Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിപി വേൾഡ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആഗോള ലോജിസ്റ്റിക് പങ്കാളി

ഡിപി വേൾഡ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആഗോള ലോജിസ്റ്റിക് പങ്കാളി

സ്വന്തം ലേഖകൻ

കൊച്ചി: ഡി.പി വേൾഡും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി(ആർസിബി) ദീർഘകാല സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവച്ചു. ആർസിബി ടീമിന്റെ ആഗോള ലോജിസ്റ്റിക്സ് പങ്കാളിയായിരിക്കുകയാണ് ഡിപി വേൾഡ്. ആർസിബിയുടെ ലോജിസ്റ്റിക് ആവശ്യങ്ങളെ പിന്തുണക്കുന്നതിന് ഡിപി വേൾഡിന്റെ ആഗോള ലോജിസ്റ്റിക് അനുഭവം പ്രയോജനപ്പെടുത്തും. ഐപിഎൽ ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റാൻ ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നു. യുഎഇയിലേക്കുള്ള ട്രെയിനിങ് ഗിയറുകളുടെയും മാച്ച് കിറ്റുകളുടെയും സമയബന്ധിതമായി ഡെലിവറി ഡിപി വേൾഡും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പരസ്പരം സഹകരിച്ച് ഉറപ്പാക്കും.

ഗോൾഫ്, ഫോർമുല വൺ എന്നിവ ഉൾപ്പെടെയുള്ള ഡിപി വേൾഡിന്റെ അന്താരാഷ്ട്ര കായിക പങ്കാളിത്ത പോർട്ട്ഫോളിയോയിലേക്ക് ക്രിക്കറ്റിനെ കൂടി എത്തിച്ചിരിക്കുകയാണ് ആർസിബിയുമായുള്ള പുതിയ പങ്കാളിത്തം. ഡിപി വേൾഡ് ടൂർ ചാമ്പ്യൻഷിപ്പിന്റെ ടൈറ്റിൽ സ്പോൺസറും യൂറോപ്യൻ ടൂറിന്റെ ആഗോള പങ്കാളിയുമാണ് നിലവിൽ ഡിപി വേൾഡ്. യൂറോപ്യൻ ഗോൾഫ് ഐക്കൺ ഇയാൻ പോൾട്ടർറാണ് ഡിപി വേൾഡിന്റെ ആഗോള ബ്രാൻഡ് അംബാസഡർ. ഈ വർഷം ആദ്യം റെനോയുമായുള്ള പങ്കാളിത്തവും ഡിപി വേൾഡ് പ്രഖ്യാപിച്ചിരുന്നു. റെനോ ഡിപി വേൾഡ് എഫ് വൺ ടീമിന്റെ ടൈറ്റിൽ പാർട്ണറും ഔദ്യോഗിക ലോജിസ്റ്റിക് പാർട്ണറുമാണ് ഡിപി വേൾഡ്.

ആർസിബിയുമായുള്ള പങ്കാളിത്തം ഇന്ത്യൻ വിപണിയോടുള്ള ഡിപി വേൾഡിന്റെ പ്രതിബദ്ധതയെ കൂടുതൽ കൂട്ടിയുറപ്പിക്കുന്നതാണ്. ഇന്ത്യയിലെ മൊത്തം കണ്ടെയ്നർ വ്യാപാരത്തിന്റെ നാലിലൊന്നും ഡിപി വേൾഡാണ് കൈകാര്യം ചെയ്യുന്നത്. മറ്റൊരു പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ ട്രാൻസ് വേൾഡിനെ ഏറ്റെടുക്കുന്നതിലും കമ്പനി സമീപകാലത്ത് നിക്ഷേപം നടത്തിയിരുന്നു. ഈ നിക്ഷേപം ഇന്ത്യയിലെ ഡിപി വേൾഡിന്റെ ലോജിസ്റ്റിക്സ് പോർട്ട്ഫോളിയോയെ കൂടുതൽ ശക്തിപ്പെടുത്തി.

സ്പോർട്സ് ബിസിനസ്സിലെ ഡിപി വേൾഡിന്റെ കഴിവുകളെ ഉയർത്തിക്കാട്ടുന്നതാണ് ആർസിബിയുമായുള്ള പങ്കാളിത്തം. ആഗോള കായിക ഇനങ്ങളുടെ മൂല്യം വർദ്ധിപ്പിക്കുക മാത്രമല്ല, ആഗോള വിപണികളിലുടനീളം സ്പോർട്സ് ബ്രാൻഡുകൾക്കായി ചടുലവും പ്രതികരിക്കുന്നതുമായ വിതരണ ശൃംഖല പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുകയുമാണ് ഡിപി വേൾഡ്.

'റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി പങ്കുചേരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ വർഷത്തെ ടൂർണമെന്റിലെ അധിക ലോജിസ്റ്റിക് സങ്കീർണ്ണതകൾ കണക്കിലെടുക്കുമ്പോൾ, ആർസിബിയെ പിന്തുണയ്ക്കുന്നതിന് ഞങ്ങളുടെ ആഗോള ലോജിസ്റ്റിക് അനുഭവം പ്രയോജനപ്പെടുത്താൻ ഡിപി വേൾഡിലൂടെ ഞങ്ങൾക്ക് കഴിഞ്ഞു. ' ഡിപി വേൾഡ് സബ്കോണ്ടന്റ് സിഇഒയും എംഡിയുമായ റിസ്വാൻ സൂമർ പറഞ്ഞു.

ലോജിസ്റ്റിക്സിലെ ആഗോള മുൻനിരക്കാരെന്ന നിലയിൽ, യിഎഇയിൽ ടൂർണമെന്റ് കളിക്കാൻ തയ്യാറെടുക്കുന്ന തങ്ങളുടെ ലോജിസ്റ്റിക് ആവശ്യങ്ങളെ പിന്തുണക്കുന്നതിന് വേണ്ടി ഡിപി വേൾഡ് ധാരാളം അനുഭവങ്ങളും മൂല്യങ്ങളും നൽകുന്നുണ്ടെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ചെയർമാൻ സഞ്ജീവ് ചുരിവാല പറഞ്ഞു. സെപ്റ്റംബർ 19 മുതൽ ടൂർണമെന്റ് ആരംഭിക്കും. സെപ്റ്റംബർ 21 സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ആർസിബിയുടെ ആദ്യ മത്സരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP