Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിപി കേസിലെ പ്രതികളെ പരോൾ നൽകാതെ സർക്കാരിന് ആദ്യ തിരിച്ചടി നൽകി; ജയിൽ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അനുവദിക്കാതെ യുദ്ധ പ്രഖ്യാപനം; മൂന്നു വർഷം ആയിട്ടും ബെഹ്‌റയെ മാറ്റി അർഹതപ്പെട്ട പൊലീസ് മേധാവി സ്ഥാലം നൽകാത്തതിൽ കട്ടക്കലിപ്പിൽ; സ്വപ്‌നയ്ക്ക് അസുഖമില്ലെന്ന് കണ്ടെത്തിയാൽ വിയ്യൂർ ജയിലിലെ സർക്കാർ അനുകൂലികൾക്ക് എല്ലാം പണി ഉറപ്പ്; എക്‌സൈസിലും ജയിലിലും തളച്ച സർക്കാരിന് പണി കൊടുക്കാനുറച്ച് ഋഷിരാജ് സിങ്; സ്വപ്‌നാ സുരേഷിന്റെ അസുഖക്കളി പൊളിക്കാൻ ഐപിഎസ് സിങ്കം

ടിപി കേസിലെ പ്രതികളെ പരോൾ നൽകാതെ സർക്കാരിന് ആദ്യ തിരിച്ചടി നൽകി; ജയിൽ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അനുവദിക്കാതെ യുദ്ധ പ്രഖ്യാപനം; മൂന്നു വർഷം ആയിട്ടും ബെഹ്‌റയെ മാറ്റി അർഹതപ്പെട്ട പൊലീസ് മേധാവി സ്ഥാലം നൽകാത്തതിൽ കട്ടക്കലിപ്പിൽ; സ്വപ്‌നയ്ക്ക് അസുഖമില്ലെന്ന് കണ്ടെത്തിയാൽ വിയ്യൂർ ജയിലിലെ സർക്കാർ അനുകൂലികൾക്ക് എല്ലാം പണി ഉറപ്പ്; എക്‌സൈസിലും ജയിലിലും തളച്ച സർക്കാരിന് പണി കൊടുക്കാനുറച്ച് ഋഷിരാജ് സിങ്; സ്വപ്‌നാ സുരേഷിന്റെ അസുഖക്കളി പൊളിക്കാൻ ഐപിഎസ് സിങ്കം

മറുനാടൻ മലയാളി ബ്യൂറോ


തൃശൂർ: അരമണിക്കൂർ വ്യത്യാസത്തിൽ സ്വപ്ന സുരേഷിനു നെഞ്ചുവേദനയും കെ.ടി. റമീസിന്റെ വയറുവേദനയും അനുഭവപ്പെടുകയും ആശുപത്രിയിലാകുകയും ചെയ്തതിലെ ദുരൂഹത ജയിൽ വകുപ്പ് പരിശോധിക്കുന്നു. ജയിൽ മേധാവി ഋഷിരാജ് സിങ് ഇതിനെ ദുരൂഹതയോടെയാണ് കാണുന്നത്. സ്വപ്നയെ പാർപ്പിച്ച വനിതാ ജയിലിന്റെ സൂപ്രണ്ട്, റമീസിനെ പാർപ്പിച്ച അതിസുരക്ഷാ ജയിലിന്റെ സൂപ്രണ്ട് എന്നിവരിൽ നിന്നു ജയിൽ ഡിജിപി വിശദീകരണം തേടി. സർവ്വീസിൽ നിന്ന് വിരമിക്കാൻ ഇനി ഋഷിരാജ് സിംഗിന് മാസങ്ങളേ ഉള്ളൂ. പൊലീസ് മേധാവിയാകാൻ എല്ലാ യോഗ്യതയുമുണ്ടായിട്ടും ഋഷിരാജ് സിംഗിനെ പരിഗണിച്ചിരുന്നില്ല സർക്കാർ. ഇതിന്റെ പ്രതികാരം ഋഷിരാജ് സിങ് തീർക്കുമോ എന്ന ആശങ്ക ഭരണത്തിലെ ഉന്നതർക്കുമുണ്ട്.

ജയിൽ ആസ്ഥാനത്തെ ഡിജിപിയുടെ നീക്കങ്ങൾ ആതീവ സൂക്ഷ്മതയോടെ സർക്കാരും നിരീക്ഷിക്കുന്നുണ്ട്. സ്വപ്‌നാ സുരേഷ് ജയിലിൽ കൊല്ലപ്പെടാൻ പോലും സാധ്യതയുണ്ടെന്ന് ക്രൈം പത്രാധിപർ ടിപി നന്ദകുമാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗം എത്തിയത്. ഇത് കേസിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന ചർച്ച സജീവമാണ്. ഇതിനിടെ, സ്വപ്നയെ ഇന്ന് ആൻജിയോഗ്രാമിനും റമീസിനെ എൻഡോസ്‌കോപ്പിക്കും വിധേയരാക്കും. സ്വപ്നയ്ക്കു കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തി ഒരു ദിവസം തികയുംമുൻപേ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ് ദുരൂഹതയ്ക്കിടയാക്കുന്നത്.

എൻഐഎ സ്വപ്‌നയേയും കൂട്ടുപ്രതികളേയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് ഇത്. മന്ത്രി കെടി ജലീലീനേയും ബിനീഷ് കോടിയേരിയേയും ജയരാജന്റെ മകനേയും എൻഐഎ സംശയ നിഴലില്ഡ നിർത്തുന്നുണ്ട്. ഇതുകൊണ്ടാണ് സ്വപ്‌നയുടെ ആശുപത്രിയിലേക്കുള്ള മാറ്റത്തെ സംശയത്തോടെ ഋഷിരാജ് സിങ് കാണുന്നത്. ജയിൽ ഡോക്ടറോടും ജയിൽവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.ഞായറാഴ്ച വൈകിട്ട് ആറരയ്ക്കു സ്വപ്നയെ ആശുപത്രിയിലെത്തിച്ച് അരമണിക്കൂറിനു ശേഷം റമീസിനെയും ആശുപത്രിയിലെത്തിച്ചു.

സ്വപ്നയെ ഇക്കോ കാർഡിയോഗ്രാം പരിശോധനയ്ക്കു വിധേയയാക്കി. കാര്യമായ ആരോഗ്യ പ്രശ്‌നമൊന്നും കണ്ടെത്തിയിട്ടില്ല. ഹൃദ്രോഗ ലക്ഷണങ്ങളുമില്ല. പക്ഷേ, നെഞ്ചുവേദനയുണ്ടെന്നു സ്വപ്ന ആവർത്തിക്കുന്നു. റമീസിനെ സ്‌കാനിങ്ങിനു വിധേയനാക്കിയെങ്കിലും രോഗമൊന്നും കണ്ടെത്താനായിട്ടില്ല. പരിശോധനാ ഫലങ്ങൾ വന്നശേഷം മെഡിക്കൽ ബോർഡ് യോഗംചേർന്നു തുടർ ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനമെടുക്കും. സ്വപ്നയെ വനിതാ തടവുകാർക്കുള്ള സെല്ലിലും റമീസിനെ നാലാം വാർഡിൽ ആശുപത്രി ജീവനക്കാർക്കുള്ള സിക് റൂമിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമായി കത്തിക്കയറുകയാണ് സ്വർണ്ണക്കടത്തു കേസ്. ഈ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ളവരുടെ എണ്ണം കൂടി വരുമ്പോഴാണ് സർക്കാർ കടുത്ത സമ്മർദ്ദത്തിലേക്ക് പോകുന്നത്. ഇതോടെ പണ്ട് സോളാർ കാലത്ത് സരിത എസ് നായരുടെ വായടപ്പിക്കാൻ വേണ്ടി ജയിലിൽ നടന്ന കള്ളക്കളികൾ ഇവിടെയും ആവർത്തിക്കുകയാണ്. എന്നാൽ, സർക്കാറിന് എഴുപ്പം വഴങ്ങാത്ത ഉദ്യോഗസ്ഥനായ ഋഷിരാജ് സിങ് സർക്കാർ നീക്കങ്ങൾ പൊളിക്കുമോ എന്ന ആശങ്കയിലാണ് അധികാരത്തിലെ ഉന്നതർ. എക്‌സൈസിലും ജയിലിലുമായി തന്നെ തളച്ചവർക്ക് പണി കൊടുക്കാൻ ഋഷിരാജ് സിങ് തക്കം പാർത്തിരിക്കുകയാണെന്ന സംശയം സിപിഎമ്മിലും സജീവമാണ്.

നെഞ്ചുവേദനയെ തുടർന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനും വയറു വേദനയ്ക്കു മറ്റൊരു പ്രതി റമീസിനും ആശുപത്രിയിൽ ഒരേസമയം ചികിൽസ നൽകിയതിൽ ജയിൽ വകുപ്പ് റിപ്പോർട്ട് തേടിയ സംഭവം ഇതിനോടകം തന്നെ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. സ്വപ്നക്ക് ഉന്നതരുമായി സംസാരിക്കാൻ വഴിയൊരുക്കാൻ വേണ്ടിയാണ് ഇതെന്ന ആക്ഷേപം ശക്തമായി ഉയർന്നിട്ടുണ്ട്. മന്ത്രി എ സി മൊയ്തീന് എതിരായ ഇടപെടലും സംശയത്തിൽ നിർത്തി അനിൽ അക്കര എംഎഎൽഎയും രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ഏജൻസികളും അട്ടിമറി ശ്രമം മുന്നിൽ കണ്ട് വിഷയം അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.

ഋഷിരാജ് സിംഗിന്റെ നീക്കം സർക്കാറിനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. സിംഗിന്റെ നീക്കം വിവാദത്തിൽ സർക്കാറിനെ കുരുക്കുമോ എന്നാണ് ഉയരുന്ന ആശങ്ക. കോംപ്രമൈസുകൾക്ക് തയ്യാറാകാത്ത ഉദ്യോഗസ്ഥനായ സിങ് സർക്കാറുമായി കോർത്തു കൊണ്ടു തന്നെയാണ് മുന്നോട്ടു പോകുന്നത്. നേരത്തെ ജയിൽവകുപ്പു മേധാവിയായ താൻ അറിയാതെ ജയിൽ സൂപ്രണ്ടുമാരെ സ്ഥലം മാറ്റിയ സംഭവം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സർക്കാറിന്റെ തീരുമാനത്തിനെതിരെ ശക്തമായ നിലപാടാണ് ഋഷിരാജ് സ്വീകരിച്ചത്. ഒടുവിൽ ജയിൽ സൂപ്രണ്ടുമാരെ സ്ഥലം മാറ്റിയ ഉത്തരവ് അംഗീകരിക്കില്ലെന്ന ഋഷിരാജ് സിങ്ങിന്റെ നിലപാട് പിണറായി സർക്കാരും അംഗീകരിക്കേണ്ട അവസ്ഥയും ഉണ്ടായി.

സ്ഥലംമാറ്റ പട്ടികയിലെ ചില പേരുകളിൽ എതിർപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രിയെ സമീപിച്ച ഋഷിരാജ് സിങ്, ഉത്തരവ് നടപ്പാക്കാതെയായിരുന്നു നിലപാട് ശക്തമാക്കിയത്. എന്നാൽ തന്റെ ശുപാർശയ്ക്കു വിരുദ്ധമായി ചില പേരുകൾ ഉൾപ്പെട്ടതിൽ ജയിൽ ഡിജിപി എതിർപ്പ് അറിയിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. കോട്ടയം, ആലപ്പുഴ ജില്ലാ ജയിൽ സൂപ്രണ്ടുമാരുടെ സ്ഥലം മാറ്റത്തിൽ ഭേദഗതി വരുത്തി പുതിയ ഉത്തരവിറക്കി. ഇതിലും ഋഷിരാജ് സിങ് തൃപ്തനായില്ല. തന്റെ വകുപ്പിൽ താനറിയാതെയുള്ള സ്ഥലം മാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന നിലപാട് ഋഷിരാജ് സിങ് കടുത്ത നിലപാട് സ്വീകരിച്ചു. ഇത് ഇത് സർക്കാരിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കി.

ഋഷിരാജ് സിങിന്റെ രാജിയും രാഷ്ട്രീയ കൊടുങ്കാറ്റുണ്ടാക്കുമെന്ന് ഭയന്നു. ഇതോടെ വിവാദ ഉത്തരവിൽ നിന്നും ആഭ്യന്തര വകുപ്പു പിന്മാറുകയായിരുന്നു. ജയിൽ ഡിജിപിക്ക് ആഭ്യന്തര വകുപ്പ് വഴങ്ങിയതോടെ, ഒരേ കസേരയിൽ 3 വർഷത്തിലധികം ഒരേ ഉദ്യോഗസ്ഥൻ തുടരരുത് എന്ന നിർദ്ദേശവും ലംഘിക്കപ്പെട്ടു. എന്നാൽ ജയിലുകളുടെ സുതാര്യ ഭരണത്തിന് ആളുകളെ മാറ്റുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഋഷിരാജ് സിങിനുള്ളത്. എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് ജയിൽ മേധാവിയായി ഋഷിരാജ് സിംഗിനെ മാറ്റിയത് പണി കൊടുക്കാനാണ്. ജയിൽ ഡിജിപിയായി മുമ്പ് ജോലി നോക്കിയിരുന്ന ഋഷിരാജ് സിങ് തീർത്തും അസംതൃപ്തനായിരുന്നു അന്ന്. പൊലീസിലെ സീനിയോറിട്ടി അനുസരിച്ച് ഇപ്പോൾ ഡിജിപിമാരിൽ ഒന്നാമനാണ് ഋഷിരാജ് സിങ്.

അതുകൊണ്ട് പൊലീസ് മേധാവി അല്ലെങ്കിൽ വിജിലൻസ് ഡിജിപി സ്ഥാനത്തിന് ഋഷിരാജിന് അർഹതയുണ്ട്. ഇത് നൽകാതെയാണ് എക്സൈസിലും ജയിൽ വകുപ്പിലും നിയോഗിച്ചത്. എക്സൈസ് വകുപ്പിലെ ചില നീക്കങ്ങൾക്ക് സിങ്കത്തെ കൂടെ കിട്ടില്ലെന്ന് മനസ്സിലാക്കിയായിരുന്നു ഇത്. ഇതു കൊണ്ടാണ് ജയിൽ ഡിജിപിയാക്കിയത്. ഇതോടെ അധികാരം പ്രയോഗിക്കുകയാണ് സിങ്കം. ഈ പദവിയിൽ എത്തിയത് മുതൽ സിപിഎമ്മിനെ തീർത്തും വെട്ടിലാക്കി സിങ്കം പണി തുടങ്ങി. ജയിലുകളിൽ മിന്നൽ പരിശോധന നടത്തി. ടിപി കേസ് പ്രതികളുടെ രാജാധികാരം മനസ്സിലാക്കിയായിരുന്നു സിങ്കത്തിന്റെ ഇടപെടൽ. താനറിയാതെ ആർക്കും പരോൾ നൽകരുതെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ രാഷ്ട്രീയ തടവുകാർക്ക് പരോളിൽ പുറത്തിങ്ങി വിലസാൻ പറ്റാത്ത സാഹചര്യവും ഉണ്ടായി.

കൊടും ക്രിമിനലുകൾക്ക് പരോൾ അനുവദിക്കില്ല. ഇതും സിപിഎമ്മിനെ വെട്ടിലാക്കിം. ജയിലുകളിൽ നിരന്തരം റെയ്ഡ് നടത്തി. വിയ്യൂർ കണ്ണൂർ സെൻട്രൽ ജയിലുകളിലെ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് സ്മാർട്ട്‌ഫോണുകളും കഞ്ചാവും റേഡിയോയും ഉൾപ്പെടെയുള്ള വസ്തുക്കളായിരുന്നു. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂർ സെൻട്രൽ ജയിലിലെ പരിശോധന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP