിപ്പ് വീട്ടിൽ നൽകിയതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP