Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിശുദ്ധ ഗ്രന്ഥത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്; സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിന് മുമ്പുള്ള രാഷ്ട്രീയ മാധ്യമ വിചാരണ ഭൂഷണമല്ല; ഖുർആന്റെ പേരിൽ വിഷയത്തെ വർഗ്ഗീയ വത്കരിക്കാൻ ചിലർ ശ്രമിക്കുന്നു; ഖുർആനും റംസാൻ കിറ്റും വിതരണം ചെയ്തതിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങൾ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തെ ബാധിക്കരുത്; വിവാദ വിഷയങ്ങളിൽ കെടി ജലീലിന് പിന്തുണുമായി കാന്തപുരം വിഭാഗം

വിശുദ്ധ ഗ്രന്ഥത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്; സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിന് മുമ്പുള്ള രാഷ്ട്രീയ മാധ്യമ വിചാരണ ഭൂഷണമല്ല; ഖുർആന്റെ പേരിൽ വിഷയത്തെ വർഗ്ഗീയ വത്കരിക്കാൻ ചിലർ ശ്രമിക്കുന്നു; ഖുർആനും റംസാൻ കിറ്റും വിതരണം ചെയ്തതിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങൾ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തെ ബാധിക്കരുത്; വിവാദ വിഷയങ്ങളിൽ കെടി ജലീലിന് പിന്തുണുമായി കാന്തപുരം വിഭാഗം

ജാസിം മൊയ്തീൻ

കോഴിക്കോട്: വിശുദ്ധ ഖുർആനും റംസാൻ കിറ്റും വിതരണം ചെയ്തതിന്റെ പേരിലുണ്ടായിരിക്കുന്ന വിവാദങ്ങളിൽ മന്ത്രി കെടി ജലീലിന് പിന്തുണയുമായി കാന്തപരും സുന്നി വിഭാഗം. കാന്തപരും വിഭാഗത്തിന് കീഴിലുള്ള സുന്നി യുവജന സംഘമാണ് വിവാദ വിഷയങ്ങളിൽ മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കക്ഷി രാഷ്ട്രീയ വിഷയങ്ങളലേക്ക് വിശുദ്ധ ഗ്രന്ഥത്തെയും മത വിശ്വാസത്തെയും വലിച്ചിഴക്കുന്നത് അപക്വവും അവകടകരവുമാണെന്ന് എസ്വൈഎസ് സംസ്ഥാന സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി.

സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. അന്വേഷണം പൂർത്തിയാക്കി കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുക തന്നെ വേണം. എന്നാൽ അതിന് മുമ്പ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മാധ്യമ വിചാരണ നല്ലതല്ല. വർഗ്ഗീയ ധ്രുവീകരണത്തിലേക്കാണ് ഈ വിചാരണകൾ എത്തിച്ചേർന്നിരിക്കുന്നത്. ഭരണ പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും അവധാനതയോടെ വിഷയത്തെ സമീപിക്കണം. സൗഹൃദ രാജ്യമായി യുഎഇയെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള ഈ ചർച്ചകൾ ആ രാജ്യവുമായുള്ള ബന്ധത്തെ പോലും ബാധിക്കും.

വിമർശങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്താൻ ജനാധിപത്യപരമായ അവസരങ്ങൾ ഉപയോഗപ്പെടുത്തുക തന്നെ വേണം. അതേസമയം, വിഷയത്തെ വർഗീയവത്കരിക്കാൻ ചിലർ ശ്രമിക്കുന്നത് ന്യായീകരിക്കാനാകില്ല. ഇന്ത്യയുടെ സൗഹൃദരാജ്യമായ യു എ ഇയിൽ നിന്നുള്ള ആവശ്യപ്രകാരം വിശുദ്ധ ഖുർആനും റമസാൻ കിറ്റും വിതരണം ചെയ്തതിന്റെ പേരിൽ പടച്ചുവിടുന്ന കോലാഹലങ്ങൾ രാജ്യതാത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലേക്ക് മാറാതിരിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ ജാഗ്രത കാട്ടണം. റംസാൻ കിറ്റുകളുടെയും വിശുദ്ധ ഗ്രന്ഥത്തെിന്റെയും മറവിൽ വല്ല അഴിമതിയും നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തട്ടെ. അതിന് മുന്നെ സ്വയം വിധികൽപിച്ച് മാധ്യമങ്ങളും കക്ഷിരാഷ്ട്രീയക്കാരും ജനങ്ങൾക്കിടയിൽ വർഗ്ഗീയത പടർത്തരുത്.

ലക്ഷക്കണക്കിന് മലയാളികൾക്ക് തൊഴിലും അന്നവും നൽകുന്ന രാജ്യമാണ് യു എ ഇ. അവിടത്തെ ഭരണാധികാരികൾ ഇന്ത്യൻ സമൂഹത്തോടും മലയാളികളോടും പ്രകടിപ്പിക്കുന്ന സവിശേഷ സ്‌നേഹവും പരിഗണനയും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും ബോധ്യമുള്ളതാണ്. കേരളം പ്രളയത്തിൽ മുങ്ങിയ നാളുകളിൽ ആ രാജ്യം നമ്മെ സഹായിക്കാൻ താത്പര്യപ്പെട്ടത് മറന്നുകൂടാ. ഇത്തരം സഹായസന്നദ്ധത കൂടി ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് ചർച്ചകൾ വഴിമാറിപ്പോകുന്നത് ഖേദകരമാണ്. വിമർശങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്താൻ ജനാധിപത്യപരമായ അവസരങ്ങൾ ഉപയോഗപ്പെടുത്തുക തന്നെ വേണം. അതേസമയം, വിഷയത്തെ വർഗീയവത്കരിക്കാൻ ചിലർ ശ്രമിക്കുന്നത് ന്യായീകരിക്കാനാകില്ല.

ഇന്ത്യയുടെ സൗഹൃദരാജ്യമായ യു എ ഇയിൽ നിന്നുള്ള ആവശ്യപ്രകാരം വിശുദ്ധ ഖുർആനും റമസാൻ കിറ്റും വിതരണം ചെയ്തതിന്റെ പേരിൽ പടച്ചുവിടുന്ന കോലാഹലങ്ങൾ രാജ്യതാത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലേക്ക് മാറാതിരിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ ജാഗ്രത കാട്ടണം. രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി എന്തും വിളിച്ചു പറഞ്ഞും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചും ചെളിവാരിയെറിഞ്ഞും രംഗം വഷളാക്കുന്നതിൽ നിന്ന് എല്ലാവരും പിന്മാറണമെന്നും ആരോഗ്യകരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന് കരുത്തുപകരുകയെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടേറിയേറ്റ് ചൂണ്ടിക്കാട്ടി.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, മജീദ് കക്കാട്, മുഹമ്മദ് പറവൂർ, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ.അബ്ദുൽ ഹകീം അസ്ഹരി, എസ് ശറഫുദ്ദീൻ, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എം അബൂബക്കർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP