Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രതിശ്രുത വരനൊപ്പം സെൽഫി എടുക്കവെ കാൽവഴുതി വീണത് വെള്ളച്ചാട്ടത്തിൽ; ഇന്ത്യക്കാരിയായ യുവതിക്ക് അമേരിക്കയിൽ ദാരുണാന്ത്യം

പ്രതിശ്രുത വരനൊപ്പം സെൽഫി എടുക്കവെ കാൽവഴുതി വീണത് വെള്ളച്ചാട്ടത്തിൽ; ഇന്ത്യക്കാരിയായ യുവതിക്ക് അമേരിക്കയിൽ ദാരുണാന്ത്യം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: പ്രതിശ്രുത വരനൊപ്പം സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ യുവതി അമേരിക്കയിൽ മുങ്ങി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ പോളവരപു കമല(27)യാണ് മരിച്ചത്. ബാൾഡ് നദിയിലെ വെള്ളച്ചാട്ടത്തിന് മുമ്പിൽ വാഹനം നിർത്തി സെൽഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് 'എൻഡിടിവി' റിപ്പോർട്ട് ചെയ്തു. അപകടത്തിൽപ്പെട്ട പ്രതിശ്രുത വരനെ രക്ഷപ്പെടുത്തി.

പ്രതിശ്രുത വരനൊപ്പം സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചതാണെന്നാണ് റിപ്പോർട്ടുകൾ. അറ്റലാന്റയിലുള്ള ബന്ധുക്കളെ കണ്ട് തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ബാൾഡ് നദിയിലെ വെള്ളച്ചാട്ടത്തിന് മുമ്പിൽ വാഹനം നിർത്തി സെൽഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരത്തടിയിൽ അബോധാവസ്ഥയിൽ കിടന്ന യുവതിക്ക് സിപിആർ നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ നിന്നുള്ള പോളവരപു കമല എഞ്ചിനീയറിങ് പഠനത്തിന് ശേഷം സോഫ്‌റ്റ്‍‍വെയർ കമ്പനിയിൽ ജോലി ലഭിച്ചതോടെയാണ് അമേരിക്കയിലെത്തിയത്. ജോലിയും ഉന്നത പഠനവും തുടരുന്നതിനിടെയാണ് അപകടമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP